ബീഫ് ഉത്പന്നം പിൻവലിച്ചു
ലണ്ടൻ, ഒന്റാറിയോയിലുള്ള Aladdin Foods- ൽ വിറ്റ Lean Ground Beef-ൽ E. coli O103 contamination സ്ഥിരീകരിച്ചതിനെ തുടർന്ന് ഉത്പന്നം പിൻവലിച്ചു. കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഉത്പന്നം പിൻവലിക്കുന്നതായി അറിയിച്ചു. ഇതൊരു Class 1 recall ആയി തരംതിരിച്ചിരിക്കുന്നു – അതായത് ഏറ്റവും ഉയർന്ന ലെവൽ.
ബാധിക്കപ്പെട്ട ഉത്പന്നം Aladdin’s Food, 9A-611 Wonderland Rd. N എന്ന കടയിൽ മാത്രമാണ് വിറ്റത്. ഫെബ്രുവരി 28, 2025 ആണ് ഇതിൻ്റെ Best before date. ഇതുവരെ രോഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും CFIA അന്വേഷണം തുടരുകയാണ്. ഉത്പന്നം വാങ്ങിയ ഉപഭോക്താക്കൾ അത് ഉപയോഗിക്കരുതെന്നും തിരിച്ചയക്കുകയോ നശിപ്പിക്കുകയോ ചെയ്യണമെന്നും മുന്നറിയിപ്പ് നൽകുന്നു.
E. coli അണുബാധ വയറുവേദന, രക്തം കലർന്ന വയറിളക്കം, hemolytic uremic syndrome (HUS) പോലുള്ള ജീവൻ അപകടപ്പെടുത്തുന്ന വൃക്ക രോഗങ്ങൾക്കും കാരണമാകും. രോഗലക്ഷണങ്ങൾ അനുഭവിക്കുന്നവർ ഉടൻ വൈദ്യ സഹായം തേടണമെന്ന് അറിയിച്ചു.



