പ്രിൻസ് എഡ്വേർഡ് ഐലൻഡ് (PEI) പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന്റെ (PNP) ഏറ്റവും പുതിയ നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു. ജനുവരി 15ന് നടന്ന നറുക്കെടുപ്പിൽ 26 ഉദ്യോഗാർത്ഥികൾക്കാണ് പ്രവിശ്യ ഇൻവിറ്റേഷൻ ടു അപ്ലൈ (ITA) നൽകിയത്. ലേബർ ആന്റ് എക്സ്പ്രസ് എൻട്രി കാറ്റഗറിയിലാണ് നറുക്കെടുപ്പ് നടന്നത്. നിശ്ചിത സിആർഎസ് സ്കോർ ലഭിക്കാത്തവർക്കും കാനഡ പിആർ എന്ന സ്വപ്നത്തിലേക്ക് എത്താൻ മറ്റ് നിരവധി വഴികളുണ്ടെന്ന് ഈ ഡ്രോ ഫലങ്ങൾ സൂചിപ്പിക്കുന്നു. താഴ്ന്ന സ്കോറുകൾ കാരണം കുടിയേറ്റ നടപടികൾ തടസ്സപ്പെട്ടവർക്ക് ഇത്തരം പ്രവിശ്യാ നറുക്കെടുപ്പുകൾ മികച്ച അവസരമാണ് നൽകുന്നത്.
2025ൽ ആകെ 1,609 അപേക്ഷാ ക്ഷണങ്ങളാണ് പിഇഐ നൽകിയത്. ഇതിൽ ഭൂരിഭാഗവും ലേബർ, എക്സ്പ്രസ് എൻട്രി വിഭാഗങ്ങളിലായിരുന്നു. ബിസിനസ് വർക്ക് പെർമിറ്റ് വിഭാഗത്തിൽ ഒരാൾക്ക് മാത്രമാണ് ഈ വർഷം ക്ഷണം ലഭിച്ചത്. കാനഡയുടെ 2025-2027 ഇമിഗ്രേഷൻ ലെവൽസ് പ്ലാൻ അനുസരിച്ച് 2025-ൽ പ്രവിശ്യകളുടെ നോമിനേഷൻ ക്വാട്ടകൾ പകുതിയായി വെട്ടിക്കുറച്ചിരുന്നു. എന്നാൽ 2026-ഓടെ ലാൻഡിംഗ് അലോക്കേഷനിൽ വലിയ വർദ്ധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രവിശ്യയിലെ സാമ്പത്തിക വളർച്ചയും തൊഴിൽ മേഖലയിലെ ആവശ്യകതകളും പരിഗണിച്ച് വരും വർഷങ്ങളിൽ കൂടുതൽ പേർക്ക് കുടിയേറ്റത്തിന് അവസരം ലഭിക്കുമെന്നാണ് വിലയിരുത്തൽ.
ഒരു അംഗീകൃത ഇമിഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
PEI PNP January 15, 2026



