Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

IRCC Processing Time കാത്തിരിപ്പ് കൂടുമോ? കുറയുമോ? ഏറ്റവും പുതിയ ഇമി​ഗ്രേഷൻ പ്രോസസ്സിം​ഗ് സമയം പുറത്തുവിട്ട് IRCC

Canada Varthakal by Canada Varthakal
August 20, 2026
in Immigration
Reading Time: 1 min read
IRCC released its latest processing time data

IRCC Processing Time

ഓട്ടവ: 2026 ഓഗസ്റ്റ് മാസത്തെ ഏറ്റവും പുതിയ അപേക്ഷാ പ്രോസസ്സിംഗ് സമയവിവരങ്ങൾ പുറത്തുവിട്ട് IRCC. പുതിയ കണക്കുകൾ പ്രകാരം പൗരത്വ സർട്ടിഫിക്കറ്റുകൾക്കും വിസിറ്റർ റെക്കോർഡ് നീട്ടുന്നതിനും വൻതോതിൽ സമയമെടുക്കുമ്പോൾ, എക്സ്പ്രസ് എൻട്രി, വർക്ക് പെർമിറ്റ് അപേക്ഷകളിൽ കാര്യമായ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്.

WhatsApp Image 2026 08 03 at 2.38.16 AM 3

ഏറ്റവും വലിയ തിരിച്ചടി പൗരത്വ സർട്ടിഫിക്കറ്റ് അപേക്ഷകളിലാണ്. കഴിഞ്ഞ മാർച്ച് മാസത്തിൽ വെറും 3 മാസമായിരുന്ന പ്രൊസസിംഗ് സമയം ഓഗസ്റ്റിൽ 25 മാസമായി (രണ്ട് വർഷത്തിലധികം) ഉയർന്നു. 2025 ഡിസംബറിൽ പ്രാബല്യത്തിൽ വന്ന പുതിയ പൗരത്വ നിയമപ്രകാരം വിദേശങ്ങളിൽ നിന്നുള്ള അപേക്ഷകൾ കുത്തനെ കൂടിയതാണ് 1,21,800 പേർ കാത്തിരിക്കുന്ന ഈ ക്യൂവിന് കാരണം. കൂടാതെ കാനഡയ്ക്കകത്ത് നിന്നുള്ള വിസിറ്റർ റെക്കോർഡ് എക്സ്റ്റൻഷൻ പ്രൊസസിംഗ് സമയം ഒറ്റയടിക്ക് 419 ദിവസമായി ഉയർന്നിട്ടുണ്ട്. പൗരത്വം നേടുന്നതിനുള്ള അപേക്ഷകൾക്ക് (Citizenship Grant) 12 മാസവും, പൗരത്വം ഉപേക്ഷിക്കുന്നതിന് 4 മാസവുമാണ് സമയപരിധി. നിലവിൽ 2026 മാർച്ച് 19 വരെയുള്ള അപേക്ഷകർക്കാണ് ലഭിച്ചതായുള്ള രേഖ (AOR) നൽകുന്നത്.

