Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

കനേഡിയൻ മലയാളികളെ നിങ്ങളറിഞ്ഞോ? നാട്ടിലെ വീട് ഇനി വരുമാനമാർഗമാക്കാം, കേരളത്തിലെ നിയമം മാറി, വിശദമായി അറിയാം

Canada Varthakal by Canada Varthakal
September 29, 2025
in Kerala
Reading Time: 2 mins read
house in kerala

നിങ്ങൾ കനേഡിയൻ മലയാളിയാണോ? നാട്ടിലെ വീട് പൂട്ടിയിട്ടാണോ കാനഡയിലേക്ക് കുടിയേറിയത്. എന്നാൽ ഇനി അതുവെച്ചൊരു വരുമാനമാർഗം ഉണ്ടാക്കാനുള്ള അവസരമാണ് ഇപ്പോൾ കേരളത്തിലുള്ളത്. പുതിയ നിയമങ്ങൾ വന്നതോടെ വീടുകൾ വെച്ച് സംരംഭങ്ങൾ തുടങ്ങി മികച്ച വരുമാനം നേടാൻ സാധിക്കും. ഏങ്ങനെയെന്ന് വിശദമായി നോക്കാം.

കേരളത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താനായി ചെറുകിട വ്യവസായങ്ങളെയും വാണിജ്യ സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 1996-ലെ കേരള പഞ്ചായത്ത് രാജ് ചട്ടങ്ങൾ പരിഷ്കരിച്ച് 2025-ലെ കേരള പഞ്ചായത്ത് രാജ് (സംരംഭങ്ങൾക്ക് ലൈസൻസ് നൽകൽ) ചട്ടങ്ങൾ 2025 ഓഗസ്റ്റ് 14-ന് പ്രാബല്യത്തിൽ വന്നു. നിരവധി വ്യവസ്ഥകളിൽ ഈ പുതിയ ചട്ടം ഇളവുകൾ നൽകുന്നുണ്ട്.

ADVERTISEMENT

പുതിയ നിയമത്തിലെ പ്രധാന മാറ്റങ്ങൾ

പുതിയ ചട്ടപ്രകാരം സംരംഭങ്ങളെ പ്രധാനമായും രണ്ടായി തരം തിരിച്ചിരിക്കുന്നു:

  1. കാറ്റഗറി 1 സംരംഭങ്ങൾ

നിയമപരമായി അനുവദനീയമായ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഫാക്ടറികൾ, വ്യവസായങ്ങൾ, വർക്ക്‌ഷോപ്പുകൾ എന്നിവ.

  1. കാറ്റഗറി 2 സംരംഭങ്ങൾ

നിയമപരമായി അനുവദനീയമായ വസ്തുക്കളുടെ വ്യാപാരം, വാണിജ്യം അല്ലെങ്കിൽ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ. മൊബൈൽ റെസ്റ്റോറന്റുകൾ, സെയിൽസ് യൂനിറ്റുകൾ, ഹൗസ് ബോട്ടുകൾ എന്നിവയും ഇനി കാറ്റഗറി 2 സംരംഭങ്ങളായി ലൈസൻസ് ലഭിക്കുന്നവയുടെ പട്ടികയിൽ വരും എന്നതാണ് വലിയ പ്രത്യേകത.

വീടുകൾ വരുമാനമാർഗമാക്കാൻ അവസരം (കാറ്റഗറി 2)

ഫ്ലാറ്റുകൾ, ലോഡ്ജുകൾ, റിസോർട്ടുകൾ, അനാഥാലയങ്ങൾ എന്നിവ ഒഴികെയുള്ള, അംഗീകൃത കെട്ടിട നമ്പറുള്ള പഞ്ചായത്തിലെ ഏത് കെട്ടിടത്തിലും അവയുടെ ഉപയോഗം (ഒക്യുപൻസി) പരിഗണിക്കാതെ തന്നെ കാറ്റഗറി 2 സ്ഥാപനങ്ങൾക്ക് ലൈസൻസ് ലഭിക്കും.

