ബെംഗളൂരു: പ്രസവ സമയത്ത് മകൾക്ക് കൂടെയുണ്ടായിരിക്കുകയെന്നത് ഏതൊരു മാതാപിതാക്കളുടെയും ആഗ്രഹമായിരിക്കും. ബെംഗളൂരുവിൽ നിന്നും കാനഡയിലെ ടൊറന്റോയിലേക്ക് മകളെ കാണാൻ അപ്രതീക്ഷിതമായി എത്തിയ മാതാപിതാക്കളുടെ വീഡിയോയാണ് ഇപ്പോൾ സൈബർ ലോകത്ത് വൈറലാകുന്നത്. ഗർഭകാലത്തിന്റെ മൂന്നാം ട്രൈമെസ്റ്ററിലാണ് മകൾ ദിവ്യ. ഈ സുപ്രധാന സമയത്ത് മകളെ സഹായിക്കാനും കുഞ്ഞിന്റെ വരവിനായി കാത്തിരിക്കാനുമാണ് മാതാപിതാക്കൾ ഇത്രയും ദൂര താണ്ടി കാനഡയിൽ എത്തിയത്.

താൻ അമ്മയാകാൻ തയ്യാറെടുക്കുമ്പോഴും, അച്ഛനെയും അമ്മയെയും കണ്ടപ്പോൾ താൻ വീണ്ടും അവരുടെ ചെറിയ മകളായെന്ന് ദിവ്യ വീഡിയോയ്‌ക്കൊപ്പം കുറിച്ചു. എത്ര വളർന്നാലും, എത്ര ദൂരത്തായാലും അച്ഛന്റെയും അമ്മയുടെയും സാമീപ്യം നൽകുന്ന ആശ്വാസം മറ്റൊന്നിനും നൽകാൻ കഴിയില്ലെന്നും അവർ വികാരഭരിതയായി പറയുന്നു. താൻ അമ്മയാകുന്നതും മാതാപിതാക്കൾ മുത്തശ്ശനും മുത്തശ്ശിയുമായി മാറുന്നതും ജീവിതത്തിലെ വലിയൊരു ഭാഗ്യമാണെന്നും ദിവ്യ കൂട്ടിച്ചേർത്തു.
ഇനി തനിക്ക് പേടിക്കാനൊന്നുമില്ലെന്നും, സമാധാനമായി വിശ്രമിക്കാമെന്നും മാതാപിതാക്കളെ കാനഡയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ദിവ്യ കുറിച്ചു. കുടിയേറ്റക്കാരായ ഒട്ടേറെ ആളുകൾ ഈ വീഡിയോ കണ്ട് വികാരാധീനരായി. മാതാപിതാക്കളുടെ സ്‌നേഹത്തെയും കരുതലിനെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് ആശംസകൾ നേരുന്നത്.
Parents Fly From Bengaluru To Canada To Surprise Pregnant Daughter
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





