Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

‘പ്രീമിയർ ഹോസ്റ്റ്’ എന്ന് വിശ്വസിച്ചു; കാനഡയിൽ ടൂറിസ്റ്റ് ആപ്പിന്റെ ചതിയിൽ പെട്ട് 71-കാരിയും കുടുംബവും, നേരിടേണ്ടി വന്നത് ദുരനുഭവം

Canada Varthakal by Canada Varthakal
June 26, 2026
in Canada
Reading Time: 1 min read
‘പ്രീമിയർ ഹോസ്റ്റ്’ എന്ന് വിശ്വസിച്ചു; കാനഡയിൽ ടൂറിസ്റ്റ് ആപ്പിന്റെ ചതിയിൽ പെട്ട് 71-കാരിയും കുടുംബവും, നേരിടേണ്ടി വന്നത് ദുരനുഭവം

ഒന്റാരിയോ; വർഷത്തിലൊരിക്കൽ മാത്രം ഒത്തുചേരുന്ന കുടുംബാംഗങ്ങൾക്കൊപ്പം മനോഹരമായൊരു അവധിക്കാലം ആഘോഷിക്കാനിറങ്ങിയതായിരുന്നു ഒന്റാറിയോ സ്വദേശിനിയായ റോണ്ട മാക്ഡൊണാൾഡ് എന്ന 71-കാരി. എന്നാൽ ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി ബുക്ക് ചെയ്ത റിസോർട്ടിൽ എത്തിയ അവർക്ക് നേരിടേണ്ടി വന്നത് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത അത്രയും ബുദ്ധിമുട്ടുള്ള സാഹചര്യമായിരുന്നു. ലക്ഷങ്ങൾ വിലനൽകി ബുക്ക് ചെയ്ത കോട്ടേജിലെ വൃത്തിഹീനമായ അന്തരീക്ഷം ഒടുവിൽ ഈ കുടുംബത്തിന്റെ കണ്ണീരിലാണ് അവസാനിച്ചത്.

8f063042 41bf 4b1b ac06 5a0eab0a40cc

വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന മാക്ഡൊണാൾഡിന്റെ കുടുംബാംഗങ്ങൾ ഒരുമിച്ചുള്ള വാർഷിക അവധിക്കാല ആഘോഷത്തിനായാണ് കാനഡയിലെ കവർത്ത ലേക്‌സിലുള്ള പ്രശസ്തമായ കോട്ടേജ് തിരഞ്ഞെടുത്തത്. ഓൺലൈൻ റെന്റൽ പ്ലാറ്റ്‌ഫോമായ വിആർബിഒ (Vrbo) വഴിയാണ് ഇവർ താമസസൗകര്യം ബുക്ക് ചെയ്തത്. മുൻപും ഈ ആപ്പ് ഉപയോഗിച്ചിട്ടുള്ള റോണ്ടയ്ക്ക് ഇത്തവണ ‘പ്രീമിയർ ഹോസ്റ്റ്’ പദവിയുള്ള ഉടമയുടെ പ്രോപ്പർട്ടി ആയതിനാൽ മറ്റൊന്നും ആലോചിക്കേണ്ടി വന്നതുമില്ല. ജൂൺ 19 മുതൽ ഒരാഴ്ചത്തെ താമസത്തിനായി ആറുമാസം മുൻപ് തന്നെ 7,100 ഡോളർ (ഏകദേശം 5.9 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) നൽകിയാണ് ഇവർ ബുക്കിംഗ് പൂർത്തിയാക്കിയത്.

ADVERTISEMENT

കാലിഫോർണിയയിൽ നിന്ന് മകളും കുടുംബവും എത്തി, പീറ്റർബറോയിൽ നിന്ന് മകനും എത്തി. ഞങ്ങളും വളർത്തുനായയും ഭക്ഷണസാധനങ്ങളുമെല്ലാമായാണ് ഇവിടെയെത്തിയത്. എന്നാൽ ഇവിടെ കണ്ട കാഴ്ച ഞങ്ങളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു,” റോണ്ട മാക്ഡൊണാൾഡ് ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കോട്ടേജിന് മുന്നിൽ എത്തിയപ്പോൾ തന്നെ ഒന്നിന്റെ ജനാലകൾ പലകയടിച്ചു അടച്ച നിലയിലായിരുന്നു. വെബ്‌സൈറ്റിലെ ചിത്രങ്ങളിൽ ഇതൊന്നും ഉണ്ടായിരുന്നില്ല. ഉള്ളിൽ പ്രവേശിച്ചപ്പോഴാണ് യഥാർത്ഥ ദുരന്തം ബോധ്യപ്പെട്ടത്. അടുക്കളയിലെ ഫ്രിഡ്ജ് തുറന്നപ്പോൾ അതിൽ പൂപ്പൽ പിടിച്ച ഭക്ഷണാവശിഷ്ടങ്ങളും കടുത്ത ദുർഗന്ധവുമായിരുന്നു. വൃത്തിയാക്കാൻ ഒന്നര മണിക്കൂറോളം റോണ്ട ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഓവൻ പൂർണ്ണമായും കരിയും എണ്ണമയവും പിടിച്ച നിലയിലായിരുന്നു. കിച്ചൺ ക്യാബിനറ്റുകളിൽ Mouse droppings കണ്ടെത്തി.