ADVERTISEMENT

അതേസമയം സ്ഥിരതാമസത്തിനും എക്സ്പ്രസ് എൻട്രിക്കും കാത്തിരിക്കുന്നവർക്ക് ആശ്വാസവാർത്തയുണ്ട്. ഫെഡറൽ സ്കിൽഡ് വർക്കർ പ്രോഗ്രാം (FSWP), കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) എന്നിവയുടെ പ്രോസസിംഗ് സമയം 6 മാസമായി ചുരുങ്ങി. പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) വഴി എക്സ്പ്രസ് എൻട്രി അപേക്ഷകൾക്ക് 7 മാസവും non-Express Entry PNP അപേക്ഷകൾക്ക് 13 മാസവുമാണ് സമയം. കാനഡയ്ക്കകത്തു നിന്നുള്ള വർക്ക് പെർമിറ്റുകളും എക്സ്റ്റൻഷനുകളും 117 ദിവസമായി കുറഞ്ഞത് വലിയ പുരോഗതിയാണ്. പുതിയ PR കാർഡുകൾ 40 ദിവസത്തിനുള്ളിലും പുതുക്കുന്നവ 41 ദിവസത്തിനുള്ളിലും ലഭിക്കും. കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യുന്നതിൽ, കാനഡയ്ക്ക് പുറത്തുള്ള പങ്കാളിക്കായി 17 മാസവും, കാനഡയ്ക്കകത്തുള്ള പങ്കാളിക്ക് 27 മാസവുമാണ് കാത്തിരിപ്പ് സമയം. മാതാപിതാക്കളുടെയും ​ഗ്രാന്റ്പേരന്റ്സിന്റെയും സ്പോൺസർഷിപ്പ് സമയം 29 മാസമായി കുറഞ്ഞിട്ടുണ്ട്.

READ MORE : താൽക്കാലിക വിസ പ്രോസസിങ് സമയപരിധി പുതുക്കി IRCC: അപേക്ഷകർ അറിഞ്ഞിരിക്കേണ്ട പ്രധാന മാറ്റങ്ങൾ ഇതാ

ഇന്ത്യയിൽ നിന്നുള്ള താത്കാലിക വിസ അപേക്ഷകളിൽ, വിസിറ്റർ വിസ പ്രോസസിംഗ് സമയം 31 ദിവസവും സ്റ്റഡി പെർമിറ്റ് 5 ആഴ്ചയും വർക്ക് പെർമിറ്റ് 9 ആഴ്ചയുമാണ്. ഇന്ത്യക്കാർക്കുള്ള സൂപ്പർ വിസ സമയം 56 ദിവസമായി കുറഞ്ഞത് മാതാപിതാക്കളെ കാനഡയിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർക്ക് വലിയ അനുഗ്രഹമാണ്. അമേരിക്കയിൽ നിന്നുള്ള വിസിറ്റർ വിസയ്ക്ക് 21 ദിവസവും, നൈജീരിയയിൽ നിന്ന് 76 ദിവസവും, പാകിസ്താനിൽ നിന്ന് 75 ദിവസവുമാണ് സമയം. കാനഡയ്ക്കകത്തു നിന്നുള്ള വിസിറ്റർ വിസ അപേക്ഷകൾക്ക് 12 ദിവസവും സ്റ്റഡി പെർമിറ്റുകൾക്ക് 7 ആഴ്ചയും മതിയാകും. വിസിറ്റർ വിസ നീട്ടുന്നതിനുള്ള എക്സ്റ്റൻഷൻ 64 ദിവസമായി കുറഞ്ഞു. അപൂർണ്ണമായ രേഖകൾ സമർപ്പിക്കുന്നത് അപേക്ഷകൾ നിരസിക്കപ്പെടാൻ ഇടയാക്കുമെന്നതിനാൽ കൃത്യമായ രേഖകൾ സഹിതം അപേക്ഷകൾ നേരത്തെ തന്നെ സമർപ്പിക്കാൻ IRCC ഓർമ്മിപ്പിക്കുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Tags: canadaCanada Immigrationcanada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

IRCC update
Immigration

കാനഡ വിസ പ്രോസസിംഗ് സമയം പുതുക്കി ഇമിഗ്രേഷൻ വകുപ്പ്; അറിയാം പുതിയ മാറ്റങ്ങൾ

by Canada Varthakal
November 4, 2026
Express Entry LMIA Changes
Immigration

എക്സ്പ്രസ് എൻട്രിയിൽ നിർണ്ണായക മാറ്റം: LMIA ഒഴിവാക്കി; പകരം പുതിയ സംവിധാനം

by Canada Varthakal
November 4, 2026
NLPNP AIP draw
Immigration

NLPNP/AIP ഡ്രോ: 2026 നവംബറിൽ നടന്ന 2 നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ അറിയാം

by Canada Varthakal
November 4, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.