കാൽഗറി: കാൽഗറി-ഷോ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനുള്ള മുൻകൂർ വോട്ടിംഗ് ആരംഭിച്ചു. വോട്ടർമാർക്ക് ശനിയാഴ്ച വരെ എല്ലാ ദിവസവും രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ 1000, 15 സൺപാർക്ക് പ്ലാസ S.E., സ്യൂട്ട് 250 (Suite 250, 1000, 15 Sunpark Plaza S.E.) എന്ന കേന്ദ്രത്തിലെത്തി വോട്ട് രേഖപ്പെടുത്താവുന്നതാണ്. മണ്ഡലത്തിലെ യോഗ്യരായ മുഴുവൻ വോട്ടർമാർക്കും മുൻകൂർ വോട്ടിംഗ് ദിനങ്ങളിൽ ഈ ഒറ്റ കേന്ദ്രത്തിൽ വോട്ട് ചെയ്യാൻ സൗകര്യമുണ്ട്.
തിരഞ്ഞെടുപ്പ് ദിനമായ തിങ്കളാഴ്ചയും രാവിലെ 9 മുതൽ രാത്രി 8 വരെ വോട്ടിംഗ് ഉണ്ടായിരിക്കുമെങ്കിലും അന്ന് വോട്ടർമാർ തങ്ങൾക്ക് അനുവദിച്ചിട്ടുള്ള നിശ്ചിത പോളിംഗ് കേന്ദ്രങ്ങളിൽ തന്നെ എത്തേണ്ടതുണ്ട്. വോട്ടെടുപ്പ് പൂർത്തിയായ ശേഷം തിങ്കളാഴ്ച രാത്രി തന്നെ അനൗദ്യോഗിക ഫലങ്ങൾ ഇലക്ഷൻസ് ആൽബർട്ടയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
ALSO READ: ഒന്റാരിയോ നിവാസികളെ അറിഞ്ഞോ? ഈ മാസം രണ്ട് CRA ആനുകൂല്യങ്ങൾ അക്കൗണ്ടിലെത്തും, തീയതികൾ അറിയാം
അന്തിമ ഫലപ്രഖ്യാപനം സെപ്റ്റംബർ 24-ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഇലക്ഷൻസ് ആൽബെർട്ടയുടെ വെബ്‌സൈറ്റ് സന്ദർശിക്കുകയോ 1-877-422-VOTE (8683) എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









