Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ആശങ്ക വേണ്ട പ്രവാസികളെ! വിദേശ സ്വത്തുക്കളെക്കുറിച്ചുള്ള ഇൻകം ടാക്സ് സന്ദേശത്തിൽ ശ്രദ്ധിക്കേണ്ടത് ഇതാണ്!

Canada Varthakal by Canada Varthakal
December 3, 2025
in Canada
Reading Time: 2 mins read
tax fileing

കാനഡ, ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന നിരവധി പ്രവാസികളെ (NRI) അടുത്തിടെ ആശങ്കയിലാഴ്ത്തിയ സംഭവമായിരുന്നു ആദായനികുതി വകുപ്പിൽ നിന്നും ലഭിച്ച ഇമെയിലുകളും എസ്എംഎസുകളും. വിദേശത്തെ സ്വത്തുക്കളും വരുമാനവും വെളിപ്പെടുത്തണമെന്ന സന്ദേശം ലഭിച്ചതോടെ, പ്രത്യേകിച്ച് വ്യക്തിഗത ടാക്സ് ഇല്ലാത്ത ജിസിസി രാജ്യങ്ങളിലെ പ്രവാസികൾ ആശങ്കാകുലരായി. എന്നാൽ ഈ വിഷയത്തിലെ സത്യാവസ്ഥയെന്താണെന്ന് വിദ​ഗ്ധരുടെ അഭിപ്രായം നോക്കാം.

ആദായനികുതി വകുപ്പ് അയച്ച സന്ദേശങ്ങൾ പുതിയൊരു നിയമത്തിൻ്റെ അടിസ്ഥാനത്തിലുള്ളതല്ല. വെളിപ്പെടുത്താത്ത വിദേശ സ്വത്തുക്കളും വരുമാനവും നിയന്ത്രിക്കുന്ന ‘ബ്ലാക്ക് മണി ആക്റ്റ്, 2015’ പ്രകാരമുള്ള നിയമപരമായ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ‘നഡ്ജ് 2’ (Nudge 2) എന്ന ബോധവൽക്കരണ കാമ്പയിൻ്റെ ഭാഗമാണിതെന്ന് വിദ​ഗ്ധർ വ്യക്തമാക്കുന്നു.

ADVERTISEMENT

ഈ സന്ദേശങ്ങൾ ലക്ഷ്യമിടുന്നത് ഇന്ത്യയിൽ സ്ഥിര താമസക്കാരായ (Resident), അല്ലെങ്കിൽ RNOR (Resident but Not Ordinary Resident) വിഭാഗത്തിൽപ്പെട്ട ആളുകളെയാണ്. ഇവർക്ക് വിദേശത്ത് സ്വത്തുക്കളോ വരുമാനമോ ഉണ്ടെങ്കിൽ, അത് ഇന്ത്യൻ റിട്ടേണിൽ കൃത്യമായി രേഖപ്പെടുത്തണം. നിങ്ങൾ യഥാർത്ഥത്തിൽ ഒരു നോൺ-റെസിഡൻ്റ് ആണെങ്കിലും (NRI), നിങ്ങളുടെ PAN കാർഡിന് നേരത്തെ നൽകിയ മേൽവിലാസം അനുസരിച്ച് ആദായനികുതി രേഖകളിൽ ‘റെസിഡൻ്റ്’ എന്ന സ്റ്റാറ്റസിലാണ് കിടക്കുന്നതെങ്കിൽ, ഈ സന്ദേശം ലഭിക്കാൻ സാധ്യതയുണ്ട്.

പ്രവാസികളും റെസിഡൻ്റുമാരും ചെയ്യേണ്ടത്

  1. NRIs ശ്രദ്ധിക്കുക:

നിങ്ങൾ ഇൻകം ടാക്സ് നിയമപ്രകാരം ഒരു നോൺ-റെസിഡൻ്റ് ആണെങ്കിൽ ഈ നിയമം നിങ്ങളെ ബാധിക്കുന്നില്ല. എങ്കിലും സന്ദേശം ലഭിച്ചാൽ ഉടൻ ചെയ്യേണ്ടത്. ആദായനികുതി പോർട്ടലിൽ കയറി നിങ്ങളുടെ സ്റ്റാറ്റസ് ‘നോൺ-റെസിഡൻ്റ്’ ആയി മാറ്റുക എന്നതാണ്. നിങ്ങളുടെ ജൂറിസ്ഡിക്ഷണൽ അസസിംഗ് ഓഫീസർക്ക് (Jurisdictional Assessing Officer) മെയിൽ അയച്ച്, നിങ്ങൾ ഒരു പ്രവാസിയാണെന്നും പാസ്പോർട്ടിലെ എൻട്രി/എക്സിറ്റ് സ്റ്റാമ്പുകളും വിസയുടെ പകർപ്പും സഹിതം അറിയിക്കുക.

