📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Nova Scotia

ഹാലിഫാക്സിലെ ഗതാഗതക്കുരുക്കിന് നൂറ്റാണ്ടുകളുടെ പഴക്കം; നഗരത്തെ മാറ്റിമറിച്ച ‘റെയിൽ കട്ട്’ പദ്ധതി ചർച്ചയാകുന്നു

Canada Varthakal by Canada Varthakal
December 29, 2025
in Nova Scotia
Reading Time: 1 min read
Halifax rail cut has left a lasting legacy on the landscape of the peninsula

ഹാലിഫാക്സ്: കാനഡയിലെ ഹാലിഫാക്സ് നഗരത്തിലെ സങ്കീർണ്ണമായ റോഡ് ശൃംഖലയ്ക്കും മാറാത്ത ഗതാഗതക്കുരുക്കിനും കാരണം നൂറ് വർഷം മുൻപ് നടപ്പിലാക്കിയ ഒരു ബൃഹത്തായ എഞ്ചിനീയറിംഗ് പദ്ധതിയാണെന്ന് വെളിപ്പെടുത്തൽ. ചരിത്രകാരനായ ബോബ് ചോക്കിന്റെ ‘റെയിൽറോഡഡ്: ദി അൺടോൾഡ് ഹിസ്റ്ററി ഓഫ് ഹാലിഫാക്സ് റെയിൽ കട്ട്’ എന്ന പുതിയ പുസ്തകത്തിലാണ് നഗരത്തിന്റെ സ്വാഭാവിക ഘടനയെ തകർത്ത ഈ പദ്ധതിയുടെ ചരിത്രം വിവരിക്കുന്നത്.

നഗരമധ്യത്തിലൂടെയുള്ള ഈ റെയിൽവേ കിടങ്ങ് ഇന്നും യാത്രക്കാർക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. 1904-ൽ ബ്രിട്ടീഷ് നാവികസേന ഹാലിഫാക്സിൽ നിന്ന് പിൻവാങ്ങിയതോടെ നഗരത്തിന്റെ സമ്പദ്‌വ്യവസ്ഥ വലിയ പ്രതിസന്ധിയിലായി. ഇതിന് പരിഹാരമായി ഹാലിഫാക്സിനെ ഒരു വാണിജ്യ തുറമുഖമായി മാറ്റാൻ സർക്കാർ തീരുമാനിച്ചു. ഇതിനായി ആഴക്കടൽ തുറമുഖത്തെ ബന്ധിപ്പിച്ചുകൊണ്ട് പെനിൻസുലയ്ക്ക് കുറുകെ പത്ത് കിലോമീറ്റർ നീളത്തിൽ പാറകൾ പൊട്ടിച്ചാണ് ഈ റെയിൽവേ പാത (റെയിൽ കട്ട്) നിർമ്മിച്ചത്. അക്കാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തിലെ തന്നെ ഏറ്റവും വലിയ നിർമ്മാണ പദ്ധതിയായിരുന്നു ഇത്.

ADVERTISEMENT

പ്രാദേശിക ഭരണകൂടത്തോടോ ജനങ്ങളോട് ആലോചിക്കാതെയാണ് ഫെഡറൽ സർക്കാർ ഈ പദ്ധതി നടപ്പിലാക്കിയത്. പത്ത് കിലോമീറ്റർ ദൈർഘ്യത്തിൽ ഏകദേശം 20 ലക്ഷം ക്യൂബിക് മീറ്റർ പാറയാണ് ഇതിനായി പൊട്ടിച്ചു മാറ്റിയത്. ഈ നിർമ്മാണം നഗരത്തിലെ ക്രമബദ്ധമായ റോഡുകളെ മുറിക്കുകയും പല പ്രധാന പാതകളും പാതിവഴിയിൽ അവസാനിക്കുന്ന അവസ്ഥയുണ്ടാക്കുകയും ചെയ്തു. നിലവിൽ 15 പാലങ്ങളിലൂടെയാണ് നഗരത്തിലെ ഗതാഗതം സാധ്യമാകുന്നത്, ഇത് വലിയ കുരുക്കിന് കാരണമാകുന്നു.

