വിന്നിപെഗ്: വിന്നിപെഗ് സ്വദേശിയിൽ നിന്ന് 1,500,000 ഡോളർ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ബിഷ്‌ണോയ് ഗാംഗ് അംഗമെന്ന് അവകാശപ്പെട്ട അർഷ്ദീപ് സിംഗ് ബ്രാർ അറസ്റ്റിലായി. മാനിറ്റോബ കോർട്ട് ഓഫ് കിംഗ്സ് ബെഞ്ചിൽ സമർപ്പിച്ച സിവിൽ ഫോർഫീച്ചർ ഹർജിയിലാണ് ഈ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ഫെബ്രുവരി പകുതിയോടെ പബ്ലിക് പേഫോണിൽ നിന്ന് വിന്നിപെഗ് സ്വദേശിയെ ബന്ധപ്പെട്ട ബ്രാർ, താൻ ബിഷ്‌ണോയ് സംഘാംഗമാണെന്ന് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന്, പോർട്ടേജ് ലാ പ്രേരിക്ക് സമീപമുള്ള ട്രാൻസ്-കാനഡ ഹൈവേയിലെ ഒരു നിശ്ചിത സ്ഥലത്ത് 1,500,000 ഡോളർ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ ഇരയ്ക്ക് കത്തയച്ചു.
ഇരയുടെ കുടുംബത്തെക്കുറിച്ചും ഇന്ത്യയിലുള്ള സഹോദരനെക്കുറിച്ചും വിവരങ്ങളുണ്ടെന്നും, പണം നൽകാൻ വൈകിയാൽ തുക ഇരട്ടിയാക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇര പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന്, വ്യാജ പണ അടങ്ങിയ പാക്കേജ് പോലീസിന്റെ നിർദ്ദേശപ്രകാരം പറഞ്ഞ സ്ഥലത്ത് നിക്ഷേപിച്ചു. മാർച്ച് 2-ന് ഫോർഡ് എഫ്-150 ട്രക്കിലെത്തി ഈ പാക്കേജ് കൈപ്പറ്റിയ അർഷ്ദീപ് സിംഗ് ബ്രാറിനെ പോലീസ് വാഹനം തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം കണ്ടുകെട്ടുന്നതിനാണ് സിവിൽ ഫോർഫീച്ചർ ഡയറക്ടർ കോടതിയെ സമീപിച്ചിരിക്കുന്നത്.
Bishnoi gang member in custody in Manitoba for attempting to extort $1,500,000 from Winnipeg resident
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





