Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Nova Scotia

ജനപ്രതിനിധികൾക്ക് നേരെ സൈബർ അതിക്രമം; കൗൺസിൽ യോഗങ്ങളുടെ വീഡിയോ സംപ്രേഷണം നിർത്തിവെക്കാൻ നഗരസഭകൾ

Canada Varthakal by Canada Varthakal
June 2, 2026
in Nova Scotia
Reading Time: 1 min read
Cyberbullying against public representatives; Municipalities to stop video streaming of council meetings

നോവ സ്കോഷ്യ : നോവ സ്കോഷ്യയിലെ നഗരസഭകളിൽ കൗൺസിൽ യോഗങ്ങളുടെ തത്സമയ ദൃശ്യസംപ്രേഷണം (വീഡിയോ സ്ട്രീമിംഗ്) ഒഴുവാക്കുന്നത് സംബന്ധിച്ച ചർച്ചകൾ സജീവമാകുന്നു. പ്രവിശ്യയിലെ ആകെ 49 നഗരസഭകളിൽ 43 എണ്ണത്തിലും നിലവിൽ ജനങ്ങൾക്ക് യോഗങ്ങൾ ഓൺലൈനായി തത്സമയം കാണാനുള്ള സൗകര്യമുണ്ട്. എന്നാൽ, ഓൺലൈൻ വഴിയുള്ള അധിക്ഷേപങ്ങളും വ്യാജ ദൃശ്യങ്ങൾ നിർമ്മിക്കാനുള്ള എ.ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതികവിദ്യയുടെ ദുരുപയോഗവും വർദ്ധിച്ച സാഹചര്യത്തിലാണ് സുരക്ഷ മുൻനിർത്തി ചില കൗൺസിലുകൾ ദൃശ്യസംപ്രേഷണം നിർത്തലാക്കാൻ തീരുമാനിച്ചത്. ജനപ്രതിനിധികൾക്കെതിരെയുള്ള വ്യക്തിപരമായ സൈബർ ആക്രമണങ്ങളിൽ നിന്നുള്ള പ്രതിരോധത്തിന്റെ ഭാഗമായാണ് ഈ നടപടി.

WhatsApp Image 2026 05 05 at 1.25.26 AM 2

അടുത്തിടെ അനാപൊലിസ് റോയൽ നഗരസഭ തങ്ങളുടെ യോഗങ്ങളുടെ വീഡിയോ സംപ്രേഷണം പൂർണ്ണമായും നിർത്തിവെച്ച് പകരം ഓഡിയോ മാത്രം പങ്കുവെക്കാൻ തീരുമാനിച്ചു. വനിതാ അംഗങ്ങൾ മാത്രമുള്ള ഈ കൗൺസിലിൽ, ജനപ്രതിനിധികളുടെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കൗൺസിലർമാർ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് മേയർ അമേരി ബോയറുടെ നേതൃത്വത്തിൽ ഈ മുൻകരുതൽ നടപടി സ്വീകരിച്ചത്. യോഗങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ ദൃശ്യങ്ങൾ തന്നെ വേണമെന്നില്ലെന്നും ഓഡിയോ റെക്കോർഡുകളോ കൃത്യമായ വിവരങ്ങളോ നൽകിയാൽ മതിയെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നത് വനിതാ ജനപ്രതിനിധികൾക്ക് വലിയ തോതിൽ മാനസിക സമ്മർദ്ദമുണ്ടാക്കുന്നതായി മറ്റ് ചില നഗരസഭാ അധ്യക്ഷന്മാരും സമ്മതിക്കുന്നുണ്ട്.

ADVERTISEMENT

അതേസമയം, പ്രവിശ്യയിലെ ഗെയ്‌സ്ബറോ ഉൾപ്പെടെയുള്ള ആറ് നഗരസഭകൾ ഇതുവരെ വീഡിയോയോ ഓഡിയോയോ ഓൺലൈനിൽ പങ്കുവെക്കാൻ തയ്യാറായിട്ടില്ല. പ്രാദേശിക മാധ്യമങ്ങൾ വാർത്തകൾ കൃത്യമായി നൽകുന്നതിനാലും പൊതുജനങ്ങളിൽ നിന്ന് അത്തരം ആവശ്യങ്ങൾ ഉയരാത്തതിനാലുമാണ് തങ്ങൾ പഴയ രീതിയിൽ തുടരുന്നതെന്നാണ് ഈ നഗരസഭകളുടെ വിശദീകരണം. എന്നാൽ ഓക്സ്ഫോർഡ് പോലുള്ള ചില നഗരസഭകൾ വ്യാജപ്രചാരണങ്ങളെ പ്രതിരോധിക്കാൻ തത്സമയ സംപ്രേഷണം അനിവാര്യമാണെന്ന് വിശ്വസിക്കുന്നു. നഗരസഭാ യോഗങ്ങൾ എങ്ങനെ നടത്തണമെന്നും അവ ജനങ്ങളിലേക്ക് എങ്ങനെ എത്തിക്കണമെന്നും തീരുമാനിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം അതത് പ്രാദേശിക ഭരണകൂടങ്ങൾക്കാണെന്ന് പ്രവിശ്യാ മുനിസിപ്പൽ കാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Cyberbullying against public representatives; Municipalities to stop video streaming of council meetings
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Bears Road Set for Major Overhaul
Nova Scotia

ബെയേഴ്സ് റോഡ് മാറുന്നു: വരുന്നത് വൻ നവീകരണം; പക്ഷേ കാത്തിരിക്കുന്നത് രണ്ട് വർഷത്തെ വൻ ഗതാഗതക്കുരുക്ക്

by Canada Varthakal
August 3, 2026
New N.S. pilot program aims to beat wait times, diagnosis skin cancer early
Nova Scotia

ത്വക്ക് കാൻസർ നേരത്തെ കണ്ടെത്താൻ നോവ സ്കോഷ്യയിൽ ‘സ്‌പോട്ട്’ പദ്ധതി; പരിശോധനയ്‌ക്കായി വൻ ജനത്തിരക്ക്

by Canada Varthakal
August 2, 2026
സ്ക്രാച്ച് ടിക്കറ്റിൽ ഭാഗ്യം തെളിഞ്ഞു; ഹാലിഫാക്സ് സ്വദേശിനിക്ക് 20 ലക്ഷം ഡോളറിന്റെ വമ്പൻ സമ്മാനം
Nova Scotia

സ്ക്രാച്ച് ടിക്കറ്റിൽ ഭാഗ്യം തെളിഞ്ഞു; ഹാലിഫാക്സ് സ്വദേശിനിക്ക് 20 ലക്ഷം ഡോളറിന്റെ വമ്പൻ സമ്മാനം

by Canada Varthakal
August 1, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.