ഓട്ടവ: പ്രധാനമന്ത്രി മാർക്ക് കാർണിക്ക് നേരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ 51-കാരൻ അറസ്റ്റിൽ. മോൺട്രിയൽ സ്വദേശിയായ മാർക്ക് പോർലിയർ എന്നയാളെയാണ് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) പിടികൂടിയത്. കനേഡിയൻ ക്രിമിനൽ കോഡിലെ സെക്ഷൻ 264.1 പ്രകാരം ജീവഹാനി വരുത്തുമെന്നും ഗുരുതരമായി പരിക്കേൽപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഒരു സെനറ്റർ ഉൾപ്പെടെയുള്ള പ്രമുഖർക്ക് അയച്ച ഇമെയിലിലൂടെയാണ് പ്രതി പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്. ഓഗസ്റ്റ് 5-ന് പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആരംഭിച്ച അന്വേഷണത്തെ തുടർന്ന് പ്രതിയെ ഓഗസ്റ്റ് 8-ന് മോൺട്രിയൽ കോടതിയിൽ ഹാജരാക്കി.
വ്യക്തികളുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വധഭീഷണികളും പ്രസ്താവനകളും യാതൊരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന് ആർ.സി.എം.പി വ്യക്തമാക്കി. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കുമെന്നും, സംശയാസ്പദമായ വിവരങ്ങൾ ലഭിച്ചാൽ പൊതുജനങ്ങൾ ഉടൻ പോലീസിനെയോ ദേശീയ സുരക്ഷാ നെറ്റ്‌വർക്കിനെയോ അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
Death threat against Mark Carney; Montreal resident arrested.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




