Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കാനഡ പൗരത്വം നിങ്ങളെയും തേടിയെത്തിയേക്കാം; ‘ലോസ്റ്റ് കനേഡിയൻസ്’ നിയമത്തിൽ വൻ ഇളവ്

Canada Varthakal by Canada Varthakal
July 5, 2026
in Immigration
Reading Time: 2 mins read
STUDENTS

CREDITS IMMIGRATIONNEWSCANADA.CA

ഒന്റാരിയോ; കാനഡയിൽ ജീവിച്ചിട്ടില്ലെങ്കിലോ അവിടെ ജനിച്ചില്ലെങ്കിലോ പൗരത്വം ലഭിക്കില്ലെന്ന ധാരണ ഇനി തിരുത്താം. മുൻതലമുറയിലെ കനേഡിയൻ ബന്ധം കാരണം നിങ്ങൾ ഇതിനകം തന്നെ ആ രാജ്യത്തെ പൗരനായി മാറിയിട്ടുണ്ടാകാം. പല വിദേശമലയാളികൾക്കും ഉൾപ്പെടെ വലിയ ആശ്വാസമേകുന്ന കാനഡയുടെ പുത്തൻ പൗരത്വ നിയമം ‘ബിൽ സി-3’ (Bill C-3) പ്രാബല്യത്തിൽ വന്നതോടെയാണിത്.

a0309523 81b5 4adf a1ac 0d36ab022b16

വിദേശത്ത് ജനിക്കുന്നവർക്ക് ഒന്നാം തലമുറയ്ക്ക് ശേഷം പൗരത്വാവകാശം നിഷേധിച്ചിരുന്ന പഴയ നിയമം കാനഡ പൂർണ്ണമായും റദ്ദാക്കിയതോടെ ആയിരക്കണക്കിന് ‘ലോസ്റ്റ് കനേഡിയൻസ്’ (Lost Canadians) ആണ് ഇപ്പോൾ നിയമപരമായി പൗരത്വത്തിന് അർഹരായിരിക്കുന്നത്. മാറ്റങ്ങൾ നിലവിൽ വന്നിട്ടും കൃത്യമായ വിവരമില്ലായ്മ കാരണം ഭൂരിഭാഗം പേരും തങ്ങൾക്കുള്ള ഈ വലിയ അവസരം തിരിച്ചറിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം. പൗരത്വ അപേക്ഷകളെ തടസ്സപ്പെടുത്തുന്ന പ്രധാന തെറ്റിദ്ധാരണകളും അവയുടെ യഥാർത്ഥ വശങ്ങളും പരിശോധിക്കാം.

ADVERTISEMENT

പൂർവ്വികരുടെ പൗരത്വം നിങ്ങളുടെ അവകാശം

കാനഡയിൽ ജനിച്ച നിങ്ങളുടെ മുത്തശ്ശനോ മുത്തശ്ശിയോ പതിറ്റാണ്ടുകൾക്ക് മുൻപ് അവിടെനിന്നും മറ്റൊരു രാജ്യത്തേക്ക് കുടിയേറിയവരാണെങ്കിൽ പോലും നിങ്ങൾക്ക് പൗരത്വത്തിന് അർഹതയുണ്ടാകാം. കാനഡയിലെ മണ്ണിൽ ജനിക്കുന്നവർക്ക് രാജ്യം സ്വാഭാവികമായി തന്നെ പൗരത്വം നൽകുന്നുണ്ട്. നിങ്ങളുടെ മാതാപിതാക്കൾ ജനിക്കുന്ന സമയത്ത് മുത്തശ്ശനോ മുത്തശ്ശിക്കോ കനേഡിയൻ പൗരത്വം ഉണ്ടായിരുന്നുവെങ്കിൽ, ആ പൗരത്വം മാതാപിതാക്കളിലൂടെ തലമുറ കൈമാറി നിങ്ങളിലേക്കും എത്തും.

