ധാക്ക ∙ ബംഗ്ലദേശിലെ രാഷ്ട്രീയരംഗത്ത് വൻ ഞെട്ടലുണ്ടാക്കി, മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ! സർക്കാർ വിരുദ്ധ പ്രക്ഷോഭം അടിച്ചമർത്തിയ കേസിൽ ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലദേശാണ് (ഐസിടി-ബിഡി) ശിക്ഷ വിധിച്ചത്.
ഈ വർഷം ഓഗസ്റ്റ് 3-നാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാൻ പ്രത്യേക ട്രൈബ്യൂണൽ അനുമതി നൽകിയത്. ഹസീനയുടെ അഭാവത്തിൽ നടന്ന വിചാരണയിൽ കൂട്ടക്കൊല, പീഡനം ഉൾപ്പെടെ 5 കുറ്റകൃത്യങ്ങൾ അവർക്കെതിരെ ചുമത്തി. ഹസീന അധികാരം ഉപയോഗിച്ച് ‘മാനവികതയ്ക്ക് മേൽ ആക്രമണം’ നടത്തിയതായി കോടതി വിലയിരുത്തി. പ്രക്ഷോഭകാരികൾക്ക് നേരെ മാരകായുധങ്ങൾ ഉപയോഗിക്കാൻ ഉത്തരവിട്ടു. വിദ്യാർഥികൾക്ക് നേരെ നടന്ന വെടിവെയ്പ്പിനെക്കുറിച്ച് ഹസീനയ്ക്ക് പൂർണ്ണ അറിവുണ്ടായിരുന്നു എന്നും കോടതി വ്യക്തമാക്കി.
പ്രതിഷേധക്കാർക്ക് നേരെ ഹെലികോപ്റ്റർ ഉപയോഗിച്ച് ആക്രമണം നടത്താൻ ഷെയ്ഖ് ഹസീന നിർദേശം നൽകി. പൊലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ട വിദ്യാർഥി അബു സയ്യിദിന്റെ മൃതദേഹ പരിശോധനാ റിപ്പോർട്ട്, ഡോക്ടർമാരെ ഭീഷണിപ്പെടുത്തി തിരുത്തിയതിനു തെളിവുണ്ടെന്നും കോടതി പറഞ്ഞു. മുൻ ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാൻ കമൽ, പൊലീസ് ഐജി ചൗധരി അബ്ദുല്ല അൽ മാമുൻ എന്നിവരും കേസുകളിൽ പ്രതികളാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Bangladesh Tribunal Sentences Sheikh Hasina to Death for Crimes Against Humanity



