കാൽഗറി: എല്ലാ പ്രായക്കാരും പങ്കെടുക്കുന്ന പരിപാടികളില്‍ കാനബീസ് വില്‍പ്പന അനുവദിക്കുന്നതിനായി കര്‍ശനമായ നിയന്ത്രണങ്ങളോടെ പുതിയ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി കാല്‍ഗറി. ഇതിന്റെ ഭാഗമായി ബിസിനസ് ലൈസന്‍സ് ബൈലോയിൽ കാല്‍ഗറി ഭരണകൂടം ഭേദഗതികള്‍ വരുത്തി. ഈ വർഷം ജൂലൈയിൽ എല്ലാ പ്രായക്കാരും പങ്കെടുക്കുന്ന പരിപാടികളിൽ കാനബീസ് വില്‍പ്പനയ്ക്ക് ആല്‍ബര്‍ട്ട ഗെയിമിംഗ്, ലിക്വര്‍ ആന്‍ഡ് കാനബീസ് കമ്മീഷന്‍ (AGLC) അനുമതി നല്‍കിയിരുന്നു.
പുതിയ നിയമപ്രകാരം, പ്രായപൂര്‍ത്തിയാകാത്തവരെ അനുവദിക്കാത്ത നിയുക്ത പ്രദേശങ്ങളിലാണ് കാനബീസ് വില്‍പ്പനയും ഉപഭോഗവും നടക്കുന്നതെന്ന് ചില്ലറ വ്യാപാരികള്‍ ഉറപ്പാക്കണം. കാനബീസ് വില്‍പ്പനയും ഉപയോഗിക്കാനുള്ള സ്ഥലങ്ങളും വ്യക്തമായി അടയാളപ്പെടുത്തിയിരിക്കണം. ഇത് ഭൗതികമായി വേർതിരിക്കാനും വ്യാപാരികള്‍ ശ്രദ്ധിക്കണം.
ഭേദഗതി ചെയ്ത ബൈലോയുടെ ഭാഗമായി, കാനബീസ് വില്‍പ്പനക്കാര്‍ താത്കാലിക ലൈസൻസ് വിപുലീകരണത്തിനായി AGLC യിൽ അപേക്ഷിക്കുകയും എല്ലാ പ്രവിശ്യാ സുരക്ഷാ ചട്ടങ്ങളും പാലിക്കുകയും വേണം. കര്‍ശനമായ നിരീക്ഷണവും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കിയ ശേഷം മാത്രമായിരിക്കും വില്‍പ്പനയ്ക്ക് അനുമതി നല്‍കുന്നത്. നിയമലംഘനം നടത്തുന്ന വ്യാപാരികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാനും ഭരണകൂടം തീരുമാനമെടുത്തിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Green signal for cannabis use at celebrations; Calgary prepares for new changes



