അറ്റ്ലാന്റിക് കാനഡയിലെ മോങ്ക്ടൺ യുണൈറ്റഡ് ക്ലബ്ബ് നടത്തുന്ന മാരിടൈം സൂപ്പർ കപ്പ് ആഗസ്റ്റ് 2, 3 തീയതികളിൽ നടക്കും. 60 Leopold F. Belliveau Dr സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. 2 ദിവസങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ അറ്റ്ലാന്റിക് കാനഡയിലെ 12 ടീമുകൾ മാറ്റുരയ്ക്കും. 1111 ഡോളറും മദ്രാസ് കഫേ സ്പോൺസർ ചെയ്യുന്ന ആറടി ഉയരം വരുന്ന എവർറോളിങ് ട്രോഫിയുമാണ് വിജയിക്കുന്ന ടീമിന് ലഭിക്കുക. ഇത്രയും വലിയ ട്രോഫി ആദ്യമായാണ് അറ്റ്ലാന്റിക് കാനഡയിലെ ഒരു ടൂർണമെന്റിൽ അവതരിപ്പിക്കുന്നത്. 555 ഡോളറാണ് രണ്ടാമതെത്തുന്ന ടീമിനെ കാത്തിരിക്കുന്നത്. മികച്ച ബാറ്റ്സ്മാൻ, ബൗളർ, ഫീൽഡർ, മോസ്റ്റ് വാല്യുബിൾ പ്ലയർ എന്നിവർക്കും സമ്മാനമുണ്ട്.

സൺലൈഫിലെ അഡ്വൈസർമാരായ മനു ജോർജും ഖലീൽ ഉർറാഹ്മാനുമാണ് ടൂർണമെന്റിന്റെ പ്രധാന സ്പോൺസേർസ് (പ്ലാറ്റിനം സ്പോൺസേർസ്). നയാഗ്ര ഫാൾസ് ആസ്ഥാനമായുള്ള ഇ-ഹൗസ് ഇമിഗ്രേഷൻ, ന്യൂ ബ്രൺസ്വിക്കിലെ റിയൽറ്ററുമായ നിഫിൻ സ്കറിയ, Troy soontiens & Associates Inc. Moncton, New Brunswick എന്നിവരുമാണ് സിൽവർ സ്പോൺസർമാർ. Republic of Drivers school, Freshly Squeezed, Salt and Pepper Grocery, Rahul Vinod -Mortgage Agent എന്നിവരാണ് ബ്രോൺസ് സ്പോൺസർമാർ.
അറ്റ്ലാന്റിക് കാനഡയിലെ ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്താൻ ടീമുകളും സംഘാടകരുടെ തയാറായിരിക്കുകയാണെന്ന് മോങ്ക്ടൺ യുണൈറ്റഡ് ക്ലബ്ബ് അംഗങ്ങൾ പറഞ്ഞു. ഈ വർഷത്തെ പ്രഥമ ടൂർണമെന്റ് വൻ വിജയമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
Moncton United maritime super cup



