Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

ആഹാ..എന്തൊരു അഭിനയം; വ്യാജ നഴ്സ് ചികിത്സിച്ചത് നാലായിരത്തിലധികം പേരെ; അമേരിക്കയെ നടുക്കിയ തട്ടിപ്പിന്റെ കഥ ഇങ്ങനെ

Canada Varthakal by Canada Varthakal
June 16, 2026
in World
Reading Time: 1 min read
Autumn Bardisa

credits bbc

ഫ്ലോറിഡ: കഴിഞ്ഞ വർഷമാണ് അമേരിക്കയെ നടുക്കിയ ആ തട്ടിപ്പ് പിടിക്കപ്പെട്ടത്. യുഎസിൽ നഴ്സായി അഭിനയിച്ച് ആയിരക്കണക്കിന് രോഗികളെ ചികിത്സിച്ച ഓട്ടം ബാർഡിസ എന്ന 29 കാരിയുടെ കഥ എല്ലാവരെയും ഞെട്ടിച്ചു. ഫ്ലോറിഡയിലെ അഡ്വെന്റ് ഹെൽത്ത് പാം കോസ്റ്റ് പാർക്ക്‌വേയിലെ ജീവനക്കാരിയായിരുന്ന ഇവർ 2024 ജൂണിനും 2025 ജനുവരിക്കും ഇടയിൽ ഏകദേശം 4,486 രോഗികൾക്ക് ചികിത്സ നൽകിയിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്.

WhatsApp Image 2026 06 07 at 12.21.30 PM

സഹപ്രവർത്തകരുടെ പരാതിയെത്തുടർന്നാണ് ഇവർക്കെതിരെ അന്വേഷണം ആരംഭിച്ചത്. ജോലിയിൽ പ്രവേശിക്കാൻ ഇവർ വ്യാജരേഖകളാണ് ഹാജരാക്കിയതെന്ന് അധികൃതർ കണ്ടെത്തി. മറ്റൊരു ആശുപത്രിയിൽ ജോലി ചെയ്തിരുന്ന നഴ്സിന്റെ ലൈസൻസ് നമ്പർ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. വിവാഹം കഴിഞ്ഞെന്നും പേര് മാറിയെന്നുമാണ് ലൈസൻസ് നമ്പറിലെ വൈരുദ്ധ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇവർ അധികൃതരോട് പറഞ്ഞിരുന്നത്. എന്നാൽ, ഇത് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ഇവർക്ക് സാധിച്ചില്ല.

ADVERTISEMENT

തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ, ഇവർ ഹാജരാക്കിയ നഴ്സിംഗ് അസിസ്റ്റന്റ് ലൈസൻസ് കാലാവധി കഴിഞ്ഞതാണെന്നും കണ്ടെത്തി. ഇതേത്തുടർന്ന് ഇവരെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു. ഏഴ് മാസത്തെ ക്രിമിനൽ അന്വേഷണത്തിന് ശേഷമാണ് ഓട്ടം ബാർഡിസയെ വീട്ടിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ലൈസൻസില്ലാതെ വൈദ്യസേവനം നടത്തിയതിനും വ്യാജരേഖകൾ ചമച്ചതിനും ഉൾപ്പെടെയുള്ള കേസുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.

ആയിരക്കണക്കിന് ആളുകളുടെ ജീവൻ അപകടത്തിലാക്കുന്ന ഗുരുതരമായ തട്ടിപ്പാണ് ഇവർ നടത്തിയതെന്ന് ഫ്ലാഗ്ളർ കൗണ്ടി ഷെരീഫ് റിക്ക് സ്റ്റാലി പറഞ്ഞു. ചികിത്സ തേടിയവരിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ബന്ധപ്പെടാൻ പ്രത്യേക ഇമെയിൽ വിലാസവും അധികൃതർ സജ്ജമാക്കിയിട്ടുണ്ട്. 70,000 ഡോളർ ബോണ്ടിലാണ് ഇവർ നിലവിൽ ജയിലിൽ കഴിയുന്നത്.

‘Fake nurse’ arrested in Florida

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

emmanuel-macron
World

“ഞങ്ങളുടെ യൂറോപ്പ് ഇങ്ങനല്ല”; കുടിയേറ്റ ക്യാമ്പിനെതിരെ ഫ്രാൻസും സ്പെയിനും

by Canada Varthakal
June 20, 2026
ഹോർമുസ് അടച്ചെന്ന് ഇറാൻ; തെളിവില്ലെന്ന് യുഎസ്: വെടിനിർത്തൽ ചർച്ചകൾ സ്വിറ്റ്‌സർലൻഡിൽ
World

ഹോർമുസ് അടച്ചെന്ന് ഇറാൻ; തെളിവില്ലെന്ന് യുഎസ്: വെടിനിർത്തൽ ചർച്ചകൾ സ്വിറ്റ്‌സർലൻഡിൽ

by Canada Varthakal
June 20, 2026
UAE extends grace period to July 9 to allow people to return home without penalty
World

പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാം; യുഎഇയിൽ ഗ്രേസ് പീരിയഡ് ജൂലൈ 9 വരെ നീട്ടി

by Canada Varthakal
June 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.