📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

വിസ നിയന്ത്രണങ്ങൾ തിരിച്ചടിയായി, ഹാർവാർഡിൽ ഇന്ത്യൻ സാന്നിധ്യം കുറയുന്നു; പ്രവേശനത്തിൽ 31 ശതമാനത്തിന്റെ വൻ ഇടിവ്

Canada Varthakal by Canada Varthakal
January 14, 2026
in World
Reading Time: 1 min read
31% drop of Indian students at harvard university

കേംബ്രിഡ്ജ് (യു.എസ്.എ): വിഖ്യാതമായ ഹാർവാർഡ് സർവ്വകലാശാലയിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തി. 2025-ലെ കണക്കുകൾ പ്രകാരം മുൻ വർഷത്തെ അപേക്ഷിച്ച് 31 ശതമാനത്തിന്റെ ഇടിവാണ് ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ ഉണ്ടായത്. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളും വിസ നിയന്ത്രണങ്ങളും യു.എസ് സർവ്വകലാശാലകൾക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നതിനിടയിലാണ് ഈ മാറ്റം.

കഴിഞ്ഞ അധ്യയന വർഷം 788 ഇന്ത്യൻ വിദ്യാർത്ഥികളാണ് ഹാർവാർഡിൽ ഉണ്ടായിരുന്നതെങ്കിൽ 2025 അവസാനത്തോടെ ഇത് 545 ആയി കുറഞ്ഞു. ബിസിനസ് സ്കൂളിൽ 115 പേരും ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ആർട്സ് ആൻഡ് സയൻസസിൽ 107 പേരുമാണ് നിലവിൽ പഠിക്കുന്നത്. ഹാർവാർഡ് കോളേജിൽ 31 പേർക്കും നിയമവിഭാഗത്തിൽ 22 പേർക്കും മാത്രമാണ് ഇത്തവണ പ്രവേശനം ലഭിച്ചത്. അതേസമയം, അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ആകെ എണ്ണത്തിൽ ഹാർവാർഡ് പുതിയ റെക്കോർഡ് കുറിച്ചു. സർവ്വകലാശാലയിലെ ആകെ വിദ്യാർത്ഥികളിൽ 28 ശതമാനവും (6,749 പേർ) വിദേശികളാണ്. 2002-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

ADVERTISEMENT

ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറയുമ്പോഴും ചൈനയിൽ നിന്നുള്ളവരുടെ എണ്ണത്തിൽ 4.5 ശതമാനം വർദ്ധനവുണ്ടായി. നിലവിൽ 1,452 ചൈനീസ് വിദ്യാർത്ഥികളാണ് ഇവിടെയുള്ളത്. ഹാർവാർഡിലെ ഏറ്റവും വലിയ വിദേശ വിദ്യാർത്ഥി വിഭാഗമായി ഇവർ തുടരുന്നു. ദക്ഷിണ കൊറിയയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിൽ 8.7 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയപ്പോൾ യു.കെ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ പങ്കാളിത്തം കുറയുകയോ മാറ്റമില്ലാതെ തുടരുകയോ ആണ് ചെയ്തത്.

ADVERTISEMENT

ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ കൊണ്ടുവരാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങൾ ഹാർവാർഡിനെ സാരമായി ബാധിച്ചിട്ടുണ്ട്. ഫെഡറൽ ഗവേഷണ ഫണ്ടുകൾ മരവിപ്പിച്ചും വിദേശ വിദ്യാർത്ഥികളുടെ പ്രവേശനത്തിന് തടസ്സങ്ങൾ സൃഷ്ടിച്ചും സർക്കാർ സമ്മർദ്ദം ചെലുത്തിയിരുന്നു.വിസ നിയന്ത്രണങ്ങൾക്കും ഫണ്ട് വെട്ടിക്കുറയ്ക്കലിനുമെതിരെ ഹാർവാർഡ് നടത്തിയ നിയമപോരാട്ടത്തിൽ കോടതി വിധി സർവ്വകലാശാലയ്ക്ക് അനുകൂലമായിരുന്നു. എങ്കിലും ഭരണകൂടം ഇതിനെതിരെ അപ്പീൽ നൽകിയിരിക്കുകയാണ്.

ഹാർവാർഡ് കോളേജിലെ ബിരുദ കോഴ്സുകളിൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണം 2.6 ശതമാനം കുറഞ്ഞെങ്കിലും ബിരുദാനന്തര, പ്രൊഫഷണൽ കോഴ്സുകളിലെ വർദ്ധനവ് ഇത് പരിഹരിച്ചു. സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലാണ് ഏറ്റവും വേഗത്തിലുള്ള വളർച്ച (8%) രേഖപ്പെടുത്തിയത്.

വിദ്യാർത്ഥികളുടെ വംശീയ ഘടനയിലും മാറ്റങ്ങൾ പ്രകടമാണ്. ഏഷ്യൻ അമേരിക്കൻ വിദ്യാർത്ഥികളുടെ എണ്ണം 16.8 ശതമാനത്തിൽ നിന്ന് 17.6 ശതമാനമായി വർദ്ധിച്ചപ്പോൾ വെള്ളക്കാർ, ആഫ്രിക്കൻ അമേരിക്കക്കാർ, ഹിസ്പാനിക് വിഭാഗങ്ങളിൽ നിന്നുള്ളവരുടെ ശതമാനത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി.

harvard-sees-31-drop-in-indian-students-foreign-share-hits-new-high

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Tags: 31% drop of Indian students at harvard universityindian-students
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കുട്ടികളുടെ ഓൺലൈൻ സുരക്ഷാ നിയമങ്ങൾ ലംഘിച്ചു; ഓസ്‌ട്രേലിയയിലെ നിയമപോരാട്ടത്തിൽ ഇലോൺ മസ്കിൻ്റെ എക്‌സിന് തിരിച്ചടി
World

കുട്ടികളുടെ ഓൺലൈൻ സുരക്ഷാ നിയമങ്ങൾ ലംഘിച്ചു; ഓസ്‌ട്രേലിയയിലെ നിയമപോരാട്ടത്തിൽ ഇലോൺ മസ്കിൻ്റെ എക്‌സിന് തിരിച്ചടി

by Canada Varthakal
May 21, 2026
അമേരിക്കയുടെ ബലപ്രയോഗത്തിന് മുന്നിൽ കീഴടങ്ങില്ലെന്ന് ഇറാൻ; കരാറിലെത്തിയില്ലെങ്കിൽ സൈനിക നടപടിയെന്ന് ട്രംപ്
World

അമേരിക്കയുടെ ബലപ്രയോഗത്തിന് മുന്നിൽ കീഴടങ്ങില്ലെന്ന് ഇറാൻ; കരാറിലെത്തിയില്ലെങ്കിൽ സൈനിക നടപടിയെന്ന് ട്രംപ്

by Canada Varthakal
May 21, 2026
ഭിന്നശേഷിക്കാരനായ മകന്റെ ചികിത്സ സർക്കാരിന് ബാധ്യത; മലയാളി നഴ്‌സിനും കുടുംബത്തിനും ഓസ്‌ട്രേലിയയിൽ വിസ നിഷേധിച്ചു
World

ഭിന്നശേഷിക്കാരനായ മകന്റെ ചികിത്സ സർക്കാരിന് ബാധ്യത; മലയാളി നഴ്‌സിനും കുടുംബത്തിനും ഓസ്‌ട്രേലിയയിൽ വിസ നിഷേധിച്ചു

by Canada Varthakal
May 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.