Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

സറിയിൽ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ചു; ആസൂത്രിയ കൊലപാതകമെന്ന് പൊലീസ്, തെളിവ് നശിപ്പിക്കാൻ കാറിന് തീയിട്ടു?

Canada Varthakal by Canada Varthakal
March 31, 2026
in British Columbia
Reading Time: 1 min read
സറിയിൽ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ചു; ആസൂത്രിയ കൊലപാതകമെന്ന് പൊലീസ്, തെളിവ് നശിപ്പിക്കാൻ കാറിന് തീയിട്ടു?

CREDITS GOOGLE

സറി: ബ്രിട്ടീഷ് കൊളംബിയിയിലെ സറിയിൽ ഇന്ത്യൻ വംശജനായ യുവാവ് വെടിയേറ്റ് മരിച്ചു. സള്ളിവൻ ഹൈറ്റ്‌സിലെ താമസക്കാരനായ 27 വയസ്സുകാരൻ ജസ്മാൻ സെഖോൺ ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി സറേയിലെ സള്ളിവൻ ഹൈറ്റ്‌സിലുള്ള ഒരു ടൗൺഹൗസ് കോംപ്ലക്സിലായിരുന്നു സംഭവം നടന്നത്. ലഹരിമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്നുണ്ടായ ആസൂത്രിത കൊലപാതകമാണിതെന്നാണ് കനേഡിയൻ പോലീസിന്റെ പ്രാഥമിക നിഗമനം.

CT WEB ADSNITHIN 16 1

ശനിയാഴ്ച വൈകുന്നേരം 6:30-ഓടെയാണ് 60-ാം അവന്യൂവിൽ വെടിയൊച്ച കേട്ടതായി പോലീസിന് വിവരം ലഭിക്കുന്നത്. പോലീസ് എത്തുമ്പോൾ വെടിയേറ്റ നിലയിൽ കണ്ടെത്തപ്പെട്ട ജസ്മാന് ഉടൻ തന്നെ അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു കറുത്ത എസ്‌യുവിയിൽ പിന്തുടർന്നെത്തിയ രണ്ടംഗ സംഘമാണ് ജസ്മാന് നേരെ വെടിയുതിർത്തതെന്ന് ദൃക്‌സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. കൊല്ലപ്പെട്ട യുവാവിന് നേരത്തെയും ക്രിമിനൽ പശ്ചാത്തലമുള്ളതായും പോലീസ് റെക്കോർഡുകളിൽ പേരുള്ളതായും അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

ADVERTISEMENT

കൊലപാതകം നടന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ സംഭവസ്ഥലത്തിന് അല്പം അകലെയായി ഒരു ഹ്യുണ്ടായ് എസ്‌യുവി പൂർണ്ണമായും കത്തിനശിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഗുണ്ടാസംഘങ്ങൾ കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി വാഹനം കത്തിക്കുന്നത് കാനഡയിൽ പതിവായതിനാൽ, ഈ വാഹനത്തിന് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസ് കരുതുന്നത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ സറിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന നാലാമത്തെ വെടിവെപ്പാണിത്. സംഭവത്തിൽ ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം (IHIT) അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

27-year-old Indian-origin man shot dead in Canada’s Surrey

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

B.C. wildfire evacuees representative image
British Columbia

Wildfire Evacuees: Helping Kids Process Trauma; ബ്രിട്ടീഷ് കൊളംബിയയിലെ കാട്ടുതീ ഭീതി; കുഞ്ഞു വരകളിലൂടെ പ്രത്യാശ തീർത്ത് നാലുവയസ്സുകാരി

by Canada Varthakal
August 21, 2026
British Columbia PNP
British Columbia

BC PNP: 1,000 പുതിയ നോമിനേഷനുകൾ കൂടി പ്രഖ്യാപിച്ച് ബി.സി; ഈ തൊഴിൽ മേഖലകൾക്ക് മുൻഗണന

by Canada Varthakal
August 21, 2026
കാനഡയിലെ കാട്ടുതീ; ഫെഡറൽ തലത്തിൽ ഏകോപനം വേണമെന്ന ആവശ്യം ശക്തമാകുന്നു
British Columbia

British Columbia wildfires; കാട്ടുതീ ഭീഷണി കുറയുന്നു; ക്ലിന്റണിലെ 373 വീടുകളിലേക്ക് തിരിച്ചെത്താൻ അനുമതി

by Canada Varthakal
August 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.