സസ്‌കാച്ചെവാൻ:സസ്‌കാച്ചെവാൻ പ്രവിശ്യയിൽ സ്നോമൊബൈൽ പാതകളുടെ (Trail) അറ്റകുറ്റപ്പണികൾക്കായി രജിസ്‌ട്രേഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ചു. വർധിച്ചുവരുന്ന പ്രവർത്തനച്ചെലവുകൾ നേരിടാനും പാതകളുടെ നിലവാരം മെച്ചപ്പെടുത്താനുമാണ് ഈ നടപടി. ഏഴ് വർഷത്തിനിടെ ഇതാദ്യമായാണ് ഫീസിൽ വർധനവ് വരുത്തുന്നത്. 110 കനേഡിയൻ ഡോളറായിരുന്ന പഴയ ഫീസിൽ നിന്ന് ഇത് 150 കനേഡിയൻ ഡോളറായാണ് കൂട്ടിയത്. പാതകളുടെ അറ്റകുറ്റപ്പണികൾ, ഗ്രൂമിംഗ് (Grooming), സുരക്ഷാ സംവിധാനങ്ങൾ എന്നിവയുടെ വർധിച്ചുവരുന്ന ചിലവുകൾ നികത്തുന്നതിനാണ് വർദ്ധനവ്.
സ്നോമൊബൈൽ അസോസിയേഷൻ ഓഫ് സസ്‌കാച്ചെവാൻ (SSA) പുറത്തുവിട്ട പ്രസ്താവന പ്രകാരം, പഴയ ഫീസ് പാതകൾ തുറന്ന് പ്രവർത്തിപ്പിക്കുന്നതിനുള്ള യഥാർത്ഥ ചെലവിൻ്റെ 45% മാത്രമേ കവർ ചെയ്തിരുന്നുള്ളൂ. ബാക്കിയുള്ള 55% ചെലവും പ്രാദേശിക ക്ലബ്ബുകളാണ് ധനസമാഹരണം വഴി കണ്ടെത്തിയിരുന്നത്. ഈ സാഹചര്യം സുസ്ഥിരമല്ലാത്തതിനാലാണ് ഫീസ് വർദ്ധിപ്പിച്ചത്.
പുതിയ ഫീസിലൂടെ ലഭിക്കുന്ന വരുമാനം, പ്രാദേശിക സ്നോമൊബൈൽ ക്ലബ്ബുകൾക്ക് പാതകൾ പരിപാലിക്കുന്നതിനുള്ള അടിസ്ഥാന ഫണ്ടിംഗ് ഉറപ്പാക്കാൻ സഹായിക്കും. രജിസ്‌ട്രേഷൻ ഫീസിൻ്റെ 80 ശതമാനത്തിലധികം തുകയും പ്രാദേശിക ക്ലബ്ബുകൾക്ക് തന്നെയാണ് കൈമാറുന്നത്. ഇത് പാതകൾ സുരക്ഷിതവും വിശ്വസനീയവുമായി നിലനിർത്താൻ സഹായിക്കുമെന്ന് SSA അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Snowmobile registration fee rises to support trail maintenance






