Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

ട്രംപിന്റെ എച്ച്1-ബി നീക്കം കാനഡക്കും യുകെക്കും പിടിവള്ളിയാകുന്നു!; ഇന്ത്യൻ ടെക്കികളെ ആകർഷിക്കാൻ പുതിയ വിസാ നയങ്ങൾ പ്രഖ്യാപിക്കാൻ ഒരുങ്ങി ഈ രാജ്യങ്ങൾ

Canada Varthakal by Canada Varthakal
September 27, 2025
in World
Reading Time: 1 min read
H1-B move

google

ടൊറന്റോ: അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം എച്ച്1-ബി വിസയ്ക്ക് 100,000 ഡോളർ ഫീസ് ഏർപ്പെടുത്തിയ സാഹചര്യത്തെ അനുകൂലമാക്കാൻ കാനഡ, ജർമ്മനി, യുകെ തുടങ്ങിയ രാജ്യങ്ങൾ ശ്രമിക്കുന്നതായി റിപ്പോർട്ട്. ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ, പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ളവരെ, ആകർഷിക്കാൻ പുതിയ നയങ്ങൾ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് ഈ രാജ്യങ്ങളെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അമേരിക്കൻ സ്വപ്നം തകർന്നിരിക്കുന്നവർക്ക് പുതിയ വാതായനങ്ങൾ തുറന്ന് പ്രതിഭകളെ ആകർഷിക്കാനാണ് ഈ രാജ്യങ്ങളുടെ ആലോചന. മുമ്പ് പ്രവാസത്തിനൊരുങ്ങുന്നവർ അമേരിക്കയ്ക്ക് മുൻഗണന നൽകിയിരുന്നതിനാൽ ഉയർന്ന ടാലന്റുള്ളവരെ കിട്ടാൻ പ്രയാസപ്പെട്ടിരുന്നു മറ്റ് പടിഞ്ഞാറൻ രാജ്യങ്ങൾ.

ADVERTISEMENT

കാനഡ പുതിയ ചില വിസാ നിർദ്ദേശങ്ങൾ കൊണ്ടുവരാനാണ് തയ്യാറെടുക്കുന്നത്. യുകെയാണെങ്കിൽ വിസ ഫീസ് ഒഴിവാക്കാൻ ആലോചിക്കുകയാണ്. ജർമ്മനിയും ഇന്ത്യൻ പ്രതിഭകളെ ക്ഷണിക്കുന്നു. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഈ സാഹചര്യം കാനഡയ്ക്ക് ഒരു അവസരമാണെന്ന് ചൂണ്ടിക്കാട്ടി. അമേരിക്കൻ സ്വപ്നം വളരെ ചെലവേറിയതായി മാറിയ വിദേശ തൊഴിലാളികളെ തന്റെ രാജ്യത്തേക്ക് സ്വീകരിക്കുന്നതിനുള്ള ചില സമീപനങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

“അമേരിക്കയിൽ അത്രയധികം എച്ച്1-ബി വിസ ഉടമകൾ സ്വീകാരിക്കപ്പെടില്ല. ഈ ആളുകൾക്ക് വൈദഗ്ധ്യമുണ്ട്. ഇത് കാനഡയ്ക്ക് ഒരു അവസരമാണ്. ഞങ്ങൾ ഉടൻ തന്നെ ഇതുമായി ബന്ധപ്പെട്ട ഒരു സമീപനം കൊണ്ടുവരും,” കാർണി വ്യക്തമാക്കി. ഇന്ത്യക്കാർ ഇതിനകം തന്നെ കാനഡയിലെ പ്രധാന കുടിയേറ്റ വിഭാഗമാണ്. 2022 ഏപ്രിൽ മുതൽ 2023 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം, കാനഡയിലേക്ക് കുടിയേറിയ 32,000 സാങ്കേതിക വിദഗ്ധരിൽ ഏകദേശം 15,000 പേർ ഇന്ത്യക്കാരായിരുന്നു എന്നാണ് കണക്ക്.

