മാഡ്രിഡ്: പശ്ചിമേഷ്യയിലെ നിലവിലെ ഇറാൻ-യുഎസ് സംഘർഷത്തെയും സൈനിക നടപടികളെയും കടുത്ത ഭാഷയിൽ വിമർശിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. ഇത് വെറുമൊരു യുദ്ധമായി തോന്നുന്നില്ലെന്നും അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള നീതിപൂർവമായ യുദ്ധത്തിന്റെ യാതൊരുവിധ മാനദണ്ഡങ്ങളും ഇവിടെ പാലിക്കപ്പെടുന്നില്ലെന്നും മാർപാപ്പ വ്യക്തമാക്കി. മാഡ്രിഡ് സന്ദർശനത്തിനിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. നിലവിലെ സാഹചര്യം വെറുമൊരു യുദ്ധം മാത്രമാണെന്ന് പറഞ്ഞ് പശ്ചിമേഷ്യൻ പ്രതിസന്ധിയെ നിസ്സാരവത്കരിച്ച യുഎസ് വൈസ് പ്രസിഡന്റ് ജെ. ഡി. വാൻസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മാർപാപ്പയുടെ ഈ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.
ഇതിനിടെ, മേഖലയിൽ സൈനിക നീക്കങ്ങളും പ്രത്യാക്രമണങ്ങളും ശക്തമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ തെക്കൻ ലെബനനിൽ ഇസ്രയേൽ സൈന്യത്തിന് നേരെ 22 തവണ ആക്രമണം നടത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടു. വെടിനിർത്തൽ കരാർ എല്ലാ മേഖലകളിലും ഒരുപോലെ പ്രാബല്യത്തിൽ വരണമെന്ന് ഹിസ്ബുള്ള ആവശ്യപ്പെട്ടു. ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ ഖത്തറും സൗദി അറേബ്യയും ശക്തമായി അപലപിച്ചു. അതേസമയം, ഗാസയിൽ കഴിഞ്ഞ മണിക്കൂറുകളിലുണ്ടായ ഇസ്രയേൽ ആക്രമണങ്ങളിൽ എട്ട് പലസ്തീനുകാർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
വ്യാപിച്ചുകൊണ്ടിരിക്കുന്ന പശ്ചിമേഷ്യന്‍ സംഘർഷം അവസാനിപ്പിക്കുന്നതിനായുള്ള നയതന്ത്ര ശ്രമങ്ങളും അന്താരാഷ്ട്ര തലത്തിൽ സജീവമാണ്. പാകിസ്താന്റെ മധ്യസ്ഥതയിലാണ് നിലവിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി പാക് ആഭ്യന്തര മന്ത്രി ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ എത്തിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അദ്ദേഹം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ഉൾപ്പെടെയുള്ള ഉന്നത ഇറാനിയൻ ഔദ്യോഗിക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി ചർച്ചകൾ തുടരുമെന്നാണ് സൂചന.
“This is not just a war”, a violation of justice: Pope Leo XIV speaks out against the Middle East war
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