  1. റെസിഡൻ്റുമാരും RNOR-ഉം ശ്രദ്ധിക്കുക:

നിങ്ങൾ ഇന്ത്യയിൽ സ്ഥിരതാമസമുള്ള വ്യക്തിയാണെങ്കിൽ, വിദേശത്തെ വരുമാനമോ സ്വത്തുക്കളോ റിട്ടേണിൽ കാണിച്ചിട്ടില്ലെങ്കിൽ, 2025 ഡിസംബർ 31-നകം ചെയ്യേണ്ടതാണ്. ഉടൻ തന്നെ ഇൻകം ടാക്സ് റിട്ടേൺ (ITR) പുതിയ വിവരങ്ങൾ ഉൾപ്പെടുത്തി ഫയൽ ചെയ്യുകയോ (നിലവിൽ ഫയൽ ചെയ്യാത്തവർ), അല്ലെങ്കിൽ പരിഷ്കരിക്കുകയോ (Revise/Update) ചെയ്യുക. ഡിസംബർ 31 ആണ് പിഴ കൂടാതെ റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി. ഈ കാമ്പയിൻ കാലയളവിൽ നിങ്ങൾ കൃത്യമായി വിവരങ്ങൾ വെളിപ്പെടുത്തിയാൽ പിഴ നടപടികളിൽ നിന്ന് ഒഴിവായി റെഗുലറൈസ് ചെയ്യാൻ സാധിക്കും.

ഗുരുതരമായ ശിക്ഷാ നടപടികൾ (റെസിഡൻ്റുമാർക്ക്)

കൃത്യമായി റിട്ടേൺ ഫയൽ ചെയ്യുകയോ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യാത്തപക്ഷം ‘ബ്ലാക്ക് മണി ആക്റ്റ്, 2015’ പ്രകാരം കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടിവരും. വെളിപ്പെടുത്താത്ത തുക ₹5 ലക്ഷത്തിൽ കൂടുതലാണെങ്കിൽ ₹10 ലക്ഷം രൂപ പിഴ ലഭിക്കും. വെളിപ്പെടുത്താത്ത സ്വത്തിൻ്റെയോ വരുമാനത്തിൻ്റെയോ മൂല്യത്തിന്മേൽ 30% നികുതിയും അതിന്റെ 300% (90%) വരെ പിഴയും ചുമത്തും. അതായത്, ഒരു കോടി രൂപ വെളിപ്പെടുത്താതിരുന്നാൽ ₹1.20 കോടി രൂപ വരെ പിഴയും നികുതിയും നൽകേണ്ടി വന്നേക്കാം. പ്രോസിക്യൂഷൻ നേരിടേണ്ടിവന്നാൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളും ഈ നിയമത്തിൽ ഉൾപ്പെടുന്നു.

സർക്കാർ വിവരങ്ങൾ ശേഖരിക്കുന്നത് എങ്ങനെ?

ഇന്ത്യൻ സർക്കാർ അന്താരാഷ്ട്ര തലത്തിലുള്ള വിവര കൈമാറ്റ കരാറുകളിലൂടെയാണ് വ്യക്തിഗത വിദേശ നിക്ഷേപങ്ങളെക്കുറിച്ച് അറിയുന്നത്. യുഎസുമായി FATCA (Foreign Account Tax Compliance Act) കരാർ വഴിയും മറ്റ് രാജ്യങ്ങളുമായി CRS (Common Reporting Standards) കരാറുകൾ വഴിയുമാണ് ഇത് സാധ്യമാകുന്നത്. ഇതുവഴി, ഇന്ത്യയിൽ PAN കാർഡ് ഉള്ളവരുടെ ലോകമെമ്പാടുമുള്ള ബാങ്ക് അക്കൗണ്ടുകൾ, ഓഹരി നിക്ഷേപങ്ങൾ, മറ്റ് സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ സർക്കാരിന് കൃത്യമായി ലഭിക്കുന്നുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Don't worry expats! Here's what to pay attention to in the income tax message on foreign assets!

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Canada Government
Canada

തുല്യ ജോലിക്ക് തുല്യ വേതനം: കാനഡയിൽ പുതിയ തൊഴിൽ നിയമങ്ങൾ വരുന്നു

by Canada Varthakal
September 26, 2026
Canada Dollar
Canada

ഒക്ടോബറിലെത്തുന്നത് 5 CRA ആനുകൂല്യങ്ങൾ; തീയതികളും തുകയും അറിയാം

by Canada Varthakal
September 26, 2026
MAC CANADA
Canada

കാനഡയിൽ ഇസ്ലാമിക് സ്കൂളുകൾക്ക് ഭീഷണി ഇ-മെയിൽ: ഒൻപത് സ്ഥാപനങ്ങളിൽ അതീവ ജാഗ്രത

by Canada Varthakal
September 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.