Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡ പോസ്റ്റിൽ വമ്പൻ മാറ്റം; വീട്ടുപടിക്കൽ ഇനി തപാൽ വരില്ല, പകരം കമ്മ്യൂണിറ്റി മെയിൽബോക്സുകൾ

Canada Varthakal by Canada Varthakal
June 11, 2026
in Canada
Reading Time: 1 min read
canada post

credits ctv news

ഒട്ടാവ: കാനഡയിലെ തപാൽ സേവന രംഗത്ത് വലിയ മാറ്റങ്ങളുമായി കാനഡ പോസ്റ്റ് രംഗത്തെത്തിയിരിക്കുകയാണ്. സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനും തപാൽ സേവനം കൂടുതൽ ആധുനികവൽക്കരിക്കുന്നതിനുമായി വീട്ടുപടിക്കൽ നേരിട്ട് തപാൽ എത്തിക്കുന്ന ‘ഡോർ-ടു-ഡോർ’ ഡെലിവറി സേവനം ഘട്ടംഘട്ടമായി നിർത്തലാക്കാൻ തീരുമാനിച്ചു. ഇതിനു പകരമായി കമ്മ്യൂണിറ്റി മെയിൽബോക്സുകൾ ഏർപ്പെടുത്താനാണ് കാനഡ പോസ്റ്റിന്റെ തീരുമാനം.

WhatsApp Image 2026 06 07 at 12.21.30 PM

2027-ഓടെ രാജ്യത്തുടനീളമുള്ള അധികം വരുന്ന 4,85,000 വിലാസങ്ങളിലേക്ക് കൂടി ഈ പുതിയ സംവിധാനം വ്യാപിപ്പിക്കുമെന്ന് കാനഡ പോസ്റ്റ് ഔദ്യോഗികമായി അറിയിച്ചു. 2026-ന്റെ അവസാനത്തിലോ 2027-ന്റെ തുടക്കത്തിലോ ആയി 1,36,000 വിലാസങ്ങളിൽ കൂടി കമ്മ്യൂണിറ്റി മെയിൽബോക്സുകൾ സ്ഥാപിക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.

ADVERTISEMENT

തപാൽ സാധനങ്ങൾ വീടുകളിൽ നേരിട്ട് എത്തിക്കുന്നതിന് പകരം നിശ്ചിത കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സുരക്ഷിതമായ കമ്മ്യൂണിറ്റി മെയിൽബോക്സുകളിൽ എത്തിക്കുന്നതാണ് പുതിയ രീതി. കാനഡ പോസ്റ്റിന്റെ പ്രവർത്തനച്ചെലവ് കുറയ്ക്കുകയും സാമ്പത്തികമായി സ്വയംപര്യാപ്തമാവുകയും ചെയ്യുക എന്നതാണ് ഈ പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ മാറ്റത്തിലൂടെ തപാൽ സാധനങ്ങൾ കൂടുതൽ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയുമെന്ന് അധികൃതർ അവകാശപ്പെടുന്നു. വരും ദിവസങ്ങളിൽ ബന്ധപ്പെട്ട കമ്മ്യൂണിറ്റികളിലെ അധികൃതരുമായി കാനഡ പോസ്റ്റ് ചർച്ചകൾ ആരംഭിക്കും. നിലവിൽ കാനഡയിലെ നാലിൽ മൂന്ന് ഭാഗം വിലാസങ്ങളിലും കമ്മ്യൂണിറ്റി മെയിൽബോക്സുകൾ വഴിയാണ് തപാൽ സേവനം ലഭ്യമാക്കുന്നത്. വരും വർഷങ്ങളിൽ ഘട്ടംഘട്ടമായി ഡോർ-ടു-ഡോർ സേവനം പൂർണ്ണമായും ഒഴിവാക്കാനാണ് കാനഡ പോസ്റ്റിന്റെ പദ്ധതി.

Canada Post announces nearly 500K addresses to lose home delivery

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ട്രാവൽ ഇൻഷുറൻസ് എടുത്തിട്ടും 1.2 കോടിയുടെ ആശുപത്രി ബിൽ; വിദേശയാത്രയ്ക്ക് ഒരുങ്ങുന്ന മലയാളികളുൾപ്പെടെയുള്ളവർ ജാഗ്രതൈ!
Canada

ട്രാവൽ ഇൻഷുറൻസ് എടുത്തിട്ടും 1.2 കോടിയുടെ ആശുപത്രി ബിൽ; വിദേശയാത്രയ്ക്ക് ഒരുങ്ങുന്ന മലയാളികളുൾപ്പെടെയുള്ളവർ ജാഗ്രതൈ!

by Canada Varthakal
June 11, 2026
Toronto Police
Canada

പ്രതികളെ പിടികൂടാൻ റെയ്ഡിനെത്തി, അപ്രതീക്ഷിത വെടിവെപ്പ്; ടൊറന്റോയിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു

by Canada Varthakal
June 11, 2026
ടൊറന്റോയിൽ റെയ്ഡിനിടെ വെടിവെപ്പ്;  പോലീസ് ഉദ്യോഗസ്ഥനടക്കം രണ്ടുപേർക്ക് ഗുരുതര പരിക്ക്, കനത്ത ജാഗ്രതയിൽ  നഗരം
Canada

ടൊറന്റോയിൽ റെയ്ഡിനിടെ വെടിവെപ്പ്;  പോലീസ് ഉദ്യോഗസ്ഥനടക്കം രണ്ടുപേർക്ക് ഗുരുതര പരിക്ക്, കനത്ത ജാഗ്രതയിൽ  നഗരം

by Canada Varthakal
June 11, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.