ഹാമിൽട്ടൺ: ഹാമിൽട്ടൺ സെന്റ് ജോസഫ് സിറോ മലബാർ ഇടവകയുടെ നേതൃത്വത്തിൽ പ്രശസ്ത പിന്നണി ഗായിക റിമി ടോമിയും സംഘവും നയിക്കുന്ന മെഗാ മ്യൂസിക്കൽ കോൺസേർട്ട് ഒക്ടോബർ 9-ന് വൈകുന്നേരം 7:30-ന് മക്കിന്റയർ പെർഫോമിംഗ് ആർട്സ് സെന്ററിൽ വെച്ച് നടക്കും. പരിപാടിയുടെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം പ്രീമിയം സ്പോൺസറായ മറിയക്കുട്ടി സേവ്യർ നിർവ്വഹിച്ചു. ചടങ്ങിൽ മുഖ്യ സ്പോൺസർമാരായ ജോർജ് വടക്കൻ, ഡോ. ജോമി വള്ളിപ്പാലം എന്നിവരുടെ കുടുംബാംഗങ്ങളും, ഹാമിൽട്ടൺ മലയാളി സമാജം ഡയറക്ടർ ബോർഡ് ചെയർമാൻ തോമസ് കുര്യനും ചേർന്ന് ആദ്യ ടിക്കറ്റുകൾ ഏറ്റുവാങ്ങി.
പ്രൊമോഷണൽ ലോഞ്ച് ചടങ്ങിൽ സിറ്റി കൗൺസിലറും മേയർ സ്ഥാനാർത്ഥിയുമായ റോബ് കൂപ്പർ, ഇടവക വികാരി റവ. ഫാ. ഷിജോ കരിക്കൽ, ഹാമിൽട്ടൺ മലയാളി സമാജം പ്രസിഡന്റ് മനു നെടുമറ്റത്തിൽ എന്നിവർ പങ്കെടുത്തു. ഇവന്റ് കോർഡിനേറ്റർമാരായ സാജു ജെയിംസ്, ബിബിൻ മണി, ഇടവക ട്രസ്റ്റിമാരായ സാംസൺ മാത്യു, പ്രതീഷ് ജോസ്, സ്പോൺസർഷിപ്പ് കോർഡിനേറ്റർമാരായ ബിജു ദേവസ്യ, ജിക്സൺ ജോസ് എന്നിവരും ചടങ്ങിന്റെ ഭാഗമായി. കൂടാതെ ടിക്കറ്റിംഗ് കോർഡിനേറ്റർമാരായ ഷെറിൻ ആന്റണി, ജിനീഷ് ഫ്രാൻസിസ്, മീഡിയ കോർഡിനേറ്റർമാരായ ജിഫിൻ ജോർജ്, നിർമ്മൽ സണ്ണി, മുൻ ട്രസ്റ്റി തോമസ് പുത്തൻകാളയിൽ, അക്കൗണ്ടന്റ് ദീപക് പ്രിൻസ് എന്നിവരും പങ്കെടുത്തു.
പരിപാടിയുടെ ടിക്കറ്റുകൾ ഇപ്പോൾ ഓൺലൈൻ വഴി ലഭ്യമാണ്. ഗ്രൂപ്പ് ടിക്കറ്റ് ബുക്കിംഗുകൾക്കും സ്പോൺസർഷിപ്പുകൾക്കുമായി താല്പര്യമുള്ളവർ ഇവന്റ് മാനേജ്മെന്റ് കമ്മിറ്റിയുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Rimi Tomy is coming to Hamilton for a fundraising concert organized by the St. Joseph Syro Malabar Catholic Parish
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





