ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള അപേക്ഷകർക്കുവേണ്ടി ഇമ്മിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐ.ആർ.സി.സി) എക്‌സ്‌പ്രസ് എൻട്രി സിസ്റ്റം വഴി നടത്തിയ ഡ്രോയിൽ 6,000 പേർക്ക് ഇൻവിറ്റേഷൻ. ഈ ഡ്രോയിൽ പരിഗണിക്കുന്നതിനായി അപേക്ഷകർക്ക് വേണ്ട മിനിമം കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (സി.ആർ.എസ്) സ്കോർ 408 ആയിരുന്നു. 2025 മെയ് 26, യൂണിവേഴ്സൽ കോർഡിനേറ്റഡ് ടൈം (UTC) 12:28 p.m. ന് മുൻപ് എക്‌സ്‌പ്രസ് എൻട്രി പ്രൊഫൈൽ സൃഷ്ടിച്ച അപേക്ഷകരാണ് ഈ ഡ്രോയിൽ പരിഗണിക്കപ്പെട്ടത്.
നിലവിൽ, 2025-ൽ ഫ്രഞ്ച് ഭാഷാ വിഭാഗത്തിനായി നടത്തുന്ന എട്ടാമത്തെ എക്‌സ്‌പ്രസ് എൻട്രി ഡ്രോയാണിത്. ഈ വർഷം ഏറ്റവും കൂടുതൽ ഐ.ടി.എകൾ ലഭിച്ചത് ഫ്രാങ്കോഫോൺ വിഭാഗത്തിലെ അപേക്ഷകർക്കാണ്. ഇന്നത്തെ (നവംബർ 28,2025) ഡ്രോ ഉൾപ്പെടെ ഈ 11 മാസത്തിനുള്ളിൽ ആകെ 42,000 ക്ഷണങ്ങൾ ഈ വിഭാഗത്തിന് ലഭിച്ചു. ഈ വർഷത്തെ ഏറ്റവും വലിയ ഏഴ് ഡ്രോകളും ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർക്കുവേണ്ടിയുള്ളതായിരുന്നു. ഈ നറുക്കെടുപ്പുകളിൽ 4,500 മുതൽ 7,500 വരെയുള്ള ഇൻവിറ്റേഷനുകളാണ് നൽകിയത്.
നവംബർ മാസത്തിൽ നടക്കുന്ന ആറാമത്തെ ഡ്രോ ആണിത്. ഇതിനു മുൻപ് നവംബർ 26-ന് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) ഡ്രോയും, 25-ന് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) ഡ്രോയും, നവംബർ 14-ന് ഹെൽത്ത് കെയർ വിഭാഗത്തിനായുള്ള ഡ്രോയും നടന്നിരുന്നു.2025-ൽ ഇതുവരെ ഐ.ആർ.സി.സി എക്‌സ്‌പ്രസ് എൻട്രി സിസ്റ്റം വഴി ആകെ 94,476 ഐ.ടി.എകൾ വിതരണം ചെയ്തു. ഈ വർഷം നടന്ന ഡ്രോകളിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത് PNP വിഭാഗത്തിലാണ്. ശേഷിക്കുന്ന ITAs CEC, ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർ, മറ്റ് മുൻഗണനാ വിഭാഗക്കാർ എന്നിവർക്കായി നീക്കിവച്ചിരിക്കുകയാണ്.
ഒരു അംഗീകൃത ഇമിഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
IRCC invites 6,000 Express Entry candidates with second lowest CRS cut-off in 2025



