ഒട്ടാവ: കാനഡയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നവർക്ക് നിർണ്ണായക വിവരവുമായി പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് ഫലം പുറത്തുവന്നു. 2026 ആഗസ്റ്റ് 5ന് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) വിഭാഗത്തിൽ നടന്ന പുതിയ ഡ്രോയിൽ ആകെ 3,000 അപേക്ഷകർക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്.
ഇത്തവണത്തെ നറുക്കെടുപ്പിൽ CRS കട്ട്-ഓഫ് സ്കോർ 516 ആയിരുന്നു. ടൈ-ബ്രേക്കിംഗ് നിയമപ്രകാരം 2026 ജൂലൈ 03, UTC സമയം 21:35:13 -ന് മുമ്പ് പ്രൊഫൈൽ സമർപ്പിച്ചവർക്കാണ് ഈ ഘട്ടത്തിൽ പരിഗണന ലഭിച്ചിരിക്കുന്നത്.
ഇന്നലെ നടന്ന എക്സ്പ്രസ് എൻട്രി പിഎൻപി ഡ്രോയിൽ 507 പേർ ഇൻവിറ്റേഷൻ ലഭിച്ചിരുന്നു. 2026-ൽ ഇതുവരെ ഐആർസിസി നടത്തിയ 44 നറുക്കെടുപ്പുകളിലായി ആകെ 1,08,123 ഐടിഎകളാണ് വിതരണം ചെയ്തത്. കാനഡയിൽ തൊഴിൽ പരിചയമുള്ളവർക്കും പ്രാദേശിക ഭാഷാ നൈപുണ്യമുള്ളവർക്കുമാണ് ഈ വർഷത്തെ ഇമിഗ്രേഷൻ നയത്തിൽ കാനഡ സർക്കാരും ഇമിഗ്രേഷൻ വകുപ്പും കൂടുതൽ മുൻഗണന നൽകിയിരിക്കുന്നത്. കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) വഴി 48,250 പേർക്കും ഫ്രഞ്ച് ഭാഷാ നൈപുണ്യമുള്ളവരുടെ വിഭാഗത്തിൽ 40,500 പേർക്കും ഇതുവരെ ക്ഷണം ലഭിച്ചു. ഇതിനുപുറമേ ഹെൽത്ത്‌കെയർ, ട്രേഡ്സ്, മറ്റ് സ്പെഷ്യലൈസ്ഡ് തസ്തികകളിലേക്കും കൃത്യമായ ഇടവേളകളിൽ നറുക്കെടുപ്പ് നടക്കുന്നുണ്ട്.
Express Entry CEC Draw: Here are the details of the draw held on August 5
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





