സസ്കാച്ചെവൻ: തെക്കൻ സസ്കാച്ചെവനിലെ ഡണ്ടേൺ മേഖലയിൽ ശക്തമായ ടൊർണാഡോ വീശിയടിച്ചതായി സ്ഥിരീകരണം. വെള്ളിയാഴ്ച ഉണ്ടായ അതിശക്തമായ കാറ്റിലും മഴയിലും പ്രദേശത്ത് വലിയ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്.

വെസ്റ്റേൺ യൂണിവേഴ്സിറ്റിയുടെ ‘നോർത്തേൺ ടൊർണാഡോസ് പ്രോജക്റ്റ്’ ആണ് ടൊർണാഡോ ഉണ്ടായ വിവരം സ്ഥിരീകരിച്ചത്. പ്രദേശത്ത് നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ടൊർണാഡോ ഉണ്ടായതെന്ന് അധികൃതർ വ്യക്തമാക്കിയത്. സംഭവസ്ഥലത്ത് നേരിട്ടെത്തി നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രത്യേക സംഘത്തെ അയച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാനഡയിലെ പ്രെയറീസ് (Prairies) മേഖലയിൽ ശക്തമായ കാലാവസ്ഥാ വ്യതിയാനങ്ങളും ടൊർണാഡോ മുന്നറിയിപ്പുകളും നിലനിൽക്കുകയായിരുന്നു. ഇതിനു മുൻപ് ബുധനാഴ്ച ആൽബർട്ടയിലെ ഷൗവിനിൽ (Chauvin) രണ്ട് ടൊർണാഡോകൾ വീശിയടിച്ചിരുന്നു. ഈ സംഭവത്തിൽ മരങ്ങൾ കടപുഴകി വീഴുകയും വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. കൂടാതെ, മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Tornado touches down in southern Saskatchewan
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