ഒന്നാം തലമുറ പരിധി ബിൽ സി-3 വഴി നീക്കിയതിനാൽ, കാനഡയ്ക്ക് പുറത്ത് ജനിച്ച രണ്ടാം തലമുറയിലുള്ളവർക്കും ഇപ്പോൾ നേരിട്ട് പൗരത്വത്തിന് അപേക്ഷിക്കാം. തലമുറകൾക്ക് മുൻപുള്ള ബന്ധമാണെങ്കിലും ഈ അവകാശം ഇല്ലാതാകുന്നില്ല. മുത്തശ്ശന്റെയോ മുത്തശ്ശിയുടെയോ അച്ഛന് (Great-grandparent) പൗരത്വം ഉണ്ടെങ്കിൽ പോലും കൃത്യമായ രേഖകളിലൂടെ പാരമ്പര്യം തെളിയിക്കാൻ സാധിച്ചാൽ പൗരത്വ സർട്ടിഫിക്കറ്റിനായി അപേക്ഷിക്കാവുന്നതാണ്. ഇതിനായി ഓരോ തലമുറയിലെയും വ്യക്തികളുടെ ജനന, വിവാഹ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ ഹാജരാക്കേണ്ടതുണ്ട്.

കാനഡയുമായുള്ള നിലവിലെ ബന്ധം മാനദണ്ഡമല്ല

നിങ്ങൾ കാനഡയിൽ ജനിക്കുകയോ അവിടെ ജീവിക്കുകയോ ചെയ്തിട്ടില്ലെങ്കിൽ പോലും മാതാപിതാക്കളിലൂടെ പൗരത്വം ലഭിക്കാൻ തടസ്സമില്ല. കനേഡിയൻ മാതാപിതാക്കൾക്ക് ജനിച്ച മക്കൾക്ക് കാനഡയിൽ താമസിച്ചിരിക്കണം എന്ന നിബന്ധന നിയമം മുന്നോട്ട് വെയ്ക്കുന്നില്ല. പല മാതാപിതാക്കളും തങ്ങൾക്ക് പൗരത്വമുണ്ടെന്ന കാര്യം അറിയാതെ ജീവിച്ചിട്ടുണ്ടാകാം. എന്നാൽ അവർ ഔദ്യോഗികമായി പാസ്‌പോർട്ടോ സർട്ടിഫിക്കറ്റോ കൈപ്പറ്റിയിട്ടില്ലെങ്കിൽ പോലും, നിയമപരമായി അവർക്കുള്ള പൗരത്വാവകാശം മക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെടും.

നിലവിൽ കാനഡയിൽ നിങ്ങൾക്ക് ബന്ധുക്കളോ സ്വത്തുക്കളോ ഇല്ലെന്നതും ഒരു തടസ്സമല്ല. കാനഡയുമായി നിലവിൽ യാതൊരു സമ്പർക്കവുമില്ലാത്ത കുടുംബങ്ങൾക്കും വംശപരമ്പര തെളിയിക്കുന്ന കൃത്യമായ രേഖകളുണ്ടെങ്കിൽ പൗരത്വം നേടിയെടുക്കാം.

രേഖകളിലെ അപാകതകൾ പരിഹരിക്കാം

വർഷങ്ങൾക്ക് മുൻപ് കാനഡയിൽ ജനിച്ച പൂർവ്വികരുടെ ജനന സർട്ടിഫിക്കറ്റുകൾ കയ്യിലില്ലാത്തത് പലരെയും അപേക്ഷിക്കുന്നതിൽ നിന്നും പിന്നോട്ട് വലിപ്പിക്കാറുണ്ട്. എന്നാൽ നോവ സ്കോഷ്യ, ഒന്റാറിയോ, ക്യൂബെക്ക് തുടങ്ങിയ പ്രവിശ്യകളിലെ ആർക്കൈവുകളിൽ നിന്നും ഇത്തരം പഴയ ചരിത്രരേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ലഭ്യമാണ്.

