ബോൾട്ടൺ: ബോൾട്ടണിൽ ശനിയാഴ്ച ഉച്ചതിരിഞ്ഞുണ്ടായ ഗുരുതരമായ വാഹനാപകടത്തെ തുടർന്ന് പ്രധാന ഗതാഗതപാതയായ മേയ്‌ഫീൽഡ് റോഡ് (Mayfield Road) അടച്ചിട്ടതായി റിപ്പോർട്ട്. അപകടത്തെ തുടർന്ന് കൊളറൈൻ ഡ്രൈവ് (Coleraine Drive) മുതൽ ഹംബർ സ്റ്റേഷൻ റോഡ് (Humber Station Road) വരെയുള്ള മേയ്‌ഫീൽഡ് റോഡിലൂടെയുള്ള ഗതാഗതമാണ് പൂർണമായും നിരോധിച്ചത്. സംഭവസ്ഥലത്ത് അടിയന്തര രക്ഷാപ്രവർത്തന സംഘങ്ങൾ പ്രവർത്തിച്ചുവരികയാണ്.
അപകടത്തിൽ പരിക്കേറ്റവരുടെ നില ഇപ്പോഴും പറയാറായിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അപകടം സംഭവിച്ച വാഹനങ്ങൾ നീക്കം ചെയ്യുന്നതിനും, ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെയും റോഡ് അടച്ചിടൽ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ യാത്രക്കാർ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്നും പൊലീസ് നിർദേശിച്ചു.
Vehicle accident in Bolton; main road closed for hours.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





