Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Nova Scotia

വൈദ്യുതി നിരക്ക് വർധന: മറുപടി നൽകാതെ എൻ.എസ്.പി മേധാവികൾ; തെളിവെടുപ്പിൽ വൻ പ്രതിഷേധം

Canada Varthakal by Canada Varthakal
January 8, 2026
in Nova Scotia
Reading Time: 1 min read
n s power

ഹാലിഫാക്സ്: നോവ സ്കോഷ്യയിൽ വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നത് സംബന്ധിച്ച പൊതുതെളിവെടുപ്പിന്റെ ആദ്യദിനത്തിൽ NSP ഉന്നത ഉദ്യോഗസ്ഥർ വിട്ടുനിന്നതിനെതിരെ വ്യാപക പ്രതിഷേധം. കമ്പനി സി.ഇ.ഒ പീറ്റർ ഗ്രെഗ് ഉൾപ്പെടെയുള്ള എക്സിക്യൂട്ടീവ് ടീം അംഗങ്ങൾ പാനലിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ എനർജി ബോർഡ് കൗൺസിലും രാഷ്ട്രീയ നേതാക്കളും രൂക്ഷമായി വിമർശിച്ചു. കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായാണ് ഇത്തരം ഒരു പ്രധാന ചർച്ചയിൽ നിന്ന് കമ്പനിയുടെ ഉന്നത മേധാവികൾ വിട്ടുനിൽക്കുന്നത്.

ഗാർഹിക ഉപഭോക്താക്കളുടെ വൈദ്യുതി നിരക്കിൽ ഉടൻ 3.8 ശതമാനവും, 2027 ജനുവരി മുതൽ 4.1 ശതമാനവും വർധന വരുത്താനാണ് കമ്പനി അപേക്ഷ നൽകിയിരിക്കുന്നത്. വൈദ്യുതി ഗ്രിഡ് ശക്തിപ്പെടുത്തുന്നതിനും കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കുന്നതിനുമായി 130 കോടി ഡോളറിന്റെ വികസന പദ്ധതികൾ നടപ്പിലാക്കാൻ ഈ വർധന അനിവാര്യമാണെന്നാണ് കമ്പനിയുടെ വാദം. എന്നാൽ, പണപ്പെരുപ്പം മൂലം വലയുന്ന ജനങ്ങൾക്ക് ഈ വർധന താങ്ങാനാവില്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
വൻ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർക്ക് ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനുള്ള ബാധ്യതയുണ്ടെന്ന് പ്രതിപക്ഷമായ എൻ.ഡി.പി നേതാവ് ക്ലോഡിയ ചെൻഡർ പറഞ്ഞു.

ADVERTISEMENT

സെപ്റ്റംബറിൽ നിരക്ക് വർധന പ്രഖ്യാപിച്ചപ്പോൾ പ്രീമിയർ ടിം ഹൂസ്റ്റൺ കമ്പനിയെ വിമർശിച്ചിരുന്നെങ്കിലും, തെളിവെടുപ്പ് വേളയിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. 2021-ന് ശേഷം ശരാശരി വൈദ്യുതി ബില്ലുകളിൽ 400 ഡോളറിന്റെ വർധനയുണ്ടായതായും പുതിയ അപേക്ഷ അംഗീകരിച്ചാൽ അത് 600 ഡോളറായി ഉയരുമെന്നും അവർ കൂട്ടിച്ചേർത്തു.

കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളെ ഈ നിരക്ക് വർധന സാരമായി ബാധിക്കുമെന്ന് അഫോർഡബിൾ എനർജി കോയലിഷനു വേണ്ടി ഹാജരായ അഭിഭാഷകൻ പീറ്റർ ഡ്യൂക്ക് ബോർഡിനെ അറിയിച്ചു. നിലവിൽ നോവ സ്കോഷ്യയിലെ 43 ശതമാനം വീടുകളും തങ്ങളുടെ വരുമാനത്തിന്റെ വലിയൊരു പങ്ക് ഊർജ്ജ ആവശ്യങ്ങൾക്കായി ചെലവഴിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ നിരക്ക് വർധിപ്പിക്കുന്നത് ദരിദ്ര കുടുംബങ്ങളെ കൂടുതൽ ദുരിതത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

തുടർച്ചയായുള്ള നിരക്ക് വർധന ഒഴിവാക്കാൻ ബഹു വർഷ പ്ലാൻ (Multi-year rate plan) നടപ്പിലാക്കണമെന്ന് ലിബറൽ പാർട്ടി നേതാവ് ഇയാൻ റാങ്കിൻ ആവശ്യപ്പെട്ടു. വരും വർഷങ്ങളിൽ കൃത്യമായ ബില്ല് തുക മുൻകൂട്ടി അറിയാൻ ഇത് ജനങ്ങളെ സഹായിക്കും. നിലവിലെ പൊതുതെളിവെടുപ്പ് നടപടികൾ ജനുവരി 16 വരെ തുടരും. ജനങ്ങളുടെയും വിവിധ സംഘടനകളുടെയും വാദങ്ങൾ കേട്ട ശേഷമാകും എനർജി ബോർഡ് അന്തിമ തീരുമാനമെടുക്കുക.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Electricity tariff hike: NSP chiefs fail to respond; massive protest in evidence gathering
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Nova Scotia government funding RCMP police services for eight municipalities
Nova Scotia

8 മുനിസിപ്പാലിറ്റികൾ, പ്രതിവർഷം $1 മില്യൺ; പോലീസ് സേവനച്ചെലവ് ഏറ്റെടുത്ത് N.S. സർക്കാർ

by Canada Varthakal
September 22, 2026
St. Marys Bay Lobster
Nova Scotia

10 മില്യൺ ഡോളർ ലോബ്സ്റ്റർ കേസിൽ ആരോപണങ്ങൾക്ക് തെളിവ് ആവശ്യപ്പെട്ട് നോവ സ്കോഷ്യ കമ്പനി

by Canada Varthakal
September 20, 2026
Halifax Morris Street Bike Lane Plan
Nova Scotia

മോറിസ് സ്ട്രീറ്റ് ബൈക്ക് ലെയിൻ പദ്ധതി വീണ്ടും ചർച്ചയിൽ; മൂന്ന് പുതിയ പദ്ധതികളുമായി ഹാലിഫാക്സ്

by Canada Varthakal
September 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.