സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡിയുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചുദിവസങ്ങളായി പരന്ന അഭ്യൂഹങ്ങൾ ഒടുവിൽ സത്യമാണെന്ന് തെളിയുന്നു. വ്ലോഗുകളിലൂടെയും റീൽസുകളിലൂടെയും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ അഖിലിന്റെയും ഭാര്യയുടെയും സന്തോഷകരമായ ദാമ്പത്യത്തിനിടയിലേക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് എത്തിയിരിക്കുന്നത്. ഇരുവരും തമ്മിൽ വേർപിരിഞ്ഞു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നത്. വലിയ ഞെട്ടലോടെയാണ് പ്രേക്ഷകർ ഈ വാർത്തയെ സ്വീകരിച്ചത്.
സിസിടിവി ദൃശ്യങ്ങളും പലതരത്തിലുള്ള പോസ്റ്റുകളും സജീവമായതോടെ കാര്യങ്ങളുടെ സത്യവസ്ഥ തേടി ആരാധകർ നെട്ടോട്ടമോടുമ്പോഴാണ് സുഹൃത്തും യൂട്യൂബറും മുൻ ബിഗ് ബോസ് താരവുമായ സായി കൃഷ്ണ (സീക്രട്ട് ഏജന്റ്) പ്രതികരണവുമായി രംഗത്തെത്തിയത്. ഇരുവരുടെയും വിവാഹത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളെന്ന നിലയിൽ തനിക്ക് വലിയ ആഘാതമാണ് ഈ വാർത്ത സമ്മാനിച്ചതെന്നും സായി വെളിപ്പെടുത്തി. എന്നാൽ അഖിലിനോട് സംസാരിച്ചപ്പോൾ, ആരോടും കുറ്റപ്പെടുത്തലുകളില്ലാതെ വളരെ പക്വതയോടെയാണ് താരം ഈ പ്രതിസന്ധിയെ നേരിടുന്നതെന്ന് സായി തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.
സോഷ്യൽ മീഡിയ നൽകുന്ന ആർപ്പുവിളികൾക്കും കുറ്റപ്പെടുത്തലുകൾക്കും നടുവിലും സ്വന്തം ഭാര്യയെ തള്ളിപ്പറയാൻ അഖിൽ തയ്യാറായിട്ടില്ല. “പോയത് പോയി, കഴിഞ്ഞത് കഴിഞ്ഞു. അവളെക്കുറിച്ച് ആരും മോശമായി സംസാരിക്കരുത്, അവൾക്ക് ശരിയെന്ന് തോന്നിയ വഴിയാകാം അവൾ തിരഞ്ഞെടുത്തത്” എന്നായിരുന്നു അഖിലിന്റെ ശാന്തമായ പ്രതികരണം. തന്റെ കരിയറും ജീവിതവും ഇവിടെ അവസാനിക്കുന്നില്ലെന്നും കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്നും അഖിൽ വ്യക്തമാക്കിയതായി സായി പങ്കുവെച്ചു.
അതേസമയം, ഒരാളുടെ ജീവിതത്തിലുണ്ടാകുന്ന തകർച്ചകളെ ആഘോഷമാക്കുന്ന സോഷ്യൽ മീഡിയ ട്രോളർമാർക്കും സൈബർ ആക്രമണകാരികൾക്കും എതിരെ സായി രൂക്ഷവിമർശനം ഉന്നയിച്ചു. പ്രണയിച്ച് വിവാഹിതരായ ദമ്പതിമാരുടെ ജീവിതത്തിൽ സംഭവിക്കുന്ന ഇത്തരം നിർഭാഗ്യകരമായ സംഭവങ്ങളെ പക്വതയോടെ സമീപിക്കണമെന്നും അഖിലിനെപ്പോലെ ശാന്തനായ ഒരു മനുഷ്യനെ ആക്ഷേപിക്കുന്നതിൽ നിന്ന് ആളുകൾ പിന്തിരിയണമെന്നും സായി ഓർമ്മിപ്പിക്കുന്നു.
‘She did what she thought was right, no one is to blame’: Akhil NRD finally breaks his silence!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




