ഹാലിഫാക്സ്: നോവ സ്കോഷയിലെ വീടുകളിൽ ഊർജ്ജ ഉപഭോഗം കുറയ്ക്കാനും വൈദ്യുതി ബില്ലുകൾ ലാഭിക്കാനും ലക്ഷ്യമിട്ട് പ്രവിശ്യാ-ഫെഡറൽ സർക്കാരുകൾ 26 ദശലക്ഷം ഡോളറിന്റെ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ‘ഹോംവാമിങ്’ , ‘ആഫ്രിക്കൻ നോവ സ്കോഷ്യൻ കമ്മ്യൂണിറ്റീസ് റെട്രോഫിറ്റ്’ എന്നീ പദ്ധതികൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ തുക വകയിരുത്തിയത്.

ഈ പദ്ധതിയിലൂടെ 1,600-ലധികം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. താഴ്ന്ന, ഇടത്തരം വരുമാനമുള്ള കുടുംബങ്ങൾക്ക് ഇൻസുലേഷൻ, എയർ സീലിംഗ്, ഹീറ്റ് പമ്പുകൾ എന്നിവ ഉൾപ്പെടെയുള്ള ഊർജ്ജക്ഷമത വർദ്ധിപ്പിക്കുന്ന സൗകര്യങ്ങൾ സൗജന്യമായി ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ഇതുവഴി ജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ കൂടുതൽ സൗകര്യപ്രദവും ആരോഗ്യകരവുമായ വീടുകളിൽ താമസിക്കാൻ സാധിക്കുമെന്ന് നോവ സ്കോഷ ഊർജ്ജ മന്ത്രി മാർക്കോ മക്ലിയോഡ് വ്യക്തമാക്കി. ചരിത്രപരമായി അവഗണിക്കപ്പെട്ട ആഫ്രിക്കൻ നോവ സ്കോഷ്യൻ കമ്മ്യൂണിറ്റികൾക്ക് തുല്യമായ പരിഗണന ഉറപ്പാക്കാനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് ആഫ്രിക്കൻ നോവ സ്കോഷ്യൻ അഫയേഴ്സ് മന്ത്രി ട്വില ഗ്രോസ് പറഞ്ഞു.
ഈ പദ്ധതിക്കായി ഫെഡറൽ സർക്കാർ 20 ദശലക്ഷം ഡോളറും പ്രവിശ്യാ സർക്കാർ 6 ദശലക്ഷം ഡോളറുമാണ് ചെലവഴിക്കുന്നത്. എഫിഷ്യൻസി വൺ എന്ന ഏജൻസിയാണ് ഈ പദ്ധതികളുടെ നിർവ്വഹണം നടത്തുന്നത്.
Provincial, federal governments spend $26 million to expand N.S. energy programs
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




