Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഓഫീസ് സ്ഥലക്ഷാമം: ഒട്ടാവ-ഗാറ്റിനോ കൂടുതൽ കെട്ടിടങ്ങൾ തേടി മേഖലയിൽ സർക്കാർ

Canada Varthakal by Canada Varthakal
July 20, 2026
in Canada
Reading Time: 1 min read
ഓഫീസ് സ്ഥലക്ഷാമം: ഒട്ടാവ-ഗാറ്റിനോ കൂടുതൽ കെട്ടിടങ്ങൾ തേടി മേഖലയിൽ സർക്കാർ

ഒട്ടാവ : കനേഡിയൻ പൊതുസേവന ജീവനക്കാർ ഓഫീസുകളിൽ ചെലവഴിക്കുന്ന സമയം വർധിച്ചതിനെ തുടർന്ന്, ഒട്ടാവ, ഗാറ്റിനോ മേഖലകളിൽ പാട്ടത്തിനെടുക്കുന്നതിനോ വാങ്ങുന്നതിനോ അനുയോജ്യമായ ഓഫീസ് കെട്ടിടങ്ങൾ തേടി കനേഡിയൻ ഫെഡറൽ സർക്കാർ. ആഴ്ചയിൽ കുറഞ്ഞത് നാല് ദിവസം ഓഫീസുകളിൽ നേരിട്ടെത്തണമെന്ന ട്രഷറി ബോർഡ് ഓഫ് കാനഡ സെക്രട്ടേറിയറ്റിന്റെ ഉത്തരവ് ജൂലൈ 6 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. എന്നാൽ ഓഫീസ് സ്ഥലത്തിന്റെ ലഭ്യതക്കുറവ് മൂലം ചില ഫെഡറൽ വകുപ്പുകൾ ജീവനക്കാരെ തിരികെ വിളിക്കുന്നതിൽ താൽക്കാലികമായി താമസം വരുത്തിയിട്ടുണ്ട്.

ദേശീയ തലസ്ഥാന മേഖലയിലെ വർധിച്ചുവരുന്ന ഓഫീസ് ആവശ്യങ്ങൾ മുൻകൂട്ടി കണ്ട് ലൊക്കേഷൻ, വലുപ്പം, കാലാവധി എന്നിവ പരിശോധിക്കുന്നതിനായി ‘എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ്’ (ഇ.ഒ.ഐ) പുറപ്പെടുവിച്ചതായി പബ്ലിക് സർവീസസ് ആൻഡ് പ്രൊക്യുർമെന്റ് കാനഡ (പി.എസ്.പി.സി) അറിയിച്ചു. പബ്ലിക് വർക്സ് ആൻഡ് ഗവൺമെന്റ് സർവീസസ് കാനഡ (പി.ഡബ്ല്യു.ജി.എസ്.സി) പാട്ടത്തിനെടുക്കാൻ കുറഞ്ഞത് 10,700 ചതുരശ്ര അടിയും വാങ്ങുന്നതിനായി കുറഞ്ഞത് 53,800 ചതുരശ്ര അടിയുമുള്ള കെട്ടിടങ്ങളാണ് ലക്ഷ്യമിടുന്നത്. കെട്ടിടങ്ങളിൽ ഒഴിവുള്ള സ്ഥലങ്ങളോ പൂർണമായും സജ്ജീകരിച്ച ഫർണിഷ് ചെയ്ത ഇടങ്ങളോ കമേഴ്സ്യൽ വൈഫൈ സൗകര്യമോ വേണമെന്നും ഇ.ഒ.ഐയിൽ വ്യക്തമാക്കുന്നു.

ADVERTISEMENT

സെപ്റ്റംബർ അവസാനത്തോടെ ഒട്ടാവാ, ഗാറ്റിനോ എന്നിവിടങ്ങളിലെ ‘ജി.സി.കോവർക്കിങ്’ കേന്ദ്രങ്ങൾ അടച്ചുപൂട്ടി, ആ സ്ഥലങ്ങൾ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾക്കായി പുനർവിന്യസിക്കുമെന്ന് പി.എസ്.പി.സി ഏതാനും ആഴ്ചകൾക്ക് മുൻപ് വ്യക്തമാക്കിയിരുന്നു. ട്രഷറി ബോർഡിന്റെ കണക്കനുസരിച്ച് 1,46,149 ഫെഡറൽ പൊതുസേവന ജീവനക്കാരാണ് തലസ്ഥാന മേഖലയിലുള്ളത്. അതേസമയം, ഓഫീസ് സ്ഥല ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടി ഗ്ലോബൽ അഫയേഴ്സ് കാനഡ, സ്റ്റാറ്റിസ്റ്റിക്സ് കാനഡ, ഇമിഗ്രേഷൻ റെഫ്യൂജി ആൻഡ് സിറ്റിസൺഷിപ്പ് കാനഡ എന്നീ മൂന്ന് പ്രധാന വകുപ്പുകൾ ജീവനക്കാരെ തിരികെ എത്തിക്കുന്നതിൽ കാലതാമസം ഉണ്ടാകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

സി.ബി.ആർ.ഇ റിയൽ എസ്റ്റേറ്റ് ഏജൻസിയുടെ കണക്കനുസരിച്ച് ഒട്ടാവ ഡൗൺടൗണിൽ 16.1 ശതമാനവും സബർബൻ മേഖലകളിൽ 14 ശതമാനവുമാണ് നിലവിലെ ഓഫീസ് ഒഴിവുനിരക്ക്. ഗ്ലോബൽ അഫയേഴ്സ് കാനഡ ആസ്ഥാനമായ ലെസ്റ്റർ ബി. പിയേഴ്സൺ ബിൽഡിങ്ങിൽ ബഹുവർഷ നവീകരണ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും ഡിപ്പാർട്ട്മെന്റ് ഓഫ് നാഷണൽ ഡിഫൻസ്, എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ, ഹെൽത്ത് കാനഡ, എംപ്ലോയ്മെന്റ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് കാനഡ എന്നിവയും ചില കേന്ദ്രങ്ങളിൽ ഘട്ടംഘട്ടമായുള്ള പ്രവർത്തന രീതിയായിരിക്കും നടപ്പിലാക്കുകയെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Office space shortage: Ottawa-Gatineau region seeks more buildings

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

David Eby Announces Condo Tax Plan
Canada

വില്‍ക്കാതെ കിടക്കുന്ന പുതിയ കോണ്ടോ യൂണിറ്റുകള്‍ക്ക് നികുതി

by Canada Varthakal
September 25, 2026
anada Grocery Prices
Canada

ഗ്രോസറി ബില്ല് കണ്ട് ഞെട്ടേണ്ട; കാനഡയിൽ കച്ചവടക്കാരുടെ വിലയിടൽ രീതി പരിശോധിക്കാൻ തീരുമാനം

by Canada Varthakal
September 25, 2026
U.S. Border Protection
Canada

യുഎസ് അതിര്‍ത്തിയില്‍ കനേഡിയന്‍ യാത്രക്കാരുടെ ഫോണ്‍ പരിശോധിക്കുമോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

by Canada Varthakal
September 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.