Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

കെനിയയിൽ വിനോദസഞ്ചാര ഹെലികോപ്റ്റർ തകർന്നു വീണു: ഇക്വഡോർ ഇന്റലിജൻസ് മേധാവി ഉൾപ്പെടെ 7 പേർക്ക് ദാരുണാന്ത്യം

Canada Varthakal by Canada Varthakal
August 19, 2026
in World
Reading Time: 1 min read
Tourist helicopter crash

Tourist helicopter crashes in Kenya: 7 peoples die

നെയ്റോബി: കെനിയയിലെ സംഭൂരു കൗണ്ടിയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു വീണ് ഏഴ് പേർ മരണപ്പെട്ടു. ഇക്വഡോർ ഇന്റലിജൻസ് വിഭാഗം മേധാവി മിഷേൽ സെൻസി-കോൺടൂഗി, അദ്ദേഹത്തിന്റെ ഭാര്യ സ്റ്റെഫാനി ഹോളിഹാൻ, അഞ്ച് അമേരിക്കൻ പൗരന്മാർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഉത്തര കെനിയയിലെ പ്രശസ്തമായ ലോയിസാബ കൺസർവൻസി എന്ന വന്യജീവി സങ്കേതത്തിലേക്ക് സഞ്ചാരികളുമായി പോയ ഹെലികോപ്റ്ററാണ് ദുരന്തത്തിൽപ്പെട്ടതെന്ന് ആർച്ചേഴ്സ് പോസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്നുള്ള പ്രാഥമിക റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു.

ഒരു പൈലറ്റും ആറ് യാത്രക്കാരുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. പൈലറ്റ് ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന ഏഴു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ട അഞ്ച് അമേരിക്കൻ പൗരന്മാരിൽ യുഎസ് പൗരത്വമുള്ള സ്റ്റെഫാനി ഹോളിഹാനും ഉൾപ്പെടുന്നുണ്ടെന്ന് ഇക്വഡോർ പ്രസിഡന്റിന്റെ ഓഫീസും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും സ്ഥിരീകരിച്ചു. ഇവർ വിനോദസഞ്ചാരികളായാണ് കെനിയയിലെത്തിയതെന്ന് പോലീസ് റിപ്പോർട്ടിലുണ്ട്. അപകടവിവരമറിഞ്ഞ് യുഎസ് എംബസി പ്രാദേശിക അധികൃതരുമായി ബന്ധപ്പെടുകയും ആവശ്യമായ കോൺസുലാർ സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.

ADVERTISEMENT

Also Read : ഹാലിഫാക്സിൽ ഇന്ത്യൻ വംശജന് നേരെ വംശീയാതിക്രമം; ബാഗ്‌പൈപ്പ് കൊണ്ട് കാറടിച്ച് തകർത്തതായി പരാതി

ലക്ഷ്വറി ടൂർ ഏജൻസിയായ ‘&ബിയോണ്ട്’ ഒരുക്കിയ യാത്രയ്ക്കിടെയാണ് ദാരുണമായ സംഭവം നടന്നത്. അതേസമയം, ഹെലികോപ്റ്റർ തകരാനുണ്ടായ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. അപകടം നടന്ന സ്ഥലം കുത്തനെയുള്ള മലനിരകളും ദുർഘടമായ ഭൂപ്രകൃതിയും നിറഞ്ഞതായതിനാലും തീപിടിത്തമുണ്ടായതിനാലും രക്ഷാപ്രവർത്തനവും മൃതദേഹങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും കടുപ്പമേറിയതാണെന്ന് കെനിയ റെഡ് ക്രോസ് അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: world news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

United States' total public debt has surpassed $40 trillion
World

യുഎസ് കടം 40 ട്രില്യൺ ഡോളർ കടന്നു: ട്രംപിന്റെയും ബൈഡന്റെയും ഭരണകാലത്ത് ഇരട്ടി വർധനവ്

by Canada Varthakal
August 20, 2026
Indian Consular Camp
World

കേംബ്രിഡ്ജിൽ ചരിത്രം കുറിച്ച് ആദ്യ ഇന്ത്യൻ കോൺസുലാർ ക്യാമ്പ്: നേതൃത്വം നൽകി കൗൺസിലർ ജിയോ സെബാസ്റ്റ്യൻ

by Canada Varthakal
August 20, 2026
TRUMP
World

ഒമ്പത് ജുഡീഷ്യൽ നോമിനികളെ പ്രഖ്യാപിച്ച് ട്രംപ്; നവംബറിലെ മിഡ്‌ടേം തിരഞ്ഞെടുപ്പ് നിർണായകം

by Canada Varthakal
August 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.