1912-ൽ ആരംഭിച്ച നിർമ്മാണം ഒന്നാം ലോകമഹായുദ്ധത്തിന്റെ സമയത്താണ് നടന്നത്. തൊഴിലാളികളുടെ ക്ഷാമവും സാങ്കേതിക സൗകര്യങ്ങളുടെ കുറവും പദ്ധതിയെ ബാധിച്ചിരുന്നു. നാല് വർഷത്തോളം നീണ്ട നിർമ്മാണത്തിനിടയിൽ 24 മണിക്കൂറും നീണ്ടുനിന്ന പാറ പൊട്ടിക്കലും പൊടിപടലങ്ങളും പ്രദേശവാസികളുടെ ജീവിതം ദുസ്സഹമാക്കി. എന്നാൽ 1917-ലെ ഹാലിഫാക്സ് സ്ഫോടനസമയത്ത് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിൽ പൂർത്തിയാകാത്ത ഈ റെയിൽവേ പാത നിർണ്ണായക പങ്കുവഹിച്ചിരുന്നു.

പദ്ധതിയുടെ ലക്ഷ്യം പൂർത്തീകരിക്കപ്പെട്ടുവെങ്കിലും ഒരു നൂറ്റാണ്ടിനുശേഷവും ഇതിന്റെ പാർശ്വഫലങ്ങൾ നഗരം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കാലപ്പഴക്കം ചെന്ന പാലങ്ങളുടെ അറ്റകുറ്റപ്പണികൾക്കും പുനർനിർമ്മാണത്തിനുമായി വൻതുകയാണ് ഓരോ വർഷവും ചിലവഴിക്കുന്നത്. കൂടാതെ, തുറമുഖത്തേക്കുള്ള ട്രക്കുകളുടെ തിരക്ക് നഗരമധ്യത്തിലെ ഗതാഗതത്തെ ഇന്നും പ്രതികൂലമായി ബാധിക്കുന്നു. നഗരത്തിന്റെ ചരിത്രത്തിലെ ഈ സുപ്രധാന ഏട് ഇതുവരെ വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിരുന്നില്ലെന്ന് ബോബ് ചോക്ക് പുസ്തകത്തിലൂടെ ചൂണ്ടിക്കാട്ടുന്നു.

halifax-rail-cut-streets-traffic-history

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: halifax-rail-cuttraffic-history
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

പൊതുമന്ദിരങ്ങളിൽ വുഡ് ഹീറ്റ് സിസ്റ്റം ; അഞ്ച് കേന്ദ്രങ്ങളിലേക്ക് കൂടി ടെൻഡർ ക്ഷണിച്ച് നോവ സ്കോഷ്യ
Nova Scotia

പൊതുമന്ദിരങ്ങളിൽ വുഡ് ഹീറ്റ് സിസ്റ്റം ; അഞ്ച് കേന്ദ്രങ്ങളിലേക്ക് കൂടി ടെൻഡർ ക്ഷണിച്ച് നോവ സ്കോഷ്യ

by Canada Varthakal
May 23, 2026
BLOOD SAMPLE
Nova Scotia

ഹാലിഫാക്സിൽ രക്തപരിശോധനയ്ക്ക് വൻ ക്യൂ; പുതിയ ഡിജിറ്റൽ സംവിധാനം വിനയായി, വലഞ്ഞ് രോഗികൾ

by Canada Varthakal
May 22, 2026
ദേശീയ ആക്‌സസിബിലിറ്റി ബോധവൽക്കരണം: ഹാലിഫാക്സിൽ കുട്ടികൾക്കായി പ്രത്യേക ക്യാമ്പ്
Nova Scotia

ദേശീയ ആക്‌സസിബിലിറ്റി ബോധവൽക്കരണം: ഹാലിഫാക്സിൽ കുട്ടികൾക്കായി പ്രത്യേക ക്യാമ്പ്

by Canada Varthakal
May 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.