ഒട്ടാവ: ഇറാൻ-ഇസ്രായേൽ യുദ്ധത്തെത്തുടർന്ന് വിമാന ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ കാനഡയിൽ നിന്നുള്ള നൂറുകണക്കിന് വിമാന സർവീസുകൾ എയർ ട്രാൻസാറ്റ് റദ്ദാക്കുന്നു. മെയ് മുതൽ ഒക്ടോബർ വരെയുള്ള പ്രധാന യാത്രാ സീസണിൽ കമ്പനിയുടെ മൊത്തം സർവീസുകളിൽ ആറ് ശതമാനത്തിന്റെ കുറവാണ് വരുത്തുന്നത്. യൂറോപ്പ്, കരീബിയൻ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനൊപ്പം ഒക്ടോബർ വരെ ക്യൂബയിലേക്കുള്ള സർവീസുകൾ പൂർണ്ണമായും നിർത്തിവെക്കാനും കമ്പനി തീരുമാനിച്ചു.
ആഗോള എണ്ണ വിപണിയെ സ്വാധീനിക്കുന്ന ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ കാരണം ഇന്ധനവില യുദ്ധത്തിന് മുൻപുള്ളതിനേക്കാൾ ഇരട്ടിയായി വർധിച്ചതാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. എയർ ട്രാൻസാറ്റിന് പുറമെ എയർ കാനഡ, വെസ്റ്റ്ജെറ്റ് തുടങ്ങിയ പ്രമുഖ കമ്പനികളും സർവീസുകൾ വെട്ടിക്കുറച്ചിട്ടുണ്ട്. ലുഫ്താൻസ ഉൾപ്പെടെയുള്ള ആഗോള വിമാനക്കമ്പനികളും സമാനമായ പ്രതിസന്ധി നേരിടുന്നതിനാൽ വരും മാസങ്ങളിൽ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാൻ സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തിൽ ചെലവ് വർധിക്കുന്നത് വ്യോമയാന മേഖലയെയാകെ വലിയ സമ്മർദ്ദത്തിലാക്കുന്നുവെന്ന് എയർ ട്രാൻസാറ്റ് സിഇഒ അാനിക് ഗ്വെറാർഡ് വ്യക്തമാക്കി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Air Transat to cut hundreds of flights due to high jet fuel costs from Iran war




