Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

ചികിത്സാ പിഴവുമൂലം രോഗി മരിച്ചു; സൗദിയിൽ മലയാളി നഴ്‌സിനും ഡോക്ടർക്കും 3 ലക്ഷം റിയാൽ നഷ്ടപരിഹാരം ചുമത്തി കോടതി

Canada Varthakal by Canada Varthakal
June 17, 2026
in World
Reading Time: 1 min read
Patient dies due to medical error; Court orders compensation of 3 lakh riyals to Malayali nurse and doctor in Saudi Arabia

ദമാം: സൗദി അറേബ്യയിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ച കേസിൽ ഈജിപ്ഷ്യൻ ഡോക്ടർക്കും മലയാളി നഴ്‌സിനും മൂന്ന് ലക്ഷം റിയാൽ കോടതി നഷ്ടപരിഹാരം ചുമത്തി. കടുത്ത ശാരീരിക വേദനയെ തുടർന്ന് ഹഫൂഫിലെ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഈജിപ്ഷ്യൻ സ്വദേശി മരിച്ച സംഭവത്തിലാണ് റിയാദ് അപ്പീൽ കോടതി മുൻവിധി ശരിവെച്ചത്. മരണത്തിന് ഇടയാക്കിയ സാഹചര്യത്തിൽ ഡോക്ടർക്ക് 80 ശതമാനവും മലയാളി നഴ്‌സിന് 20 ശതമാനവും ഉത്തരവാദിത്തമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. വിധിപ്രകാരം വയനാട് മാനന്തവാടി സ്വദേശിനിയായ നഴ്‌സ് 60,000 റിയാലും കോടതിച്ചെലവായി 1,000 റിയാലും അടയ്ക്കണം. ചികിത്സയ്ക്ക് നിർദ്ദേശം നൽകിയ ഡോക്ടർ 2,40,000 റിയാലാണ് മരിച്ചയാളുടെ ആശ്രിതർക്ക് നൽകേണ്ടത്.

WhatsApp Image 2026 06 07 at 9.50.22 PM 1

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗിക്ക് ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ആന്റിബയോട്ടിക്കും വേദനസംഹാരിയും കുത്തിവെയ്ക്കാൻ ഡോക്ടർ നഴ്‌സിന് നിർദ്ദേശം നൽകുകയായിരുന്നു. എന്നാൽ, മരുന്ന് നൽകുന്നതിന് മുൻപ് രോഗിയുടെ മുൻകാല മെഡിക്കൽ ചരിത്രമോ അലർജിയോ പരിശോധിക്കാൻ ഇരുവരും തയ്യാറായില്ലെന്ന് കോടതി കണ്ടെത്തി. രോഗിക്ക് പ്രത്യേക മരുന്നുകളോട് അലർജിയുണ്ടെന്ന കാര്യം മെഡിക്കൽ റെക്കോർഡിൽ രേഖപ്പെടുത്തിയിരുന്നെങ്കിലും ഇത് ശ്രദ്ധിക്കാതെ കുത്തിവെയ്പ്പ് എടുത്തതോടെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ആരോഗ്യ പ്രൊഫഷണൽ പ്രാക്ടീസ് നിയമത്തിലെ വിവിധ വകുപ്പുകളുടെ ലംഘനമാണ് ഇവിടെ നടന്നതെന്ന് മൂന്ന് വിദഗ്ദ്ധ ഡോക്ടർമാരടങ്ങിയ മെഡിക്കൽ കമ്മിറ്റിയും കോടതിയെ അറിയിച്ചു. വിചാരണ വേളകളിൽ നഴ്‌സിന്റെ ഭാഗത്തുനിന്ന് വിശദീകരണങ്ങൾ ഒന്നും ഉണ്ടാകാതിരുന്നതും അബ്‌ഷെർ (Absher) വഴിയുള്ള കോടതി സന്ദേശങ്ങൾ ശ്രദ്ധിക്കാതിരുന്നതും യാത്രാവിലക്കും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കലും ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കാര്യങ്ങളെ എത്തിച്ചു.

ADVERTISEMENT

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമായ ഈ മലയാളി നഴ്‌സിനെ സഹായിക്കാനായി നിലവിൽ സുഹൃത്തുക്കളും ‘അൽ അഹ്സ നഴ്‌സസ് അസോസിയേഷനും’ രംഗത്തെത്തിയിട്ടുണ്ട്. ഇവർക്ക് ആവശ്യമായ നിയമസഹായവും സാമ്പത്തിക പിന്തുണയും എത്തിക്കാനുള്ള ശ്രമങ്ങൾ പ്രവാസി കൂട്ടായ്മകൾ വഴി ആരംഭിച്ചിട്ടുണ്ട്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Patient dies due to medical error; Court orders compensation of 3 lakh riyals to Malayali nurse and doctor in Saudi Arabia
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Trump
World

ഹോർമുസിൽ വഴിമുട്ടി സമാധാനം!; ഇറാന്റെ സമാധാന നിർദേശം തള്ളി ട്രംപ്, സൈനിക നടപടിക്കില്ലെന്ന് ഇറാൻ

by Canada Varthakal
September 27, 2026
Kennedy Center Closed Area
World

സുരക്ഷാഭീഷണി മറച്ചുവെച്ച് അറ്റകുറ്റപ്പണി വൈകിച്ചു; കെന്നഡി സെന്ററിനെതിരെ പരാതിയുമായി മുൻ ജീവനക്കാർ

by Canada Varthakal
September 26, 2026
South Africa and US diplomatic talks over visa restrictions
World

യു.എസുമായുള്ള വിസ നിയന്ത്രണങ്ങളിൽ പ്രതികാര നടപടിയില്ല; നയതന്ത്ര ചർച്ചകൾ തുടരുമെന്ന് ദക്ഷിണാഫ്രിക്ക

by Canada Varthakal
September 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.