വിന്നിപെഗ്: മാനിറ്റോബ പ്രവിശ്യയിൽ തുടർച്ചയായുണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾ പ്രവിശ്യയുടെ സാമ്പത്തിക ഭദ്രതയ്ക്ക് കടുത്ത ഭീഷണിയുയർത്തുന്നതായി വിലയിരുത്തൽ. 2025-ലെ കാട്ടുതീയും 2026 ജൂണിലുണ്ടായ ശക്തമായ പ്രളയവും പ്രവിശ്യാ ബജറ്റിനെ പ്രതികൂലമായി ബാധിച്ചതായും ദുരന്തങ്ങൾ വരുത്തിവെച്ച സാമ്പത്തിക നഷ്ടം കോടിക്കണക്കിന് ഡോളർ വരുമെന്നും സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. അടിസ്ഥാന സൗകര്യങ്ങളുടെ പുനരുദ്ധാരണത്തിനും ദുരന്ത നിവാരണ ധനസഹായത്തിനുമായി വൻതുക മാറ്റിവെക്കേണ്ടി വരുന്നത് പ്രതിസന്ധി വർദ്ധിപ്പിക്കുന്നു.
2025-ലെ വേനൽക്കാലത്തുണ്ടായ കാട്ടുതീയിൽ രണ്ട് പേർ മരണപ്പെടുകയും 33,000 പേർ ഭവനരഹിതരാവുകയും ചെയ്തിരുന്നു. തുടർന്ന് 2026 ജൂണിലുണ്ടായ ശക്തമായ കൊടുങ്കാറ്റിലും പ്രളയത്തിലും പെട്ട് 50 മുനിസിപ്പാലിറ്റികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും 30,000 വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. പ്രളയത്തെ തുടർന്നുണ്ടായ ഇൻഷുറൻസ് ക്ലെയിമുകൾ മാത്രം 925 മില്യൺ ഡോളർ കവിഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന അപ്രതീക്ഷിത ചെലവുകൾ നേരിടാൻ സർക്കാർ സേവനങ്ങളിലും ബജറ്റ് ആസൂത്രണത്തിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന് പ്രീമിയർ വാബ് കിന്യൂ ജൂലൈ 10-ന് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രവിശ്യയുടെ വാർഷിക കമ്മി കുറയ്ക്കുകയെന്നത് വെല്ലുവിളിയാണെന്ന് ധനമന്ത്രി അഡ്രിയൻ സാലയും വ്യക്തമാക്കി. പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുന്നത് ടൂറിസം, കാർഷിക മേഖലകളെ ബാധിക്കുന്നതിനൊപ്പം നികുതി വരുമാനത്തിൽ ഇടിവുണ്ടാക്കുമെന്നും ദുരന്ത നിവാരണത്തിനായി പ്രത്യേക ഫണ്ട് രൂപീകരിക്കേണ്ടതുണ്ടെന്നും വിന്നിപെഗ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്രജ്ഞൻ ഫിൽ സൈറൻ ചൂണ്ടിക്കാണിച്ചു.
Wildfires and floods; Report says Manitoba faces severe economic burden from ongoing natural disasters
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





