മിഷിഗൺ: സിനിമയെ വെല്ലുന്ന രീതിയിൽ കാനഡയിൽ നിന്നും കയാക്ക് (തുഴവഞ്ചി) വഴി നിയമവിരുദ്ധമായി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ച ഇറ്റാലിയൻ പൗരനെ യുഎസ് ബോർഡർ പട്രോൾ വിഭാഗം അറസ്റ്റ് ചെയ്തു. മിഷിഗണിലെ പോർട്ട് ഹ്യൂറണിന് സമീപത്തു നിന്നാണ് ഇയാൾ പിടിയിലായത്.മുമ്പ് യുഎസിൽ താമസിച്ച് വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതിരുന്നതിനെ തുടർന്ന് ഇയാൾക്ക് അമേരിക്ക വീണ്ടും വിസ അനുവദിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് കാനഡ അതിർത്തി വഴി സാഹസികമായി രാജ്യത്തേക്ക് കടക്കാൻ ഇയാൾ തുനിഞ്ഞിറങ്ങിയത്.
പിടിയിലായ വ്യക്തിക്ക് നേരെ മുൻപും ഫ്ലോറിഡയിൽ തട്ടിപ്പ് കേസ് ഉൾപ്പെടെയുള്ള ക്രിമിനൽ റെക്കോർഡുകൾ ഉണ്ട്. വിസയില്ലാതെ രാജ്യത്ത് പ്രവേശിച്ചതിനും അനധികൃത കുടിയേറ്റത്തിനും ഇയാൾക്കെതിരെ നിലവിൽ കേസെടുത്തിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇയാളെ എത്രയും വേഗം യുഎസിൽ നിന്നും നാടുകടത്തുമെന്ന് ബോർഡർ പട്രോൾ വക്താക്കൾ അറിയിച്ചു.
Man attempts to enter U.S. illegally by kayak near Port Huron, authorities say
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









