ബ്രിട്ടീഷ് കൊളംബിയ: സ്ക്വാമിഷ്-ലില്ലുവെറ്റ് മേഖലയിൽ കരടിയുടെ ആക്രമണത്തിൽ 72-കാരിക്ക് ഗുരുതര പരിക്ക്. ഗോൾഡ് ബ്രിഡ്ജിന് സമീപം കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. പരിക്കേറ്റ സ്ത്രീയെ ഹെലികോപ്റ്റർ മുഖാന്തരം വാങ്കൂവറിലെ ജനറൽ ആശുപത്രിയിലെത്തിച്ച് അടിയന്തിര ചികിത്സ നൽകി.
ബ്രിട്ടീഷ് കൊളംബിയ പരിസ്ഥിതി-പാർക്ക്സ് മന്ത്രാലയത്തിന്റെ വിവരമനുസരിച്ച് ഒരു പെൺ ഗ്രിസ്ലി കരടിയും, കുട്ടിയുമായിരുന്നു മേഖലയിലെത്തിയത്. സംഭവത്തെ തുടർന്ന് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. പരിക്കേറ്റ സ്ത്രീയുടെ മൊഴിയും അധികൃതർ രേഖപ്പെടുത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ഇവർ ധരിച്ചിരുന്ന വസ്ത്രങ്ങളും തെളിവായി ശേഖരിച്ചിട്ടുണ്ട്.
അതേസമയം മനുഷ്യരെ ആക്രമിക്കാനല്ല, മറിച്ച സ്വയം പ്രതിരോധം എന്ന നിലയിലായിരിക്കാം കരടി സ്ത്രീയെ ആക്രമിച്ചത് എന്നാണ് നിഗമനം. പ്രദേശത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും കരടിയെ പിടികൂടാനോ മാറ്റിപ്പാർപ്പിക്കാനോ നിലവിൽ പദ്ധതിയില്ലെന്ന് മന്ത്രാലയം അറിയിച്ചു. വനമേഖലകളിൽ സഞ്ചരിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
72-year-old-woman-attacked-by-grizzly-in-bcs-squamish-lillooet-region
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





