കാനഡയിലെ ന്യൂനപക്ഷ ഫ്രാങ്കോഫോൺ സമൂഹങ്ങളെ ശക്തിപ്പെടുത്തുന്നതിനായി നൂതനമായ പദ്ധതികൾ പ്രഖ്യാപിച്ച് ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്‌ലെഗ് ഡിയാബ്. ക്യുബെക്കിന് പുറത്തുള്ള ഫ്രഞ്ച് സംസാരിക്കുന്നവരുടെ കുടിയേറ്റം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏകദേശം $3.6 മില്യൺ കനേഡിയൻ ഡോളർ (ഏകദേശം ₹22.5 കോടിയിലധികം രൂപ) നിക്ഷേപിക്കുമെന്ന് മന്ത്രി അറിയിച്ചു. ഈ പുതിയ പദ്ധതികൾ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ശിശു പരിപാലനം തുടങ്ങിയ നിർണ്ണായക മേഖലകളിലെ തൊഴിൽ വിടവുകൾ നികത്തുന്നതിനായി വിദേശ റിക്രൂട്ട്‌മെന്റിനും പ്രമോഷൻ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകും.
ഫ്രഞ്ച് സംസാരിക്കുന്നവരുടെ കുടിയേറ്റത്തിന്റെ വർദ്ധനവ് കാനഡയുടെ ദ്വിഭാഷാ രാജ്യ (Bilingual Nation) എന്ന സ്വത്വം ശക്തിപ്പെടുത്താൻ സഹായിക്കും. ഇതിനായി ക്യുബെക്കിന് പുറത്തുള്ള ഫ്രഞ്ച് സംസാരിക്കുന്ന സ്ഥിര താമസക്കാരുടെ പ്രവേശന നിരക്ക് 10.5% ആയി വർദ്ധിപ്പിക്കും.
പിന്നാലെ ഈ നിരക്ക് 12% ആയി ഉയർത്താൻ ലക്ഷ്യമിടുന്നുണ്ട്. 2026-ൽ 9%, 2027-ൽ 10% എന്നിങ്ങനെയായിരുന്നു ഈ വിഭാഗത്തിലെ പ്രവേശന ലക്ഷ്യങ്ങൾ. കാനഡയുടെ 2026-2028-ലെ ഇമിഗ്രേഷൻ ലെവൽസ് പ്ലാൻ അനുസരിച്ച് വാർഷികമായി 380,000 സ്ഥിരതാമസക്കാരെയാണ് കാനഡ ലക്ഷ്യമിടുന്നത്. ഇതിൽ 64% സാമ്പത്തിക കുടിയേറ്റത്തിലൂടെ ആയിരിക്കും.
എക്സ്പ്രസ് എൻട്രിയിൽ ഫ്രഞ്ച് വിഭാഗത്തിന് വൻ ഡിമാൻഡ്
ഫ്രഞ്ച് സംസാരിക്കുന്ന വിദഗ്ദ്ധ തൊഴിലാളികൾക്ക് കാനഡയിലേക്ക് പ്രവേശിക്കാനുള്ള ഏറ്റവും പ്രധാന മാർഗ്ഗമായി എക്സ്പ്രസ് എൻട്രി സിസ്റ്റം മാറിയിരിക്കുകയാണ്.
| വിവരണം | 2024 ലെ കണക്കുകൾ | 2025 ലെ (നവംബർ വരെ) കണക്കുകൾ |
| ആകെ ITA-കൾ (ക്ഷണങ്ങൾ) | 36,000 (എല്ലാ ITAs-യുടെ 23%) | 36,000+ (എല്ലാ വിഭാഗങ്ങളിലും ഏറ്റവും കൂടുതൽ) |
| ശരാശരി CRS കട്ട്-ഓഫ് | 409 പോയിന്റുകൾ (ഏറ്റവും കുറഞ്ഞത്) | 379 പോയിന്റുകൾ വരെ (ഏറ്റവും കുറഞ്ഞത്) |
ഫ്രഞ്ച് ഭാഷാ വിഭാഗത്തിനായി പ്രത്യേകമായി കൂടുതൽ തവണ ഡ്രോകൾ നടത്തുന്നുണ്ട്. ഇതിൽ പൊതുവായ ഡ്രോകളെ അപേക്ഷിച്ച് കുറഞ്ഞ CRS പോയിന്റുകൾ മതി. ഫ്രഞ്ച് ഭാഷാ പ്രാവീണ്യത്തിന് 56 ബോണസ് CRS പോയിന്റുകൾ വരെ ലഭിക്കും. ഫ്രഞ്ച് സംസാരിക്കുന്നവർക്കായി എക്സ്പ്രസ് എൻട്രിക്ക് പുറമെ മറ്റ് വഴികളുമുണ്ട്. 2023-ൽ ഫ്രഞ്ച് സംസാരിക്കുന്ന സ്ഥിരതാമസക്കാരിൽ 24% പേർ PNP വഴിയാണ് എത്തിയത്. ന്യൂ ബ്രൺസ്വിക്ക്, മാനിറ്റോബ, നോവ സ്കോഷ്യ തുടങ്ങിയ പ്രവിശ്യകൾ ഈ വിഭാഗത്തിന് മുൻഗണന നൽകുന്നു. രണ്ടാമത്തേത്
ഫ്രാങ്കോഫോൺ മൊബിലിറ്റി പ്രോഗ്രാമാണ്. ഫ്രഞ്ച് സംസാരിക്കുന്ന തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന തൊഴിലുടമകൾക്കുള്ള ലേബർ മാർക്കറ്റ് ഇംപാക്റ്റ് അസസ്‌മെന്റ് (LMIA) ഒഴിവാക്കിയുള്ള പ്രോഗ്രാമാണിത്. പിന്നീടുള്ളത് ഗ്രാമീണ ഫ്രാങ്കോഫോൺ സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിനായുള്ള റൂറൽ ആൻഡ് ഫ്രാങ്കോഫോൺ കമ്മ്യൂണിറ്റി ഇമിഗ്രേഷൻ പൈലറ്റ് പ്രോഗ്രാമാണ്. ഈ പുതിയ പ്രഖ്യാപനം ഫ്രഞ്ച് സംസാരിക്കുന്നവർക്ക് കാനഡയിൽ സ്ഥിരതാമസം നേടുന്നതിനുള്ള സാധ്യതകൾ വലിയ തോതിൽ വർദ്ധിപ്പിക്കുമെന്ന് ഉറപ്പാണ്.
ഒരു അംഗീകൃത ഇമിഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Immigration Minister Announces A Number Of Innovative Projects



