കാനഡയിൽ ഈ വർഷത്തെ ശരത്കാലത്തിന്റെ തുടക്കം അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് ‘ദി വെതർ നെറ്റ്‌വർക്ക്’ റിപ്പോർട്ട് ചെയ്യുന്നു. പിന്നീട് കാലാവസ്ഥ സാധാരണ നിലയിലേക്ക് മാറുമെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ, നവംബറിൽ തണുപ്പുകൂടുകയും ശൈത്യകാലം നേരത്തെ ആരംഭിക്കുകയും ചെയ്യും.
റെക്കോർഡ് തണുപ്പുള്ള ബ്രിട്ടീഷ് കൊളംബിയയിലും മധ്യ, കിഴക്കൻ കാനഡയിലും താപനിലയിൽ വലിയ വ്യത്യാസങ്ങളുണ്ടാകും. എന്നാൽ സെപ്റ്റംബർ പകുതി മുതൽ ഒക്ടോബർ വരെ ഈ താപനില കുറഞ്ഞേക്കും. സാധാരണയിലും ചൂട് കൂടുതലായിരിക്കും, ഒപ്പം കാറ്റിന്റെ അതിപ്രസരവും കുറവായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകൻ ഡഗ് ഗിൽഹാം പറഞ്ഞു.
നവംബറിൽ കാലാവസ്ഥയിൽ വീണ്ടും മാറ്റങ്ങളുണ്ടാവുമെന്നും കൂടുതൽ മഴ ലഭിക്കുമെന്നും പ്രവചിക്കുന്നു. വടക്കൻ കാനഡ, ബിസി തീരപ്രദേശം, വടക്കുകിഴക്കൻ ഒന്റാരിയോ മുതൽ മധ്യ ക്യുബെക്ക്, ലാബ്രഡോർ എന്നിവിടങ്ങളിൽ സാധാരണയിലും കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. അതേസമയം, കാനഡയിലെ വടക്കൻ പ്രവിശ്യകളിൽ വരൾച്ച തുടരുന്നതിനാൽ സാധാരണ നിലയിലുള്ള മഴ ആശ്വാസമാകും. എന്നാൽ അറ്റ്ലാന്റിക് കാനഡയിൽ മഴ കുറയാൻ സാധ്യതയുണ്ടെന്ന് ഗിൽഹാം പറഞ്ഞു.
നവംബറോടെ ആർട്ടിക് തണുപ്പ് വർധിക്കുകയും ഇത് ശൈത്യകാലത്തിന് തുടക്കം കുറിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ നവംബർ കൂടുതൽ സജീവമായിരിക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ 30 വർഷത്തെ ശരാശരി താപനിലയെ അടിസ്ഥാനമാക്കിയാണ് ഈ പ്രവചനം. എന്നാൽ 1948 മുതൽ കാനഡയിലെ ശരത്കാലത്തെ ശരാശരി താപനില 2.4 ഡിഗ്രി സെൽഷ്യസ് വർധിച്ചിട്ടുണ്ടെന്ന് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



