വിനിപെഗ്: മാനിറ്റോബ പ്രവിശ്യ 2026 ജനുവരി 15-ന് നടത്തിയ പുതിയ മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (MPNP) നറുക്കെടുപ്പിലൂടെ കൂടുതൽ ഉദ്യോഗാർത്ഥികളെ കാനഡ പിആർ (PR) നടപടികളിലേക്ക് ക്ഷണിച്ചു. പ്രധാനമായും സ്കിൽഡ് വർക്കർ സ്ട്രീമിൽ ഉൾപ്പെട്ടവർക്കാണ് ഈ ഡ്രോയിൽ അവസരം ലഭിച്ചത്.
ആകെ 55 ലെറ്റേഴ്സ് ഓഫ് അഡ്‌വൈസ് ടു അപ്ലൈ (LAAs) ആണ് ഈ ഘട്ടത്തിൽ ഇഷ്യൂ ചെയ്തിരിക്കുന്നത്. കുറഞ്ഞ സിആർഎസ് (CRS) സ്കോർ കാരണം എക്സ്പ്രസ് എൻട്രി വഴി കാനഡയിലെത്താൻ പ്രയാസപ്പെടുന്നവർക്ക് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകൾ വലിയ സഹായമാകുന്നുണ്ട്. തിരഞ്ഞെടുത്ത 55 പേരിൽ 10 പേർ കാനഡയുടെ ഫെഡറൽ എക്സ്പ്രസ് എൻട്രി (Express Entry) പൂളിൽ പ്രൊഫൈൽ ഉള്ളവരാണ് എന്നതാണ്. ഇവർക്ക് പ്രവിശ്യയുടെ നോമിനേഷൻ ലഭിക്കുന്നതോടെ ഫെഡറൽ റാങ്കിംഗിൽ 600 പോയിന്റുകൾ അധികമായി ലഭിക്കുകയും പിആർ നടപടികൾ വേഗത്തിലാകുകയും ചെയ്യും.
മാനിറ്റോബയിലെ തൊഴിൽ വിപണിയിലെ ഒഴിവുകൾ നികത്തുന്നതിനായി പ്രൊവിൻഷ്യൽ ഗവൺമെന്റ് നടത്തുന്ന ഇത്തരം ഡ്രോകൾ വിദേശ ഉദ്യോഗാർത്ഥികൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. കുറഞ്ഞ സിആർഎസ് സ്കോർ ഉള്ളവർക്കും പ്രവിശ്യയുമായി അടുത്ത ബന്ധമുള്ളവർക്കും ഇത്തരം പ്രോഗ്രാമുകളിലൂടെ എളുപ്പത്തിൽ കാനഡയിലേക്ക് കുടിയേറാൻ സാധിക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
MPNP January 15,2026



