മൗണ്ട് അബു (രാജസ്ഥാൻ): ഹോട്ടലിൽ കയറി വയറ് നിറയെ ഭക്ഷണം കഴിച്ചു, ബിൽ വന്നപ്പോൾ 10,900 രൂപ, എന്നിട്ടോ? പണം കൊടുക്കാൻ നിൽക്കാതെ കാറിൽ കയറി രക്ഷപ്പെടാൻ നോക്കിയ അഞ്ചംഗ സംഘത്തിന് കിട്ടിയത് ‘അടിപൊളി’ പണി. രാജസ്ഥാനിലെ മൗണ്ട് അബുവിലെ ഹാപ്പി ഡേ ഹോട്ടലിലാണ് സിനിമയെ വെല്ലുന്ന ഈ സംഭവം അരങ്ങേറിയത്. വാർത്ത കേട്ട് നാട്ടുകാരും നെറ്റി ചുളിച്ചു, സംഭവം നടന്ന രീതി അത്ര രസകരമായിരുന്നു.
അഞ്ചുപേരടങ്ങുന്ന (യുവതി ഉൾപ്പെടെ) ഈ സംഘം ഹോട്ടലിൽ കയറി ഓർഡർ ചെയ്തത് വില കൂടിയ വിഭവങ്ങൾ. വയറ് നിറഞ്ഞപ്പോൾ ബില്ലെത്തി – ₹10,900! പണം തരാമെന്ന് വെയിറ്ററോട് പറഞ്ഞ ശേഷം ഓരോരുത്തരായി വാഷ്‌റൂമിലേക്ക്. വെയിറ്റർ വിശ്വസിച്ച് മാറി നിന്നു. എന്നാൽ, വാഷ്‌റൂമിൽ നിന്ന് ഇറങ്ങിയവരെല്ലാം പതിയെ പുറത്തിറങ്ങി കാറിൽ കയറി ഇരിപ്പായി. ഒടുവിൽ വന്നയാൾ വെയിറ്ററുടെ കണ്ണുവെട്ടിച്ച് കാറിൽ കയറി സ്ഥലം വിട്ടു. ഹോട്ടലുടമ അപ്പോഴാണ് കളി മനസ്സിലാക്കിയത്.
ഉടൻ തന്നെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച്, ഒരു നിമിഷം പോലും കളയാതെ ഹോട്ടലുടമയും ജീവനക്കാരും കാറിന് പിന്നാലെ പാഞ്ഞു. കാർ ഗുജറാത്ത് അതിർത്തിയിലേക്ക് കടക്കും മുമ്പാണ് ട്വിസ്റ്റ്. ഭാഗ്യത്തിന് ഒരു ട്രാഫിക് ബ്ലോക്കിൽ കാർ കുടുങ്ങി. കലിപ്പിലായ ഹോട്ടലുടമയും സംഘവും കാറിന് കുറുകെ ചാടി ഇവരെ തടഞ്ഞു നിർത്തി.
പിടി വീണതോടെ അഞ്ചുപേരുടെയും ഭാവം മാറി. കൈയിൽ കാശില്ലെന്നും, സുഹൃത്തിനെക്കൊണ്ട് Google Pay ചെയ്യിക്കാമെന്നുമായി പിന്നീടുള്ള പറച്ചിൽ. ഒടുവിൽ വിവരം അറിഞ്ഞ് പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്തു. സമൂഹമാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ വൈറലായതോടെ, ‘ഫ്രീ ഭക്ഷണം’ കഴിക്കാൻ പോയവർക്ക് ഇത് നല്ലൊരു പാഠമായെന്ന് ആളുകൾ പറയുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Hotel bill was just Rs. 10,900!; Five-member group drowned without paying; Hotel owner gave them 'a lot of work'



