Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Niagara

Tiger Mosquito Niagara: നയാഗ്രയിൽ കടുവ കൊതുക് ; ജാഗ്രതാ നിർദ്ദേശം

Canada Varthakal by Canada Varthakal
August 19, 2026
in Niagara
Reading Time: 1 min read
Tiger' mosquito

Presence of 'Tiger' mosquito detected in Niagara

ഓന്റാറിയോ: പകൽ സമയങ്ങളിൽ കടിക്കുന്ന ആക്രമണകാരികളായ അത്യപൂർവ ഇനത്തിൽപ്പെട്ട ‘ടൈഗർ’ കൊതുകിന്റെ സാന്നിധ്യം നയാഗ്ര മേഖലയിൽ കണ്ടെത്തി. നയാഗ്ര റീജിയണൽ പബ്ലിക് ഹെൽത്താണ് ചൊവ്വാഴ്ച ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ‘Aedes albopictus’ എന്ന് ശാസ്ത്രീയനാമമുള്ള ഏഷ്യൻ ടൈഗർ കൊതുകിനെ ഒന്റാറിയോയിലെ ലിങ്കണിൽ നിന്നാണ് പിടികൂടിയത്.

സാമ്പിൾ പരിശോധനയിൽ കൊതുകിൽ വൈറസുകളുടെ സാന്നിധ്യമില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ വെസ്റ്റ് നൈൽ, ഡെങ്കിപ്പനി, ചിക്ൻഗുനിയ, സിക തുടങ്ങിയ മാരക വൈറസുകളെ പടർത്താൻ ശേഷിയുള്ള ഇനമാണിതെന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ സമൂഹത്തിൽ വൈറസ് വ്യാപന ഭീഷണിയില്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിഭാഗം ആവശ്യപ്പെട്ടു.

ADVERTISEMENT

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ഇത്തരം കൊതുകുകളെ കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി ഒന്റാറിയോയിലെ വിൻഡ്സറിലും കണ്ടെത്തിയിട്ടുണ്ട്. സാധാരണ കൊതുകുകളിൽ നിന്ന് വ്യത്യസ്തമായി പകൽ സമയങ്ങളിൽ അത്യധികം അഗ്രസീവായി മനുഷ്യരെ കടിക്കുന്നവയാണ് ഏഷ്യൻ ടൈഗർ കൊതുകുകളെന്ന് അസോസിയേറ്റ് മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് ഡോ. ഹമീദ മേഘാനി വ്യക്തമാക്കി.

നിലവിൽ രോഗവ്യാപന സാധ്യത കുറവാണെങ്കിലും നിരീക്ഷണ സംവിധാനത്തിലൂടെ ഇത്തരം പുതിയ ജീവിവർഗങ്ങളെ കണ്ടെത്തുമ്പോൾ ജനങ്ങളെ വിവരമറിയിക്കേണ്ടത് പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമാണെന്നും ഡോ. ഹമീദ കൂട്ടിചേർത്തു. പുറത്തിറങ്ങുന്ന സമയങ്ങളിൽ ജാഗ്രത പാലിക്കണമെന്നും ശരീരം മുഴുവൻ മൂടുന്ന വസ്ത്രങ്ങൾ ധരിക്കണമെന്നും അധികൃതർ നിർദേശിച്ചു.

കൊതുകുപെരുകുന്നത് തടയാൻ വീട്ടുപറമ്പുകളിലും മറ്റും കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയണമെന്നും ഡ്രെയിനേജുകളും പാത്തികളും കൃത്യമായി വൃത്തിയാക്കണമെന്നും നിർദേശമുണ്ട്. വീടുകളുടെ വാതിലുകളിലും ജനലുകളിലും വലകൾ സുരക്ഷിതമായി ഉറപ്പിക്കണം. DEET അല്ലെങ്കിൽ Icaridin അടങ്ങിയ കൊതുകുനിവാരിണികൾ ഉപയോഗിക്കാനും ഇളം നിറത്തിലുള്ള നീളൻ വസ്ത്രങ്ങൾ ധരിക്കാനും ആരോഗ്യവിഭാഗം നിർദേശിക്കുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Tags: canadacanada malayalam newscanada newsNiagara
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Niagara-on-the-Lake Lord Mayor Gary Salepa
Niagara

ഗാരി സലേപ്പ നയാഗ്ര റീജിയണൽ ചെയർമാൻ സ്ഥാനത്തേക്ക്; രണ്ട് പതിറ്റാണ്ടിനുശേഷം ആദ്യമായി ജനവിധി തേടാതെ തദ്ദേശ തിരഞ്ഞെടുപ്പ്

by Canada Varthakal
August 20, 2026
Indian family donates half a million dollars to Niagara Health
Niagara

നയാഗ്ര ഹെൽത്തിന് അര മില്യൺ ഡോളറിന്റെ കൈത്താങ്ങ്: മാതൃകയായി ഇന്ത്യൻ കുടുംബം

by Canada Varthakal
August 20, 2026
Rare weather phenomenon at Niagara
Niagara

നയാ​ഗ്രയിലുണ്ടായത് അപൂർവ്വ കാലാവസ്ഥാ പ്രതിഭാസം; വിദ​ഗ്ധരുടെ വിലയിരുത്തൽ ഇങ്ങനെ

by Canada Varthakal
August 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.