ഒട്ടാവ: കാനഡയിലെ ടംബ്ലർ റിഡ്ജിൽ എട്ടുപേരുടെ ജീവനെടുത്ത കൂട്ടക്കൊലയ്ക്ക് പിന്നാലെ, പ്രതിയുടെ സഹോദരനും പോലീസ് പിടിയിലായി. ടംബ്ലർ റിഡ്ജ് ഷൂട്ടർ ജെസ്സി വാൻ റൂട്ട്‌സെലാറുടെ മൂത്ത സഹോദരനായ ജേക്കബ് വാൻ റൂട്ട്‌സെലാറെയാണ് (22) കാനഡയിലുടനീളം പുറപ്പെടുവിച്ച വാറന്റിനെത്തുടർന്ന് ആർസിഎംപി അറസ്റ്റ് ചെയ്തത്. ആൽബർട്ടയിലെ സിൽവൻ ലേക്കിൽ വെച്ച് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അറസ്റ്റ്.
വധശ്രമക്കേസുമായി ബന്ധപ്പെട്ടാണ് ജേക്കബിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നത്. 2024-ൽ ഫോർട്ട് മക്മുറേയിൽ നടന്ന ഒരു അക്രമസംഭവത്തിൽ ഇയാൾ പ്രതിയായിരുന്നു. നേരത്തെ കർശന ഉപാധികളോടെ ഇയാളെ വിട്ടയച്ചിരുന്നെങ്കിലും ഫെബ്രുവരി ആദ്യവാരം പോലീസ് നടത്തിയ പരിശോധനയിൽ ഇയാൾ നിശ്ചിത താമസസ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇതിനെത്തുടർന്നാണ് കാനഡയിലുടനീളം ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചത്.
ഫെബ്രുവരി 10-നായിരുന്നു ജേക്കബിന്റെ സഹോദരൻ ജെസ്സി വാൻ റൂട്ട്‌സെലാർ സ്വന്തം അമ്മയും 11 വയസ്സുള്ള സഹോദരങ്ങളും ഉൾപ്പെടെ എട്ടുപേരെ വെടിവെച്ച് കൊന്നത്. ഈ ഞെട്ടിക്കുന്ന സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ജേക്കബിനെ പിടികൂടാൻ കഴിഞ്ഞത് അന്വേഷണത്തിൽ നിർണ്ണായകമാണ്. ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിലെ സാന്നിധ്യവും മാൾ കൂട്ടക്കൊലയുടെ സിമുലേഷൻ നിർമ്മിച്ചതും ഉൾപ്പെടെ ഷൂട്ടറെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിനിടയിലാണ് ഈ അറസ്റ്റ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Brother of Tumbler Ridge shooter arrested on Canada-wide warrant



