ജെയിംസ് റിവർ: നോവ സ്കോഷ്യയിൽ വൻതോതിൽ ലഹരിമരുന്നും നികുതി അടയ്ക്കാത്ത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹെയ്സൽ ഹിൽ സ്വദേശികളായ 61 വയസ്സുകാരിയും 60 വയസ്സുകാരനുമാണ് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന്റെ പിടിയിലായത്. ഒന്റാറിയോയിൽ നിന്നും കാൻസോയിലേക്ക് വരികയായിരുന്ന ഇവരുടെ വാഹനം ജെയിംസ് റിവറിൽ വെച്ച് പോലീസ് തടയുകയായിരുന്നു. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ ഈ പരിശോധനയിൽ 1,75,000 നികുതി അടയ്ക്കാത്ത സിഗരറ്റുകൾ, വൻതോതിൽ കഞ്ചാവ്, ഹാഷിഷ്, മാജിക് മഷ്റൂം, ഷാറ്റർ, 18 കുപ്പി വിദേശ മദ്യം, പണം എന്നിവ പിടിച്ചെടുത്തു. ലഹരിവസ്തുക്കളുടെ അനധികൃത വിൽപനയുമായി ബന്ധപ്പെട്ട് നിരവധി കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ ഉപാധികളോടെ ജാമ്യത്തിൽ വിട്ടയച്ച പ്രതികൾ മെയ് 27-ന് കോടതിയിൽ ഹാജരാകണം. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Man, woman arrested after N.S. RCMP seizes cannabis, unstamped tobacco



