ഒന്റാറിയോ പ്രിമിയർ ഡഗ് ഫോർഡ് യുണൈറ്റഡ് സ്റ്റേറ്റ്സുമായുള്ള വ്യാപാര സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇലോൺ മസ്ക്കിന്റെ Starlink കരാർ റദ്ദാക്കി ഫോർഡിന്റെ വ്യാപാര യുദ്ധം കമ്പനിയുമായുള്ള 100 മില്യൺ ഡോളർ മൂല്യമുള്ള കരാർ റദ്ദാക്കി. നവംബറിൽ ഒപ്പിട്ട കരാർ 15,000 ഗ്രാമീണ വീടുകളിൽ വൈ-ഫൈ കണക്ഷൻ വ്യാപിപ്പിക്കുന്നതിനുള്ളതായിരുന്നു. “Its Done, Its Gone”, എന്നായിരുന്നു അദ്ദേഹം അതിനെപ്പറ്റി പരാമർശിച്ചത് , സമ്പദ്ഘടനയെ ബാധിക്കുന്ന സാഹചര്യത്തിൽ യുഎസ് കമ്പനികളെ പിന്തുണയ്ക്കില്ലെന്നും ഫോർഡ് വ്യക്തമാക്കി.
ഇലോൺ മസ്ക്കിന്റെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്പുമായുള്ള അടുപ്പമാണ് ഫോർഡിന്റെ തീരുമാനത്തിന് കാരണം. മസ്ക് ഓന്റാറിയോയിൽ ക്വീൻസ് സർവ്വകലാശാലയിൽ പഠിച്ച കാലഘട്ടത്തെ കുറിച്ച് ഫോർഡ് വിമർശനം നടത്തി. കരാർ റദ്ദാക്കിയതിന്റെ സാമ്പത്തിക പരിണാമങ്ങൾ വ്യക്തമല്ലെങ്കിലും തീരുമാനം തത്വചിന്തയിൽ അധിഷ്ഠിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒന്റാറിയോ യുഎസ് കമ്പനികൾക്ക് വർഷം 30 ബില്യൺ ഡോളർ മൂല്യമുള്ള കരാറുകളിൽ നിന്ന് വിലക്കുകൾ ഏർപ്പെടുത്തി. ന്യൂ യോർക്ക്, മിഷിഗൻ, മിന്നസോട്ട സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് – വൈദ്യുതി കയറ്റുമതിയിൽ 25% അധിക നികുതി ഏർപ്പെടുത്തുകയോ വിതരണം അവസാനിപ്പിക്കുകയോ ചെയ്യുമെന്ന് വ്യക്തമാക്കി. കനേഡിയൻ വ്യവസായങ്ങൾക്ക് മുൻഗണന നൽകി, വ്യാവസായിക അവശ്യവസ്തുക്കളുടെ കയറ്റുമതി നിയന്ത്രിക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകുകയാണ് ഫോർഡ്.