2024-ൽ ഏകദേശം 87,000 ഇന്ത്യക്കാർ കനേഡിയൻ പൗരത്വം നേടി. 2022-ൽ ഏകദേശം 118,095 ഇന്ത്യക്കാർ കാനഡയിൽ സ്ഥിരതാമസക്കാരായി. യുകെയും കാനഡയുടേതിന് സമാനമായ ആലോചനയിലാണ്. യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ആഗോള പ്രതിഭകൾക്കുള്ള വിസ ഫീസ് നിർത്തലാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പരിശോധിക്കാൻ തുടങ്ങിയിട്ടുണ്ട്. പക്ഷെ ഇത് ട്രംപിന്റെ എച്ച്1-ബി വിസ ഫീസുമായി ബന്ധപ്പെട്ട നീക്കമാണെന്ന് പറയാനാകില്ല.

ഫീസ് വർദ്ധനവിന് മുമ്പുതന്നെ സ്റ്റാർമർ ഈ നീക്കം ആരംഭിച്ചിരുന്നു. ലോകത്തിലെ മികച്ച ശാസ്ത്രജ്ഞരെയും അക്കാദമിക് വിദഗ്ധരെയും ഡിജിറ്റൽ വിദഗ്ധരെയും ബ്രിട്ടനിലേക്ക് ആകർഷിക്കാൻ സ്റ്റാർമറിന് പദ്ധതിയുണ്ട്. ഇതിനായി ഒരു ആഗോള ടാലന്റ് ടാസ്‌ക് ഫോഴ്‌സ് തന്നെ രൂപീകരിച്ചിട്ടുമുണ്ട്. ലോകത്തിലെ മികച്ച അഞ്ച് സർവകലാശാലകളിൽ പഠിച്ചവർക്ക് ഫീസ് ഇല്ലാതെ തന്നെ യുകെയിലെത്താനാകും.

ഉയർന്ന വൈദഗ്ധ്യമുള്ള ഇന്ത്യക്കാരെ ജർമ്മനിയിൽ ജോലി ചെയ്യാൻ ക്ഷണിച്ചിരിക്കുകയാണ് ഇന്ത്യയിലെ ജർമ്മൻ അംബാസഡർ ഡോ. ഫിലിപ്പ് അക്കർമാൻ. ജർമ്മനിയിലേക്ക് കുടിയേറാൻ അദ്ദേഹം ഇന്ത്യൻ പ്രതിഭകളോട് ആഹ്വാനം ചെയ്തു. ജർമ്മനിയിൽ ജോലി ചെയ്യുന്ന ഒരു സാധാരണ ഇന്ത്യക്കാരൻ ഒരു സാധാരണ ജർമ്മൻകാരനെക്കാൾ കൂടുതൽ സമ്പാദിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

Trump's H1-B move is a blow to Canada and the UK!; These countries are set to announce new visa policies to attract Indian techies

🍁 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Tags: H1-B move
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങൾക്ക് തിരിച്ചടി; അമേരിക്ക പുതിയ ഇറക്കുമതി താരിഫ് പ്രഖ്യാപിച്ചു
World

ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങൾക്ക് തിരിച്ചടി; അമേരിക്ക പുതിയ ഇറക്കുമതി താരിഫ് പ്രഖ്യാപിച്ചു

by Canada Varthakal
July 24, 2026
19 മണിക്കൂർ ആകാശത്ത്; ഖാന്താസിന്റെ ചരിത്രവിമാനത്തിന് പിന്നാലെ ലോകം
World

19 മണിക്കൂർ ആകാശത്ത്; ഖാന്താസിന്റെ ചരിത്രവിമാനത്തിന് പിന്നാലെ ലോകം

by Canada Varthakal
July 23, 2026
ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർമാർക്കെതിരായ സബ്പീനകൾ പിൻവലിച്ചു; ട്രംപ് ഭരണകൂടത്തിന് കോടതിയുടെ രൂക്ഷ വിമർശനം
World

ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർമാർക്കെതിരായ സബ്പീനകൾ പിൻവലിച്ചു; ട്രംപ് ഭരണകൂടത്തിന് കോടതിയുടെ രൂക്ഷ വിമർശനം

by Canada Varthakal
July 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.