അനുമതി പരിധി: താമസിക്കുന്ന വീടുകളുടെ പരമാവധി 50% വിസ്തീർണ്ണത്തിൽ മാത്രമേ ഇപ്രകാരം അനുമതി ലഭിക്കൂ.

മലിനീകരണ മാനദണ്ഡം: മലിനീകരണ നിയന്ത്രണ ബോർഡിന്റെ വെള്ള, പച്ച വിഭാഗത്തിൽപ്പെട്ട സ്ഥാപനങ്ങൾക്ക് മാത്രമാണ് അനുമതി.

വിവേചനം പാടില്ല: ഭക്ഷണശാലകൾ, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ തുടങ്ങിയവ നടത്തുന്നതിന് ലൈസൻസ് ലഭിച്ചാൽ, അവിടെ ആരെയും പ്രവേശിപ്പിക്കുന്നതിൽ തടസ്സമുണ്ടാകാൻ പാടില്ല.

ലൈസൻസ് അപേക്ഷയും നടപടിക്രമവും (കാറ്റഗറി 2)

സമർപ്പിക്കേണ്ട രേഖകൾ: ഉടമസ്ഥാവകാശ രേഖ, ലീസ്/വാടക/ഉടമയുടെ സമ്മതപത്രം (സ്റ്റാമ്പ് പേപ്പറിൽ), നിശ്ചിത ഫീസ് എന്നിവ സഹിതം പഞ്ചായത്തിൽ അപേക്ഷ നൽകുക.

ലൈസൻസ് അംഗീകാരം: അഞ്ചു ദിവസത്തിനുള്ളിൽ സെക്രട്ടറിയോ ചുമതലപ്പെട്ട ഉദ്യോഗസ്ഥനോ സ്ഥലപരിശോധന നടത്തി (ആവശ്യമെങ്കിൽ) ലൈസൻസ് അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനം അറിയിക്കും.

ഡീംഡ് ലൈസൻസ്: അഞ്ച് ദിവസത്തിനുള്ളിൽ തീരുമാനം അറിയിച്ചില്ലെങ്കിൽ, അപേക്ഷകന് ലൈസൻസ് ലഭിച്ചതായി കണക്കാക്കാം (Deemed Licence).

പിഴ: ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ലൈസൻസ് റദ്ദാക്കുകയും ഒരു ലക്ഷം രൂപയിൽ കുറയാത്ത പിഴ ഈടാക്കുകയും ചെയ്യാം.

കാലാവധി: ലൈസൻസിന്റെ കാലാവധി അഞ്ചു വർഷം വരെ ലഭിക്കും.

ചെറുകിട വ്യവസായങ്ങൾക്കുള്ള ഇളവുകൾ (കാറ്റഗറി 1)

ഫ്ലാറ്റുകൾ, ഓഡിറ്റോറിയങ്ങൾ, റിസോർട്ടുകൾ തുടങ്ങിയവ അല്ലാത്ത കെട്ടിടങ്ങളിൽ, വിനിയോഗം പരിഗണിക്കാതെ തന്നെ കാറ്റഗറി 1 സംരംഭങ്ങൾ തുടങ്ങാൻ അനുമതി ലഭിക്കും. ഇതിനുള്ള മാനദണ്ഡങ്ങൾ:

മൂലധനം: ഭൂമിയുടെയും കെട്ടിടത്തിന്റെയും ഒഴികെയുള്ള മൂലധനം 10 ലക്ഷം രൂപയിൽ കുറവായിരിക്കണം.

മലിനീകരണ മാനദണ്ഡം: മലിനീകരണ നിയന്ത്രണ ബോർഡിന്റെ വെള്ള, പച്ച കാറ്റഗറിയിൽ ഉൾപ്പെട്ടതാകണം.

യന്ത്രങ്ങളുടെ കപ്പാസിറ്റി: ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ കപ്പാസിറ്റി 5 HP-യിൽ കൂടരുത്.

