ഒട്ടാവ: കാനഡയിലെ സ്ഥിരതാമസത്തിന് തയ്യാറെടുക്കുന്നവർക്ക് പ്രതീക്ഷ നൽകിക്കൊണ്ട് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് ഫലം പുറത്തുവിട്ടു. ഈ വർഷത്തെ ഇരുപത്തിനാലാമത് എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിന്റെ ഫലമാണ് പുറത്തുവന്നത്. കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് വിഭാഗത്തിൽപ്പെട്ട 2,000 ഉദ്യോഗാർത്ഥികൾക്കാണ് സ്ഥിരതാമസത്തിനായി അപേക്ഷിക്കാൻ ക്ഷണം ലഭിച്ചത്. 514 ആണ് ഇത്തവണത്തെ സിആർഎസ് കട്ട്-ഓഫ് സ്കോർ. 2025 സെപ്റ്റംബർ 24-ന് മുൻപ് പ്രൊഫൈൽ ക്രിയേറ്റ് ചെയ്തവർക്കാണ് ഇത്തവണ മുൻഗണന ലഭിച്ചത്.
ഈ വർഷം ഇതുവരെ നടന്ന നറുക്കെടുപ്പുകളിൽ കാനഡയ്ക്കകത്ത് ജോലി ചെയ്യുന്നവർക്കും പ്രൊവിൻഷ്യൽ നോമിനേഷൻ ലഭിച്ചവർക്കും വലിയ മുൻഗണനയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 2026-ൽ ഇതുവരെ വിവിധ വിഭാഗങ്ങളിലായി 67,627 പേർക്ക് അപേക്ഷാ ക്ഷണം ലഭിച്ചപ്പോൾ അതിൽ സിഇസി വിഭാഗത്തിൽ മാത്രം 34,250 പേർ ഇടംപിടിച്ചു. ഏപ്രിൽ മാസത്തിൽ മാത്രം സിഇസി, പിഎൻപി, ഫ്രഞ്ച് ഭാഷാ പ്രാവീണ്യം എന്നീ വിഭാഗങ്ങളിലായി നിരവധി പേർക്ക് കാനഡയിൽ സ്ഥിരതാമസത്തിനുള്ള വഴി തെളിഞ്ഞിരിക്കുകയാണ്.
ഇന്നലെ നടന്ന ഡ്രോയിൽ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) വിഭാഗത്തിലുള്ള 473 ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാനുള്ള ക്ഷണം ലഭിച്ചത്.നറുക്കെടുപ്പിൽ പരിഗണിക്കപ്പെടുന്നതിനായി ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 795 സിആർഎസ് (CRS) സ്കോർ ആവശ്യമായിരുന്നു. കൂടാതെ 2026 ഏപ്രിൽ 13-ന് മുൻപായി എക്സ്പ്രസ് എൻട്രി പ്രൊഫൈൽ സമർപ്പിച്ചവരെയാണ് ഇന്നലെ നടന്ന നറുക്കെടുപ്പിൽ പ്രധാനമായും പരിഗണിച്ചത്.
EXPRESS ENTRY CEC DRAW
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






