നോവ സ്കോഷ്യ: നോവ സ്കോട്ടിഷ്യയിലുള്ള അന്നപൊളിസ് കൗണ്ടിയിൽ ഐസ് ഫിഷിംഗിന് പോയ രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. കാണാതായ രണ്ടാമത്തെയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. ബെല്ലെസ്‌ലെയിലെ ലിറ്റിൽ ബ്രൂക്ക് ലെയ്‌നിന് സമീപം മീൻ പിടിക്കാൻ പോയ 73-ഉം 77-ഉം വയസ്സുള്ള രണ്ട് പേർ രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രി 11:30 ഓടെയാണ് പോലീസിന് വിവരം ലഭിക്കുന്നത്.
ബുധനാഴ്ച ഉച്ചയോടെയാണ് ഒരാളുടെ മൃതദേഹം കണ്ടെത്താനായത്. ആർസിഎംപി (RCMP) ഡ്രോണുകൾ, ജോയിന്റ് റെസ്ക്യൂ കോർഡിനേഷൻ സെന്റർ, പ്രാദേശിക അഗ്നിശമന സേന എന്നിവർ സംയുക്തമായി ആകാശമാർഗ്ഗവും വെള്ളത്തിലും തിരച്ചിൽ നടത്തിവരികയാണ്. സിവിൽ എയർ സെർച്ച് ആൻഡ് റെസ്ക്യൂ അസോസിയേഷനും പ്രകൃതി വിഭവ വകുപ്പും രക്ഷാപ്രവർത്തനത്തിൽ പങ്കുചേരുന്നുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് പ്രദേശവാസികൾ ഐസിന് മുകളിൽ കയറരുതെന്നും തിരച്ചിൽ നടക്കുന്ന മേഖലയിൽ നിന്ന് മാറിനിൽക്കണമെന്നും പോലീസ് കർശന നിർദ്ദേശം നൽകി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Ice fisherman found dead, another still missing in Annapolis County