രേഖകൾ പൂർണ്ണമായും നഷ്ടപ്പെട്ട സാഹചര്യമാണെങ്കിൽ, അതിനുള്ള കൃത്യമായ കാരണവും മറ്റ് അനുബന്ധ തെളിവുകളും സഹിതം അപേക്ഷിക്കാൻ കാനഡ ഇമിഗ്രേഷൻ വിഭാഗം (IRCC) അവസരം നൽകുന്നുണ്ട്. വിവാഹശേഷം സ്ത്രീകളുടെ കുടുംബപ്പേര് (Surname) മാറുന്നത് രേഖകൾ ഒത്തുനോക്കുന്നതിൽ ആശയക്കുഴപ്പം ഉണ്ടാക്കില്ല. മുൻപേരും പുതിയ പേരും വ്യക്തമാക്കുന്ന വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിലൂടെ ഈ തടസ്സം എളുപ്പത്തിൽ മറികടക്കാൻ സാധിക്കും.

ശ്രദ്ധിക്കുക: ബിൽ സി-3 അനുസരിച്ച് കാനഡയ്ക്ക് പുറത്ത് ജനിച്ചതോ ദത്തെടുക്കപ്പെട്ടതോ ആയ കുട്ടികളുടെ മാതാപിതാക്കളും കാനഡയ്ക്ക് പുറത്ത് ജനിച്ചവരാണെങ്കിൽ, കുട്ടി ജനിക്കുന്നതിന് മുൻപ് മാതാപിതാക്കൾ കുറഞ്ഞത് 1,095 ദിവസങ്ങളെങ്കിലും കാനഡയിൽ താമസിച്ചിട്ടുണ്ടാകണം എന്ന ഭൗതിക സാന്നിധ്യ നിബന്ധന (Physical presence requirement) ബാധകമാണ്.

നിങ്ങളുടെ പൂർവ്വികർക്ക് കാനഡയുമായി ഏതെങ്കിലും തരത്തിലുള്ള ജനന ബന്ധമുണ്ടായിരുന്നെങ്കിൽ, ആവശ്യമായ രേഖകൾ സമാഹരിച്ച് പൗരത്വത്തിനുള്ള അർഹത പരിശോധിക്കുന്നത് പുതിയ സാധ്യതകളിലേക്കുള്ള വാതിൽ തുറന്നേക്കാം.

Major relaxation in 'Lost Canadians' law; Canadian citizenship might be within your reach too.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: Major relaxation in 'Lost Canadians' law; Canadian citizenship might be within your reach too.
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

നിങ്ങൾ അറിഞ്ഞോ? കാനഡ പി.ആർ, ഓപ്പൺ വർക്ക് പെർമിറ്റ് അപേക്ഷകൾക്കായി പുതിയ IRCC അപ്ഡേറ്റുകൾ ഇതാ
Immigration

നിങ്ങൾ അറിഞ്ഞോ? കാനഡ പി.ആർ, ഓപ്പൺ വർക്ക് പെർമിറ്റ് അപേക്ഷകൾക്കായി പുതിയ IRCC അപ്ഡേറ്റുകൾ ഇതാ

by Canada Varthakal
July 23, 2026
canada flag
Immigration

കാനഡയുടെ ചരിത്രത്തിൽ ആദ്യത്തെ മിലിട്ടറി റിക്രൂട്ട് ഡ്രോ; ജൂലൈ 23 നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം

by Canada Varthakal
July 23, 2026
CANADA PASSPORT
Immigration

കനേഡിയൻ പൗരത്വത്തിന് അപേക്ഷ പ്രവാഹം: 5 മാസത്തിനിടെ അനുവദിച്ചത് 29,000 സർട്ടിഫിക്കറ്റുകൾ; 82,000 അപേക്ഷകൾ പെൻഡിം​ഗ്

by Canada Varthakal
July 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.