ഒടുവിൽ പുറത്തെ ബാർബിക്യു കൌണ്ടറെങ്കിലും ഉപയോഗിക്കാം എന്ന് കരുതിയപ്പോൾ അതും വർഷങ്ങളായി വൃത്തിയാക്കാത്ത രീതിയിൽ കരിപിടിച്ചു കിടക്കുകയായിരുന്നു. ഇതേത്തുടർന്ന് റോണ്ട ഉടമയ്ക്ക് സന്ദേശമയച്ചെങ്കിലും, ഒന്നുകിൽ ഭർത്താവ് വന്ന് വൃത്തിയാക്കി തരാം അല്ലെങ്കിൽ 200 ഡോളർ റീഫണ്ട് നൽകാം എന്ന നിരുത്തരവാദപരമായ മറുപടിയാണ് ലഭിച്ചത്. 300 ഡോളറാണ് ഇവർ ക്ലീനിംഗ് ചാർജായി മാത്രം ഈടാക്കിയിരുന്നത് എന്നത് ശ്രദ്ധേയമാണ്. രണ്ടു മണിക്കൂറോളം കാത്തിരുന്നിട്ടും പരിഹാരമാകാത്തതിനെ തുടർന്ന് റോണ്ടയും കുടുംബവും അവിടെനിന്നും മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. “

വന്നപ്പോഴത്തേക്കാൾ വൃത്തിയാക്കിയിട്ടാണ് ഞാൻ അവിടം വിട്ടത്. എന്റെ കുടുംബത്തിന്റെ അവധിക്കാലം ഇല്ലാതായന്നും റോണ്ട ഉടമയ്ക്ക് സന്ദേശമയച്ചു. പിന്നീട് മറ്റൊരു എയർബിഎൻബി കോട്ടേജും ഹോട്ടലുമായി 7,400 ഡോളർ കൂടി അധികം ചിലവഴിച്ചാണ് കുടുംബത്തിന് താൽക്കാലിക താമസസൗകര്യം ഒരുക്കിയത്. വിആർബിഒ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും ആദ്യഘട്ടത്തിൽ കമ്പനി ഇവരുടെ പരാതി നിഷേധിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ദിവസങ്ങളോളം ഫോണിലൂടെയും ഇമെയിലിലൂടെയും പോരാടിയ റോണ്ട ഒടുവിൽ മാധ്യമങ്ങളെ വിവരം അറിയിക്കുകയായിരുന്നു.

മാധ്യമങ്ങൾ ഈ വിഷയം ഏറ്റെടുക്കുകയും അധികൃതരോട് വിശദീകരണം തേടുകയും ചെയ്തതോടെ വിആർബിഒ ഒടുവിൽ മാപ്പപേക്ഷയുമായി രംഗത്തെത്തി. റോണ്ട മാക്ഡൊണാൾഡിന് സംഭവിച്ച ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച കമ്പനി, അവർക്ക് മുഴുവൻ തുകയും തിരികെ നൽകുമെന്നും ഔദ്യോഗികമായി അറിയിച്ചു. മാധ്യമങ്ങളുടെ ഇടപെടലാണ് തങ്ങൾക്ക് തുണയായതെന്ന് റോണ്ട നന്ദിയോടെ ഓർക്കുന്നു.

Believing they were 'Premier Host'; 71-year-old woman and her family were duped by tourist app in Canada

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: Believing they were 'Premier Host'; 71-year-old woman and her family were duped by tourist app in Canada
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

canada money
Canada

നാല് പുതിയ CRA ആനുകൂല്യങ്ങൾ ഈ മാസം അക്കൗണ്ടിലെത്തും; ആഗസ്റ്റിലെ പേയ്‌മെന്റ് തീയതികളും വിശദാംശങ്ങളും

by Canada Varthakal
August 2, 2026
ഒറിജിനലിനെ വെല്ലുന്ന വ്യാജൻ!; വ്യാജ പാസ്‌പോർട്ട് സൈറ്റുകൾക്കെതിരെ നടപടി; യോർക്ക് റീജ്യണിൽ രണ്ടുപേർ പിടിയിൽ
Canada

അമേരിക്കയെപ്പോലും പിന്നിലാക്കിയ കാനഡ പാസ്‌പോർട്ട്; അറിയാം ഏഴ് പ്രധാന സവിശേഷതകൾ!

by Canada Varthakal
August 2, 2026
Kieron Pollard and Nicholas Pooran
Canada

കാനഡ സൂപ്പർ 60 ഡ്രാഫ്ട് പൂർത്തിയായി: വരുന്നത് അന്താരാഷ്ട്ര താരങ്ങളുടെ നീണ്ടനിര

by Canada Varthakal
August 2, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.