📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Nova Scotia

തോക്കുമായി കറക്കം, പൊലീസിനെ വെട്ടിച്ച് ഓടി; ആന്റിഗോണിഷ് കൗണ്ടിയിൽ രണ്ടുപേർ പിടിയിൽ

Canada Varthakal by Canada Varthakal
January 20, 2026
in Nova Scotia
Reading Time: 1 min read
rcmp logo

credits google

നോവ സ്കോഷ്യ: നോവ സ്കോഷ്യയിലെ ആന്റിഗോണിഷ് കൗണ്ടിയിൽ മണിക്കൂറുകളോളം ഭീതി പടർത്തിയ അടിയന്തിര സാഹചര്യം അവസാനിച്ചു. മാരകായുധങ്ങളുമായി ഒളിവിൽ പോയ രണ്ട് യുവാക്കളെ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) പിടികൂടി. ഇതോടെ പ്രദേശത്ത് പ്രഖ്യാപിച്ചിരുന്ന ഹൈ-അലർട്ട് പിൻവലിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12:12-ഓടെയാണ് പോംക്വെറ്റ് ഫോർക്സ് (Pomquet Forks) മേഖലയിൽ ഗവൺമെന്റ് ‘അലർട്ട് റെഡി’ സന്ദേശം അയച്ചത്. തോക്കുകളുമായി രണ്ട് അപകടകാരികളായ വ്യക്തികൾ ഈ പ്രദേശത്ത് കറങ്ങിനടക്കുന്നുണ്ടെന്നായിരുന്നു പോലീസിന്റെ മുന്നറിയിപ്പ്.

പോലീസ് വാഹനപരിശോധനയ്ക്കായി തടഞ്ഞപ്പോൾ നിർത്താതെ പോയ യുവാക്കൾ, ഹീതർട്ടൺ വില്ലേജ് റോഡിന് സമീപം വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികളുടെ പക്കൽ തോക്കുകൾ ഉണ്ടെന്ന വിവരത്തെത്തുടർന്ന് ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്നും ഹിച്ച്ഹൈക്കർമാരെ (വഴിയിൽ ലിഫ്റ്റ് ചോദിക്കുന്നവരെ) വാഹനത്തിൽ കയറ്റരുതെന്നും കർശന നിർദ്ദേശം നൽകിയിരുന്നു. തിരച്ചിലിനൊടുവിൽ ഉച്ചയ്ക്ക് ഒരു മണിയോടെ ഒരാളെ പോലീസ് പിടികൂടി. തുടർന്ന് നടത്തിയ ഊർജിതമായ തിരച്ചിലിന് ശേഷം രണ്ടാമനെയും രണ്ട് മണിയോടെ കസ്റ്റഡിയിലെടുത്തു. നിലവിൽ പ്രദേശത്ത് എവിടെയും വെടിവയ്പുകളൊന്നും ഉണ്ടായിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. നിലവിൽ പൊതുജനങ്ങൾക്ക് ഭീഷണിയില്ലെന്നും അധികൃതർ അറിയിച്ചു. പിടിയിലായവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

ADVERTISEMENT

Emergency alert in Antigonish County cancelled, two suspects in custody

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ദേശീയ ആക്‌സസിബിലിറ്റി ബോധവൽക്കരണം: ഹാലിഫാക്സിൽ കുട്ടികൾക്കായി പ്രത്യേക ക്യാമ്പ്
Nova Scotia

ദേശീയ ആക്‌സസിബിലിറ്റി ബോധവൽക്കരണം: ഹാലിഫാക്സിൽ കുട്ടികൾക്കായി പ്രത്യേക ക്യാമ്പ്

by Canada Varthakal
May 20, 2026
കനത്ത കാവലിൽ സ്പ്രിങ്ഹിൽ ജയിൽ; അഞ്ചാം ദിവസവും തുടരുന്ന മിന്നൽ പരിശോധനയ്ക്ക് പിന്നിലെന്ത്?
Nova Scotia

കനത്ത കാവലിൽ സ്പ്രിങ്ഹിൽ ജയിൽ; അഞ്ചാം ദിവസവും തുടരുന്ന മിന്നൽ പരിശോധനയ്ക്ക് പിന്നിലെന്ത്?

by Canada Varthakal
May 19, 2026
മഴയെ തോൽപ്പിച്ച് ജനസാഗരം; ഹാലിഫാക്സ് തെരുവുകളെ ആവേശത്തിലാഴ്ത്തി ‘ബ്ലൂ നോസ് മാരത്തോൺ’!
Nova Scotia

മഴയെ തോൽപ്പിച്ച് ജനസാഗരം; ഹാലിഫാക്സ് തെരുവുകളെ ആവേശത്തിലാഴ്ത്തി ‘ബ്ലൂ നോസ് മാരത്തോൺ’!

by Canada Varthakal
May 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.