Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Nova Scotia

നോവ സ്കോഷ്യയിൽ സ്പ്രൂസ് ബഡ്‌വേം ഭീഷണി: ആശങ്ക വേണ്ട, പ്രയോഗിക്കുന്നത് സുരക്ഷിതമായ ജൈവകീടനാശിനിയെന്ന് സർക്കാർ

Canada Varthakal by Canada Varthakal
June 6, 2026
in Nova Scotia
Reading Time: 1 min read
The eastern spruce budworm

CREDITS Government of Canada

നോവ സ്കോഷ: കാടുകളെ വിഴുങ്ങാൻ കെൽപ്പുള്ള ‘സ്പ്രൂസ് ബഡ്‌വേം’ പുഴുക്കളുടെ വ്യാപനം തടയാൻ നോവ സ്കോഷ്യ സർക്കാർ നടപ്പിലാക്കുന്ന വ്യോമ പ്രതിരോധ പദ്ധതിയിൽ ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി പ്രവിശ്യയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. റോബർട്ട് സ്ട്രാങ്. വടക്കുപടിഞ്ഞാറൻ കേപ്പ് ബ്രെട്ടനിലെ 1,200 ഹെക്ടർ വനഭൂമിയിൽ ഈ വേനൽക്കാലത്ത് ‘Btk’ എന്ന ജൈവകീടനാശിനി തളിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ജനങ്ങളുടെ ഭയമകറ്റി ഡോക്ടർ പ്രസ്താവനയിറക്കിയത്. പ്ലെസന്റ് ബേ മേഖലയിൽ വൻതോതിൽ കീടബാധയുണ്ടാകാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് സർക്കാർ ഈ സുപ്രധാന നീക്കം നടത്തുന്നത്. മുൻപ് 1970-കളിലും 80-കളിലും ഉണ്ടായ സമാനമായ കീടബാധ നോവ സ്കോഷ്യയിലെ പത്ത് ലക്ഷത്തിലധികം ഹെക്ടർ വനഭൂമിയെയാണ് നശിപ്പിച്ചത്.

WhatsApp Image 2026 04 26 at 3.20.20 PM

പതിറ്റാണ്ടുകളായി ലോകമെമ്പാടും ഉപയോഗിച്ചുവരുന്ന, പ്രകൃതിദത്തമായി കാണപ്പെടുന്ന ഒരു സൂക്ഷ്മാണുവാണ് ബി.ടി.കെ (Btk). ചിത്രശലഭങ്ങളുടെയും പുഴുക്കളുടെയും ലാർവ ഘട്ടങ്ങളെ മാത്രമാണ് ഇത് ബാധിക്കുന്നത്. ഇവയുടെ ദഹനവ്യവസ്ഥയിലെ പ്രത്യേക ക്ഷാരഗുണം (Alkaline gut) കാരണമാണ് Btk ഈ പുഴുക്കളിൽ മാത്രം ഫലപ്രദമാകുന്നത്. അതുകൊണ്ടുതന്നെ മനുഷ്യരിലോ മറ്റ് മൃഗങ്ങളിലോ ഇത് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കില്ലെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഹെൽത്ത് കാനഡ ഓർഗാനിക് കൃഷിക്കായി ഇതിന് പൂർണ്ണ അനുമതി നൽകിയിട്ടുള്ളതുമാണ്.

ADVERTISEMENT

വനങ്ങളെ നശിപ്പിക്കുന്നതിനൊപ്പം ഉണങ്ങിപ്പോകുന്ന മരങ്ങൾ ഭാവിയിൽ വലിയ കാട്ടുതീക്ക് കാരണമാകുമെന്നും, അത് തടയാൻ മുൻകൂട്ടിയുള്ള ഈ ഇടപെടൽ സഹായിക്കുമെന്നും നാച്ചുറൽ റിസോഴ്സസ് മന്ത്രാലയ പ്രതിനിധി കൈൽ മക്ക്വാറി വ്യക്തമാക്കി. പ്രധാനമായും സർക്കാർ ഉടമസ്ഥതയിലുള്ള വനങ്ങളിലാണ് മരുന്ന് തളിക്കുകയെങ്കിലും, താല്പര്യമുള്ള സ്വകാര്യ ഭൂവുടമകൾക്കും ഇതിന്റെ ഭാഗമാകാം.

ബൽസാം ഫിർ, വൈറ്റ് സ്പ്രൂസ് തുടങ്ങിയ മരങ്ങളുടെ ഇലകളാണ് ഈ പുഴുക്കൾ പ്രധാനമായും തിന്നുതീർക്കുന്നത്. ഓരോ 30-40 വർഷങ്ങൾ കൂടുമ്പോഴും ഇവയുടെ വംശവർദ്ധനവ് വൻതോതിൽ ഉണ്ടാകാറുണ്ട്. കേപ്പ് ബ്രെട്ടൻ ഹൈലാൻഡ്സ് നാഷണൽ പാർക്കിൽ മുൻപ് ഈ പുഴുക്കളെ കണ്ടെത്തിയിരുന്നെങ്കിലും പാർക്ക്സ് കാനഡ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ തയ്യാറാകാതിരുന്നതാണ് ഇപ്പോൾ വൻതോതിലുള്ള പ്രതിരോധ നടപടികളിലേക്ക് കടക്കാൻ പ്രവിശ്യാ സർക്കാരിനെ പ്രേരിപ്പിച്ചത്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Nova Scotia’s top doctor responds to plan to combat spruce budworm

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Nova Scotia government funding RCMP police services for eight municipalities
Nova Scotia

8 മുനിസിപ്പാലിറ്റികൾ, പ്രതിവർഷം $1 മില്യൺ; പോലീസ് സേവനച്ചെലവ് ഏറ്റെടുത്ത് N.S. സർക്കാർ

by Canada Varthakal
September 22, 2026
St. Marys Bay Lobster
Nova Scotia

10 മില്യൺ ഡോളർ ലോബ്സ്റ്റർ കേസിൽ ആരോപണങ്ങൾക്ക് തെളിവ് ആവശ്യപ്പെട്ട് നോവ സ്കോഷ്യ കമ്പനി

by Canada Varthakal
September 20, 2026
Halifax Morris Street Bike Lane Plan
Nova Scotia

മോറിസ് സ്ട്രീറ്റ് ബൈക്ക് ലെയിൻ പദ്ധതി വീണ്ടും ചർച്ചയിൽ; മൂന്ന് പുതിയ പദ്ധതികളുമായി ഹാലിഫാക്സ്

by Canada Varthakal
September 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.