അനുമതി പരിധി: താമസ കെട്ടിടങ്ങളിൽ സംരംഭത്തിന്റെ പ്രവർത്തനങ്ങൾക്കായി പരമാവധി 50% സ്ഥലം മാത്രമേ അനുവദനീയമായിട്ടുള്ളൂ.

അപേക്ഷയും നടപടിക്രമവും (കാറ്റഗറി 1)

സമയപരിധി: കെട്ടിട നിർമ്മാണ ചട്ടപ്രകാരം അനുവദനീയമായ കെട്ടിടത്തിൽ സംരംഭം ആരംഭിക്കുന്നതിന് 45 ദിവസം മുൻപ് സെക്രട്ടറിക്ക് അപേക്ഷ നൽകണം.

തീരുമാനം: ഇത്തരം അപേക്ഷകളിൽ പരമാവധി 30 ദിവസത്തിനുള്ളിൽ സെക്രട്ടറി നടപടി സ്വീകരിച്ചിരിക്കണം. അല്ലാത്തപക്ഷം അപേക്ഷകന് അനുമതി ലഭിച്ചതായി കണക്കാക്കാം.

പിഴ: ലൈസൻസ് റദ്ദാക്കുന്ന പക്ഷം കുറഞ്ഞ പിഴ 5 ലക്ഷം രൂപയായിരിക്കും.

പൊതുവായ കാര്യങ്ങൾ

പരാതി ലഭിച്ചാൽ: സംരംഭത്തിന്റെ പ്രവർത്തനം മൂലം മറ്റൊരാൾക്ക് ശല്യമുണ്ടാക്കുന്നു എന്ന് പരാതി ലഭിച്ചാൽ, അപേക്ഷകന് പറയാനുള്ളത് കേട്ടശേഷം മാത്രമേ ഇനി സ്റ്റോപ് മെമ്മോ നൽകാനാകൂ.

ലൈസൻസ് പുതുക്കൽ: കാലാവധി അവസാനിക്കുന്നതിന് 30 ദിവസം മുൻപ് അപേക്ഷ നൽകി പരമാവധി അഞ്ചു വർഷത്തേക്ക് പുതുക്കാം. കാലാവധിക്കുശേഷം അപേക്ഷിച്ചാൽ 20% അധിക ഫീസ് ഈടാക്കും.

പുതിയ ഉൾപ്പെടുത്തലുകൾ: ടർഫുകൾ ലൈസൻസ് പരിധിയിൽ ഉൾപ്പെടുത്തി. ധർമ്മകാര്യങ്ങൾക്കായി പ്രവർത്തിക്കുന്ന മതസ്ഥാപനങ്ങൾക്ക് ലൈസൻസ് ആവശ്യമില്ല.

ഈ നിയമമാറ്റം സംസ്ഥാനത്തെ ചെറുകിട സംരംഭകത്വ മേഖലയ്ക്ക് ഉത്തേജനമാകുമെന്നാണ് വിലയിരുത്തൽ.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

legally convert residential or commercial buildings into a revenue-generating source, focusing on the new Kerala Panchayat Raj Rules 2025

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

devika
World

ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച മലയാളി യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല; സംസ്കാരം ജപ്പാനിൽ നടക്കും

by Canada Varthakal
September 7, 2026
Aparna Kurup
Kerala

Aparna Kurup Case ചാനൽ ചർച്ചക്കിടെ വിദ്വേഷ പരാമർശമെന്ന് പരാതി; മാധ്യമ പ്രവർത്തക അപർണ കുറുപ്പിനെതിരെ കേസെടുത്തു

by Canada Varthakal
September 7, 2026
Ramya Haridas MLA
Kerala

ചിറയിൻകീഴിൽ കോൺഗ്രസിൽ കൈയാങ്കളി: രമ്യ ഹരിദാസ് എം.എൽ.എയ്ക്ക് മർദനമേറ്റതായി പരാതി, 7 പേർക്കെതിരെ കേസ്

by Canada Varthakal
September 5, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.